കറിവേപ്പിലയുടെ രുചിയില്ലാതെ എന്ത് ഭക്ഷണം…?

കറിവേപ്പിലയുടെ രുചിയില്ലാതെ എന്ത് ഭക്ഷണം…?

ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന  ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് .ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമാണ് കറിവേപ്പിലകള്‍ ആഹാരത്തില്‍ ചേര്‍ത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ ‘കരുവേപ്പ്’ എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഇത് കൃഷിചെയ്ത് വരുന്നു. […]

വേണം മുറ്റത്തൊരു കറിവേപ്പ്

വേണം മുറ്റത്തൊരു കറിവേപ്പ്

കറിവേപ്പ് എല്ലാ വീട്ടുപറമ്പിലും നിര്‍ബന്ധമായി നടേണ്ട ഒന്നാണ്. ഇന്ത്യയില്‍ പലയിനം കറിവേപ്പ് നിലവിലുണ്ട്. വലുതും ചെറുതുമായ ഇലകള്‍ തരുന്ന ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. നാടന്‍ ഇനങ്ങള്‍ക്കുപുറമേ, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ചില ഉയരംകുറഞ്ഞ ഇനങ്ങള്‍ വലിയതോതില്‍ കൃഷിയിറക്കിവരുന്നുണ്ട്. ‘സുവാസിനി’ നല്ല മണമുള്ള മികച്ച കറിവേപ്പാണ്. കറിവേപ്പില നല്ല മരുന്നാണ്. ഇതിന്റെ ഇലയും വേരും തൊലിയുമെല്ലാം ഔഷധമാണ്. ഇലക്കറിയാക്കിയും വേപ്പിലക്കട്ടിയാക്കിയും വേപ്പിലച്ചമ്മന്തിയും നല്ലതാണ്. കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്. ഓരോ വീട്ടിലും ഒരു കറിവേപ്പ്’ എന്ന രീതി നാം ശീലിക്കണം. […]