ഡൽഹി കൂട്ട ബലാത്സംഗം; പ്രതികളുടെ ദയാഹർജി ഡൽഹി സർക്കാർ തള്ളി

ഡൽഹി കൂട്ട ബലാത്സംഗം; പ്രതികളുടെ ദയാഹർജി ഡൽഹി സർക്കാർ തള്ളി

ഡൽഹി കൂട്ട ബലാത്സംഗം പ്രതികളുടെ ദയാഹർജി തള്ളി ഡൽഹി സർക്കാർ. ദയ ഒരു കാരണവശാലും പ്രതികൾ അർഹിയ്ക്കുന്നില്ലെന്ന് ദയാഹർജ്ജി തള്ളി ഡൽഹി സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിനാണ് ഡൽഹി സർക്കാർ മറുപടി നൽകിയത്. ആഭ്യന്തരമന്ത്രാലയം ദയാഹർജി നിരസിക്കാൻ ശുപാർശ ചെയ്ത് രാഷ്ട്രപതിക്ക് കൈമാറും. ഡൽഹി കൂട്ടാബലാത്സംഗത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികൾ നൽകിയ ദയാഹർജി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡൽഹി സർക്കാരിന് കൈമാറിയിരുന്നു. നിലപാട് വ്യക്തമാക്കാനായിരുന്നു നിർദേശം. പ്രതികൾ നൽകിയ ദയാഹർജി പരിഗണിക്കാൻ പോലും അർഹത […]

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാവുന്നതിന്റെ പരമാവധി: സുപ്രിംകോടതി

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാവുന്നതിന്റെ പരമാവധി: സുപ്രിംകോടതി

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാവുന്നതിന്റെ പരാമവധിയെന്ന് സുപ്രിംകോടതി. ഡൽഹിയിൽ വീടിനകം പോലും സുരക്ഷിതമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും എന്താണ് ചെയ്യാൻ ഉദ്യേശിക്കുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു. പരിഷ്‌കൃത രാജ്യങ്ങൾക്ക് യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ഭരണകൂടം കൃത്യമായി പ്രവർത്തിക്കുന്നില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാതെ സർക്കാരുകൾ പരസ്പരം പഴി ചാരുന്നുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹി സർക്കാരിനും കേന്ദ്ര സർക്കാരിനും ചെയ്യാൻ കാര്യങ്ങളുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ അര മണിക്കൂറിനകം ഹാജരാകണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനും ഹാജരാകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. […]

ഡൽഹിയിലെ വായു മലിനീകരണ തോത് ഉയർന്ന നിലയിൽ തുടരുന്നു; നിയന്ത്രണ നടപടികൾ അടങ്ങിയ റിപ്പോർട്ട് നാളെ സുപ്രിംകോടതിക്ക് കൈമാറും

ഡൽഹിയിലെ വായു മലിനീകരണ തോത് ഉയർന്ന നിലയിൽ തുടരുന്നു; നിയന്ത്രണ നടപടികൾ അടങ്ങിയ റിപ്പോർട്ട് നാളെ സുപ്രിംകോടതിക്ക് കൈമാറും

ഡൽഹിയിൽ നേരിയ തോതിൽ പൊടിക്കാറ്റ് വീശിയെങ്കിലും വായു മലിനീകരണ തോത് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും മലിനീകരണ തോത് കുറക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, വായു മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് നാളെ മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിംകോടതിക്ക് കൈമാറും. ഇന്നലെ ചെറിയ തോതിൽ വീശിയ കാറ്റും മഴയും വിശിയെങ്കിലും വായു ഗുണ നിലവാരസൂചിക ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ദ്വാരക, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ […]

ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഡല്‍ഹി

ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഡല്‍ഹി

  ഡല്‍ഹിയില്‍ നടന്ന ചെന്നൈയിന്‍ എഫ്‌സി-ഡല്‍ഹി ഡൈനാമോസ് ഐഎസ്എല്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അവസാന മിനിറ്റിലാണ് ഡല്‍ഹി സമനില ഗോള്‍ നേടിയത്. ഡേവിഡ് ഗെയ്തി, ഗുയോണ്‍ ഫെര്‍ണാഡസ് എന്നിവരാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ജെജെ ലാല്‍പെഖുലയാണ് ചെന്നൈയിന്‍ എഫ്‌സിയുടെ രണ്ട് ഗോളുകളും നേടിയത്.

വായുമലിനീകരണ തോത് കുറഞ്ഞ് ഡല്‍ഹി സാധാരണ നിലയിലേക്ക് മാറുന്നു; വ്യാഴാഴ്ച ഡല്‍ഹി ശ്വസിച്ചത് മൂന്ന് വര്‍ഷത്തിലെ ഡിസംബര്‍ മാസത്തെ ‘സാധാരണ’ വായു

വായുമലിനീകരണ തോത് കുറഞ്ഞ് ഡല്‍ഹി സാധാരണ നിലയിലേക്ക് മാറുന്നു; വ്യാഴാഴ്ച ഡല്‍ഹി ശ്വസിച്ചത് മൂന്ന് വര്‍ഷത്തിലെ ഡിസംബര്‍ മാസത്തെ ‘സാധാരണ’ വായു

ന്യൂഡല്‍ഹി: വായുമലിനീകരണ തോത് കുറഞ്ഞ് ഡല്‍ഹി സാധാരണ നിലയിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഡല്‍ഹി ശ്വസിച്ചത് മൂന്ന് വര്‍ഷത്തിലെ ഡിസംബര്‍ മാസത്തെ ‘സാധാരണ’ വായുവാണെന്നാണ് റിപ്പോര്‍ട്ട്. വായുശുദ്ധിയുടെ കാര്യത്തില്‍ ‘മോഡറേറ്റ്’ എന്ന പട്ടികയിലാണ് ഡല്‍ഹിയും കേന്ദ്ര തലസ്ഥാന മേഖലയും (എന്‍സിആര്‍). ഒക്ടോബര്‍ ഏഴിനുശേഷം ഈ വര്‍ഷം ഇതാദ്യമായാണു ഡല്‍ഹി – എന്‍സിആര്‍ മേഖലയിലെ ജനങ്ങള്‍ സാധാരണ വായു ശ്വസിക്കുന്നത്. വ്യാഴാഴ്ച നാലുമണിക്ക് ഡല്‍ഹിയില്‍ വായുശുദ്ധി സൂചിക 194 എന്ന നിലയിലായിരുന്നു. രാത്രി ഒന്‍പതുമണി വരെ അതു തുടര്‍ന്നുവെന്നും […]

ഡല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സ്വദേശികളുടെ ഏറ്റുമുട്ടല്‍ (വീഡിയോ)

ഡല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സ്വദേശികളുടെ ഏറ്റുമുട്ടല്‍ (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാകേതിലെ ആശുപത്രിയില്‍ നൈജീരിയന്‍ സ്വദേശികളുടെ ഏറ്റുമുട്ടല്‍. വാളും കത്തിയും കൊണ്ടുള്ള ആക്രമണം കണ്ടു ഭയന്ന ആശുപത്രി ജീവനക്കാര്‍ ശുചിമുറിയില്‍ അഭയം തേടി. ശനിയാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പരുക്കേറ്റ നിലയില്‍ മൂന്നു നൈജീരിയക്കാരെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ക്കൊപ്പമെത്തിയവര്‍ പുറത്തു കാത്തുനില്‍ക്കുന്നതിനിടെ, മറ്റൊരാള്‍ ഓട്ടോറിക്ഷയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവര്‍ മര്‍ദ്ദിച്ചു. പൊലീസ് എത്തുന്നതിനു […]

സഞ്ജുവിന് തിളങ്ങാനായില്ല; ഡല്‍ഹിയെ 146 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍

സഞ്ജുവിന് തിളങ്ങാനായില്ല; ഡല്‍ഹിയെ 146 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 146 റണ്‍സിന് തകര്‍ത്താണ് പ്ലേ ഓഫ് പ്രവേശം. മുംബൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 66 റണ്‍സിന് ഓള്‍ഔട്ടായി. മുംബൈക്കായി സിമ്മണ്‍സും പൊള്ളാര്‍ഡും അര്‍ധ സെഞ്ച്വറി നേടി. ഡല്‍ഹി നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 43 പന്തില്‍ 66 റണ്‍സ് നേടിയ സിമ്മണ്‍സും 35 പന്തില്‍ 63 റണ്‍സ് നേടി പുറത്താകാതെ നിന്ന പൊള്ളാര്‍ഡുമാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഇരുവരും […]

ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേക്ക്; രണ്ടാം സ്ഥാനത്തിനായി ആംആദ്മിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേക്ക്; രണ്ടാം സ്ഥാനത്തിനായി ആംആദ്മിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേക്ക്. ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ ബിജെപി വലിയ കുതിപ്പാണ് നടത്തുന്നത്. ആകെയുള്ള 270 സീറ്റില്‍ 185ലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. മൂന്ന് മുനിസിപ്പാലിറ്റികളിലും ബിജെപി ലീഡ് ചെയ്യുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹി കോര്‍പറേഷന്‍ ബിജെപി തന്നെ ഭരിക്കുമെന്ന് ഉറപ്പായി. അതേസമയം, രണ്ടാം സ്ഥാനത്തിനായി ശക്തമായ മല്‍സരമാണ് നടക്കുന്നത്. 41 സീറ്റുമായി കോണ്‍ഗ്രസാണ് ഇപ്പോള്‍ രണ്ടാമത്. 35 സീറ്റുമായി ആം ആദ്മി പാര്‍ട്ടി തൊട്ടുപിന്നിലുണ്ട്. നഗരത്തിലെ 35 […]

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ എന്നിവര്‍ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. 1.3 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 26നാണ് വോെട്ടണ്ണല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാന ഭരണം വന്‍ ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയ ആം ആദ്മി പാര്‍ട്ടിയും തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസുമായുള്ള ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ […]

പാകിസ്താനില്‍ കാണാതായ ദര്‍ഗ ഭാരവാഹികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി

പാകിസ്താനില്‍ കാണാതായ ദര്‍ഗ ഭാരവാഹികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കാണാതായ ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ ഭാരവാഹികള്‍ തിരിച്ചെത്തി. സയിദ് ആസിഫ് നിസാമി (82), മരുമകന്‍ വാസിം അലി നിസാമി (66) എന്നിവരാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. പാകിസ്താനിലെ ഒരുപത്രം തെറ്റായ വാര്‍ത്തയും ചിത്രങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ അറസ്റ്റിലായതെന്ന് വാസിം നിസാമി ഡല്‍ഹിയില്‍ പറഞ്ഞു. ഈ മാസം ആറിനാണ് ഇരുവരും പാകിസ്താനിലേക്ക് പോയത്. മാര്‍ച്ച് 14ന് കറാച്ചിയില്‍നിന്ന് ഷഹീന്‍ എയര്‍ലൈന്‍സില്‍ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരെ പാക് ഇന്റലിജന്‍സ് […]

1 2 3 4