സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടച്ചു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടച്ചു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചെറുതോണി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വൃഷ്ടി പ്രദേശങ്ങളിലെ മഴയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടച്ചു. ലക്ഷദ്വീപിനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെയാണ് കേരളത്തില്‍ മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദം 87 കിലോമീറ്ററിലേറെ വേഗം കൈവരിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. മഴ കുറഞ്ഞതോടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് യെല്ലോ അലര്‍ട്ടാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ച് യെല്ലോ അലര്‍ട്ടാക്കി. മലപ്പുറം, […]

കനത്ത മഴ; ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്ത മഴ; ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പാലക്കാട്: കനത്ത മഴയെതുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടി ഉയരുമെന്നും അറിയിപ്പുണ്ട്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്കും വെള്ളമെത്തും. പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ നീരൊഴുക്കുണ്ട്. പറമ്പിക്കുളം, മലക്കപ്പാറ മേഖലകളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ പ്രളയത്തിനു ശേഷം അടയ്ക്കാനായിട്ടില്ല. ഡാം കവിഞ്ഞൊഴുകിയതോടെ ഷട്ടറുകള്‍ തകരാറിലായിരുന്നു. ഒരാഴ്ചയ്ക്കകം ഷട്ടറുകള്‍ നേരെയാക്കും. അതിനു ശേഷമേ ഷട്ടറുകള്‍ അടയ്ക്കൂ. അതേസമയം, ഡാമിലേക്കുള്ള തകര്‍ന്ന റോഡും […]

പ്രളയം മനുഷ്യനിര്‍മിതം: ആരോപണങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി

പ്രളയം മനുഷ്യനിര്‍മിതം: ആരോപണങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. ഡാം സുരക്ഷാ അതോറിറ്റിയും മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രളയം മനുഷ്യനിര്‍മിതമെന്ന വിവിധ ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും. അതേസമയം പ്രളയക്കെടുതിയുടെ നഷ്ടപരിഹാര വിതരണത്തില്‍ ട്രൈബ്യൂണല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സുതാര്യമാക്കണം. പ്രളയകാരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും […]

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ആറ് പേര്‍ മരിച്ചു

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ആറ് പേര്‍ മരിച്ചു

നയ്പിറ്റോ: അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം. ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി. നൂറോളം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. അമ്പതിനായിരം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മാസം മുതല്‍ പെയ്യുന്ന കനത്ത മണ്‍സൂണ്‍ മഴയില്‍ വ്യാപകമായ വെള്ളപൊക്കവും ഉരുള്‍പൊട്ടലുകളും മ്യാന്‍മറിനെ വലയ്ക്കുകയാണ്. ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരായി. തിങ്കളാഴ്ച മുതല്‍ സംഭരണശേഷി കവിഞ്ഞതിനെ തുടര്‍ന്ന് ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങ് അണക്കെട്ട് നിറഞ്ഞൊഴുകിയിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ […]

കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതി? വിവാദങ്ങള്‍ക്ക് മറുപടി ഇങ്ങനെ…

കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതി? വിവാദങ്ങള്‍ക്ക് മറുപടി ഇങ്ങനെ…

കേരളത്തില്‍ കഴിഞ്ഞ 90 വര്‍ഷമായി, ഒരുപക്ഷെ പല തലമുറകള്‍ക്കും പരിചയമില്ലാത്ത ഒരു മഹാപ്രളയമാണ് ഉണ്ടായത്. മഹാപ്രളയത്തിനിടയിലും ശക്തമായ ആരോപണങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ഒരു വിഭാഗമാണ് നമ്മുടെ കെ.എസ്.ഇ.ബി. ലാഭം മാത്രം മുന്‍കൂട്ടി കണ്ടുകൊണ്ട് അണക്കെട്ടുകളില്‍ ജലം സംഭരിച്ച് വെച്ചതാണ് പ്രളയത്തെ ഇത്രയും ദുരിതപൂര്‍ണമാക്കിയതെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് അക്കമിട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍. ലാഭേച്ഛ മാത്രം കണക്കാക്കിയാല്‍ ഗ്രാമങ്ങളിലെ വൈദ്യുതീകരണം, ഇടമലക്കുടി പോലുള്ള നൂറുകണക്കിന് ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വൈദ്യതികരണം ഒരുപക്ഷേ വെറും സ്വപനം […]

നൂറുശതമാനം മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷമാണ് ഡാമുകള്‍ തുറന്നതെന്ന് കെഎസ്ഇബി ചെയര്‍മാന്‍; മുന്നറിയിപ്പ് നല്‍കിയാണ് ബാണാസുര സാഗര്‍ തുറന്നത്; എല്ലാത്തിനും കൃത്യമായ തെളിവുകള്‍ ഉണ്ട്

നൂറുശതമാനം മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷമാണ് ഡാമുകള്‍ തുറന്നതെന്ന് കെഎസ്ഇബി ചെയര്‍മാന്‍; മുന്നറിയിപ്പ് നല്‍കിയാണ് ബാണാസുര സാഗര്‍ തുറന്നത്; എല്ലാത്തിനും കൃത്യമായ തെളിവുകള്‍ ഉണ്ട്

തിരുവനന്തപുരം: നൂറുശതമാനം മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷമാണ് ഡാമുകള്‍ തുറന്നതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. കെഎസ്ഇബിയുടെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെ ഇതിനേക്കാള്‍ വലിയ ദുരന്തം ഒഴിവായി. കൃത്യമായ മുന്നറിയിപ്പോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നതെന്ന് എന്‍.എസ് പിള്ള പറഞ്ഞു. വയനാട് കലക്ടര്‍ ഏത് സാഹചര്യത്തിലാണ് ആക്ഷേപം ഉന്നയിച്ചതെന്ന് അറിയില്ല. ഡാം തുറന്നതിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, കേരളത്തിലെ മഹാപ്രളയത്തിന് കാരണംഡാം മാനേജ്‌മെന്റിലെ പാളിച്ച പ്രതിപക്ഷം ആരോപിച്ചു. കെഎസ്ഇബിയുടെ അത്യാര്‍ത്തിയും വിനയായെന്ന് ആരോപണങ്ങളുണ്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ […]

മഹാപ്രളയത്തിന് ഉത്തരവാദിയാര്? ഡാം മാനേജ്‌മെന്റിലെ പാളിച്ചയെന്ന് വിമര്‍ശനം; കെഎസ്ഇബിയുടെ അത്യാര്‍ത്തിയും വിനയായി; ബാണാസുര സാഗര്‍ തുറന്നത് മുന്നറിയിപ്പ് നല്‍കാതെ; പത്തനംതിട്ടയും ചെങ്ങന്നൂരും മുങ്ങിയത് ശബരിഗിരിയിലെ മൂന്ന് ഡാമുകളും ഒരേസമയം തുറന്നപ്പോള്‍

മഹാപ്രളയത്തിന് ഉത്തരവാദിയാര്? ഡാം മാനേജ്‌മെന്റിലെ പാളിച്ചയെന്ന് വിമര്‍ശനം; കെഎസ്ഇബിയുടെ അത്യാര്‍ത്തിയും വിനയായി; ബാണാസുര സാഗര്‍ തുറന്നത് മുന്നറിയിപ്പ് നല്‍കാതെ; പത്തനംതിട്ടയും ചെങ്ങന്നൂരും മുങ്ങിയത് ശബരിഗിരിയിലെ മൂന്ന് ഡാമുകളും ഒരേസമയം തുറന്നപ്പോള്‍

തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിലെ പാളിച്ചയാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നു. കെഎസ്ഇബിയുടെ അത്യാര്‍ത്തിയും വിനയായെന്ന് ആരോപണങ്ങളുണ്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കിയിലടക്കം ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഡാമുകള്‍ ഒന്നിച്ചു തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ബാണാസുര സാഗര്‍ തുറന്ന് വിട്ടത് മുന്നറിയിപ്പ് പോലും നല്‍കാതെയാണ്. ബാണാസുര സാഗര്‍ തുറന്നത് ഏഴ് പഞ്ചായത്തുകളെ വെള്ളത്തിലാക്കി. ശബരിഗിരി പഞ്ചായത്തിലെ മൂന്ന് ഡാമുകളും ഒന്നിച്ച് തുറന്നു. ഇത് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും പ്രളയത്തിന് […]

പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടകം തമിഴ്‌നാടിന് വെള്ളം വിട്ടു നല്‍കി; ഡാമുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടകം തമിഴ്‌നാടിന് വെള്ളം വിട്ടു നല്‍കി; ഡാമുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ബംഗളൂരു: പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടകം തമിഴ്‌നാടിന് വെള്ളം വിട്ടു നല്‍കി. ഇന്നലെ അര്‍ധരാത്രിയോടെയാണ് 15,000 ഘനഅടി വെള്ളം കര്‍ണാടക വിട്ടുനല്‍കിയത്. കൃഷ്ണസാഗര്‍ ഡാമില്‍ നിന്നും 11,000 ഘന അടി ജലവും കബനീ നദിയില്‍ നിന്ന് 4,000 അടി വെള്ളവുമാണ് നല്‍കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് ഡാമുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു അതേസമയം, ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടകം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. അതിനിടെ കോടതി ഉത്തരവിനെതിരെ കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ പ്രക്ഷോഭകര്‍ ബാംഗ്‌ളൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഉപരോധിച്ചു. […]