ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയാകാന്‍ ദീപിക; ചിത്രത്തിന്റെ നിര്‍മാതാവും താരം തന്നെ

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയാകാന്‍ ദീപിക; ചിത്രത്തിന്റെ നിര്‍മാതാവും താരം തന്നെ

മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുന്നു. റാസി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ ചിത്രമാണ് ദീപിക നിര്‍മ്മിക്കുക. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദീപികയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആധാരമാക്കുന്ന ചിത്രമായിരിക്കും ഇതെന്ന് വാര്‍ത്തകളുണ്ട്. ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങും. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് ദീപികയും നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കാനാണത്രെ താരത്തിന് താത്പര്യം. ആലിയ ഭട്ടിനെ നായികയാക്കിയാണ് മേഘ്‌ന ഗുല്‍സാര്‍ […]

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല; അയാളെ എല്ലാ തെളിവുകളോടെ പിടികൂടി; എന്നെ വഞ്ചിക്കുകയായിരുന്നു: ദീപിക

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല; അയാളെ എല്ലാ തെളിവുകളോടെ പിടികൂടി; എന്നെ വഞ്ചിക്കുകയായിരുന്നു: ദീപിക

ദീപിക, കത്രീന എന്നിവര്‍ക്ക് ശേഷം രണ്‍ബീറിന്റെ കാമുകിയായി മാറിയിരിക്കുകയാണ് ബോളിവുഡിന്റെ ക്യൂട്ട് ഗേള്‍ ആലിയ ഭട്ട്. താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ പ്രണയകഥ തുടരുമ്പോള്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് പറയുകയാണ് ദീപിക. എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല. അത് മാനസികമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്‍കാന്‍ ഞാന്‍ തയ്യാറായി. […]

സിനിമകള്‍ ഏറ്റെടുക്കാതെ ദീപിക; വിവാഹത്തെക്കുറിച്ച് ബ്രിട്ടീഷ് മാസികയില്‍ നടി പറഞ്ഞത് ഇങ്ങനെ

സിനിമകള്‍ ഏറ്റെടുക്കാതെ ദീപിക; വിവാഹത്തെക്കുറിച്ച് ബ്രിട്ടീഷ് മാസികയില്‍ നടി പറഞ്ഞത് ഇങ്ങനെ

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലങ്ങളായി. നവംബര്‍ 19ാം തിയ്യതി വിദേശത്ത് വച്ച് ഇരുവരും വിവാഹിതരാകുന്നുവെന്നതായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗോസിപ്പുകള്‍ ശക്തമാണെങ്കിലും പ്രണയത്തിലാണെന്നോ അല്ലെന്നോ ദീപികയും രണ്‍വീറും ഇതുവരെ തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചു. ഞാന്‍ പരമാവധി ഇത്തരം പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാറുണ്ട്. പക്ഷേ ഗോസിപ്പുകളെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ […]

ആ വിവാഹം നടന്നിരുന്നെങ്കില്‍ ദീപിക സിനിമ ഉപേക്ഷിക്കുമായിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

ആ വിവാഹം നടന്നിരുന്നെങ്കില്‍ ദീപിക സിനിമ ഉപേക്ഷിക്കുമായിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ വര്‍ഷം അവസാനം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് ദീപികയുടെ ജീവിതത്തിലേക്ക് രണ്‍വീര്‍ സിങ് വരുന്നത്. രണ്‍ബീറുമായി ദീപിക കടുത്ത പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കെയായി ജീവിതം മുന്നോട്ട് പോകാനായിരുന്നു പ്ലാനെന്നും ദീപികയുടെ അടുത്ത സുഹൃത്ത് പറയുന്നു. എന്നാല്‍ ആ പ്രണയം തകരുകയായിരുന്നു. ദീപികയെ മാനസികമായി തളര്‍ത്തി. ആ തകര്‍ച്ച ഡിപ്രഷനിലേക്കാണ് അവളെ […]

രണ്‍ബീറിന്റെ മുഖത്ത് പോലും നോക്കാതെ ദീപിക; നടിയെ ചേര്‍ത്തുപിടിച്ച് റണ്‍ബീര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു; ദീപിക ഒഴിഞ്ഞുമാറി (വീഡിയോ)

രണ്‍ബീറിന്റെ മുഖത്ത് പോലും നോക്കാതെ ദീപിക; നടിയെ ചേര്‍ത്തുപിടിച്ച് റണ്‍ബീര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു; ദീപിക ഒഴിഞ്ഞുമാറി (വീഡിയോ)

ഒരു കാലത്ത് ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെ നിരാശരാക്കിയാണ് ഇരുവരും വേര്‍പിരിഞ്ഞത്. തൊട്ടുപിന്നാലെ രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായെങ്കിലും ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു ദീപിക. രണ്‍വീര്‍ സിങിന്റെ സൗഹൃദമാണ് ദീപികയെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ ഇരുവരും പ്രണയത്തിലാണ്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഷോയില്‍ പങ്കെടുക്കാന്‍ ദീപികയും റണ്‍ബീറും മൂന്ന് വര്‍ഷത്തിന് ശേഷം ഒരുമിച്ചെത്തി. എന്നാല്‍ റണ്‍ബീറിനോട് സംസാരിക്കാനോ സൗഹൃദം പങ്കിടാനോ ദീപിക തയാറായില്ല. തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമാണ് ഫാഷന്‍ […]

രണ്‍വീറുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് ദീപിക (വീഡിയോ)

രണ്‍വീറുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് ദീപിക (വീഡിയോ)

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ദീപികയും രണ്‍വീര്‍ സിങും ഈ വര്‍ഷം വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരെയും ഒരുമിച്ച് പൊതുവേദികളില്‍ കാണാറുണ്ടെങ്കിലും വിവാഹത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോഴിതാ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് ദീപിക മനസ്സ് തുറന്നിരിക്കുകയാണ്. പത്മാവതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്കാണ് രണ്‍വീറിനെക്കുറിച്ച് നടി വാചാലയായത്. വിവാഹത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ നടക്കേണ്ട സമയത്ത് അത് നടക്കുമെന്നാണ് ദീപിക മറുപടി നല്‍കിയത്. ”വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്റെ മാതാപിതാക്കളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ വിവാഹത്തിനും […]

എന്തൊരു ഹോട്ടാണ് ദീപിക; വീഡിയോയും ചിത്രങ്ങളും വൈറല്‍

എന്തൊരു ഹോട്ടാണ് ദീപിക; വീഡിയോയും ചിത്രങ്ങളും വൈറല്‍

ബോളിവുഡിന്റെ അഭിമാനമാണ് താര സുന്ദരി ദീപിക പദുക്കോണ്‍. പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം കത്തിപടരുമ്പോഴാണ് ദീപികയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫിലിം ഫെയറിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക ഫാന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.  

ദീപികയുടെയും ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി ; ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ സമാജ്

ദീപികയുടെയും ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി ; ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ സമാജ്

പദ്മാവതി സിനിമയുടെ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം. മീററ്റിലെ ക്ഷത്രിയ സമുദായികാംഗമായ താക്കൂര്‍ അഭിഷേകേ സോമാണ് പ്രഖ്യാപനവുമായി രംഗത്ത് വന്നത്. അതേസമയം, രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ പിന്നോട്ടാണ് പോകുന്നതെന്ന് ഭീഷണി വാര്‍ത്തകളോട് പ്രതികരിക്കവെ ദീപിക പദുക്കോണ്‍ പറഞ്ഞു. പദ്മാവതി റാണിയ്ക്ക് അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നാണ് അഭിഷേകിന്റെ ആക്ഷേപം. സമാജ് വാദി പാര്‍ട്ടിയുടെ അനുഭാവിയായ താന്‍ […]

ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയും; ഭീഷണിയുമായി കർണി സേന

ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയും; ഭീഷണിയുമായി കർണി സേന

ജയ്പുർ∙ രജപുത്ര രാജ്ഞി റാണി പദ്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പദ്മാവതിക്കെതിരെയുള്ള ഭീഷണികൾ അവസാനിക്കുന്നില്ല. പദ്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നാണു രാജസ്ഥാനിൽനിന്നുള്ള സംഘടനയായ കർണി സേനയുടെ ഭീഷണി. ഇതുകൂടാതെ, ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ രജപുത്രർ കൈ ഉയർത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു ദീപികയുടെ നേർക്കായിരിക്കുമെന്നു കർണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു. ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് […]

400 കിലോ സ്വര്‍ണത്തില്‍ പൊതിഞ്ഞ ദീപിക; പദ്മാവതിയിലെ വീഡിയോ ഗാനം മനോഹരം

400 കിലോ സ്വര്‍ണത്തില്‍ പൊതിഞ്ഞ ദീപിക; പദ്മാവതിയിലെ വീഡിയോ ഗാനം മനോഹരം

സഞ്ജയ് ലീലാ ബന്‍സാലി ദീപിക പദുക്കോണിനെ നായികയാക്കി ഒരുക്കുന്ന പദ്മാവതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി.ഘൂമര് എന്ന ഗാനം പാടിയിരിക്കുന്നത് ശ്രേയ ഘോഷാലും സ്വരൂപ് ഖാനുമാണ്. കൊട്ടാരത്തിന്റെ നടുവില്‍ ദീപങ്ങളുടെ വെളിച്ചത്തില്‍ മനോഹരമായ ലെഹംഗയും ആഭരണങ്ങളുമണിഞ്ഞ് ഒരു വലിയ സംഘത്തിനോടൊപ്പമാണ് ദീപികയുടെ നൃത്തം. വിളക്കുകള്‍ കയ്യിലേന്തിയുള്ള നൃത്തത്തില്‍ ദീപിക അതീവ സുന്ദരിയാണ്. 400 കിലോ സ്വര്‍ണം ഉപയോഗിച്ചാണ് പദ്മാവതിയ്ക്കായി ആഭരണങ്ങള്‍ തീര്‍ത്തത്. 200ഓളം ആളുകള്‍ 600 ദിവസമെടുത്താണ് പദ്മാവതിക്കുള്ള ആഭരണങ്ങള്‍ പൂര്‍ത്തിയാക്കിയത്.