പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നു; അടിമാലിയില്‍ ഡെങ്കിപ്പനി, ആറ് പേര്‍ ആശുപത്രിയില്‍

പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നു; അടിമാലിയില്‍ ഡെങ്കിപ്പനി, ആറ് പേര്‍ ആശുപത്രിയില്‍

ഇടുക്കി: മഴക്കാലം തുടങ്ങിയതോടെ അടിമാലിയും പരിസര പ്രദേശങ്ങളും പകര്‍ച്ചവ്യാധികളുടെ പിടിയില്‍. ഡെങ്കിപ്പനി ബാധിച്ച് ആറുപേരാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. അടിമാലിയിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്. മഴ കനത്തതോടെ കൊതുക് ശല്യവും വര്‍ദ്ധിച്ചു. ഇതാണ് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള പ്രധാന കാരണം. ദിവസവും നിരവധി രോഗികളാണ് അടിമാലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇടുക്കിയില്‍ ഏറ്റവും അധികം പകര്‍ച്ചാവ്യാധികള്‍ റിപ്പോര്‍ട്ടു […]

കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനിക്ക് ഒന്നാം സ്ഥാനം കേരളത്തിന്. 2013 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതു കേരളത്തിലാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 8,000 പനിബാധിതരാണ് കടന്നുപോയ വര്‍ഷം കേരളത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 205 പേര്‍ മരിച്ചു. ആകെ പകര്‍ച്ചവ്യാധി മരണം 460 ആണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാണ്. 2012ല്‍ 4,056 പേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 4,188 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ […]