ഇന്ത്യന്‍ പൈതൃകമുറങ്ങുന്ന ചരിത്രഭൂമികയിലൂടെ ഒരു യാത്ര….

ഇന്ത്യന്‍ പൈതൃകമുറങ്ങുന്ന ചരിത്രഭൂമികയിലൂടെ ഒരു യാത്ര….

ജനുവരി 25, ദേശീയ ടൂറിസം ദിനമാണ്. സഞ്ചാരത്തിന്റെ പ്രാധാന്യവും സാധ്യതയും മനസിലാക്കാന്‍ ഒരു ദിനം. ടൂറിസം മേഖലയിലെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇന്ത്യയില്‍ വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. വിഭിന്ന സംസ്കാരങ്ങളുടെ സമ്മേളനഭൂമിയായ ഭാരതത്തില്‍ വിനോദസഞ്ചാര മേഖലയ്ക്ക് അനന്തസാധ്യതയാണുള്ളത്. സാമ്പത്തികമായി മാത്രമല്ല, രാജ്യാന്തര സഹകരണത്തിനും സംസ്കാരികമായ ഉന്നതിക്കും യാത്രകള്‍ ഏറെ സഹായിക്കുന്നുണ്ട്. ഈ വിനോദസഞ്ചാരദിനത്തില്‍ ഇന്ത്യയിലെ പ്രശസ്തവും മനോഹരവുമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെ […]

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി; ഡാര്‍ജിലിങ്ങില്‍ വ്യാപക അക്രമം

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി; ഡാര്‍ജിലിങ്ങില്‍ വ്യാപക അക്രമം

ദ്രുതകര്‍മ്മ സേനയിലെ കോണ്‍സ്റ്റബിള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ വ്യാപക അക്രമം. സിംഗ് മാരിലെ പോലീസ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. ഇന്നലെ രാത്രിയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഡാര്‍ജിലിങ്ങിലെ പോലീസ് സ്‌റ്റേഷനുനേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. രണ്ട് ബസ്സുകള്‍ക്ക് തീവെക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് അരുണ്‍ പ്രമാണിക് എന്ന പോലീസ് കോണ്‍സ്റ്റബിളിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അക്രമം നടത്തിയ 25 […]