ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കുന്നത് ആര്? ഡേവിഡും സംശയത്തില്‍?

ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കുന്നത് ആര്? ഡേവിഡും സംശയത്തില്‍?

ഐഎസ്എല്‍ പുതിയ സീസണിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. അതിന്റെ ആവേശത്തിലാണ് ആരാധകര്‍. കേരളം ഒന്നടങ്കം പുതിയ സീസണെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴെ തുടങ്ങി കഴിഞ്ഞു. മഞ്ഞപ്പട ആരാധകര്‍ ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കച്ചക്കെട്ടി ഇറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ ഹൃദയത്തിലേറ്റി ബ്ലാസ്റ്റേഴ്‌സും മികച്ച വിജയം കൊയ്യാനുള്ള തീവ്ര ശ്രമത്തിലാണ്. അവസാനവട്ട ഒരുക്കത്തിലാണ് ടീമുകളെല്ലാം. തായ്‌ലന്‍ഡില്‍ പ്രീസീസണ്‍ കളിക്കുന്നതിന്റെ തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ്. ഈ സീസണില്‍ യുവതാരങ്ങളെ അണിനിരത്തിയാണ് ജെയിംസ് ടീമിനെ […]

ഇന്ത്യയുടെ സൂപ്പര്‍ഗോളിയെ റാഞ്ചാന്‍ വിദേശക്ലബ്ബുകള്‍ ലക്ഷ്യമിട്ടതായി ഫെഡറേഷന്റെ സ്ഥിരീകരണം

ഇന്ത്യയുടെ സൂപ്പര്‍ഗോളിയെ റാഞ്ചാന്‍ വിദേശക്ലബ്ബുകള്‍ ലക്ഷ്യമിട്ടതായി ഫെഡറേഷന്റെ സ്ഥിരീകരണം

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായെങ്കിലും ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഒന്നാം നമ്പര്‍ ഗോളി ധീരജ് സിങ്ങിനെ വിദേശ ക്ലബ്ബുകള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ സ്ഥിരീകരണം. മണിപ്പൂരുകാരന്‍ ഗോളിയുടെ പ്രകടനം കണ്ടു വിദേശ ക്ലബ്ബുകളുടെ സ്‌കൗട്ടുകള്‍ താല്‍പ്പര്യം പ്രകടപ്പിച്ചിട്ടുണ്ടെന്ന് ഫെഡറേഷന്‍ അറിയിച്ചു. ലോകകപ്പില്‍ എ ഗ്രൂപ്പില്‍ കളിച്ച ഇന്ത്യ വമ്പന്‍ ടീമുകളോട് വഴങ്ങിയ ഗോളുകളുടെ എണ്ണം കുറച്ചത് ധീരജിന്റെ അത്യുജ്വല പ്രകടനമാണ്. മികച്ച മെയ്‌വഴക്കവും ഡിസ്ട്രിബ്യൂഷനും ത്രോകളുടെ പവറുമാണ് ധീരജിന്റെ പ്രത്യേകതകള്‍. […]