നടിയെ ആക്രമിച്ച കേസ്; പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ഇന്ന് വിദഗ്ധനെകൊണ്ട് പരിശോധിക്കാം

നടിയെ ആക്രമിച്ച കേസ്; പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ഇന്ന് വിദഗ്ധനെകൊണ്ട് പരിശോധിക്കാം

കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെകൊണ്ട് പരിശോധിക്കാം. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തുന്ന വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ ദിലീപ് തിങ്കളാഴ്ച വിചാരണ കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്ത് […]

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് ലഭിക്കില്ല

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് ലഭിക്കില്ല

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് പ്രതി ദിലീപിന് ലഭിക്കില്ല. സുപ്രിംകോടതി നിർദേശിച്ചത് ഒഴികെയുള്ള ഡിജിറ്റൽ രേഖകകൾ ദീലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിചാരണകോടതി തള്ളി. ഡിജിറ്റൽ രേഖകൾ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഴുവൻ രേഖകളും നൽകാതെ നീതിപൂർവമായ വിചാരണ സാധ്യമല്ലെന്നാണ് പ്രതി ദിലീപ് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിലെ വാദം. കേസിൽ തനിക്ക് 32 രേഖകൾ ഇനിയും നൽകാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാൽ നൽകാൻ കഴിയുന്ന എല്ലാ രേഖകളും നൽകികഴിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്. സുപ്രിംകോടതി നിരദേശിച്ച […]

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ തെളിവ് നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്ധരിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിച്ചത്. ഈ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയതുപോലെ നടിയുടെ സ്വകാര്യതയ്ക്ക് വില കല്‍പ്പിച്ചുകൊണ്ടുള്ള വിധിയാണ് സുപ്രിംകോടതിയുടേതും. അഭിഭാഷകര്‍ക്കൊപ്പം ദിലീപിന് ഈ ദൃശ്യങ്ങള്‍ […]

ഹോളിവുഡ് സ്റ്റൈലില്‍ ജാക്ക് ഡാനിയേല്‍; സസ്പെന്‍സ് നിറഞ്ഞ ടീസറുമായ് ദിലീപ് ചിത്രം

ഹോളിവുഡ് സ്റ്റൈലില്‍ ജാക്ക് ഡാനിയേല്‍; സസ്പെന്‍സ് നിറഞ്ഞ ടീസറുമായ് ദിലീപ് ചിത്രം

പേരു പോലെ തന്നെ ആകെ മൊത്തം ഒരു ഹോളിവുഡ് സെറ്റ്അപ്! ദിലീപിന്‍റെ ഒരു സസ്പെന്‍സ്-ആക്ഷന്‍-ത്രില്ലര്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് വിചാരിച്ചതിലും അപ്പുറം ആണ് ജാക്ക് ഡാനിയേല്‍സിന്‍റെ ടീസര്‍ സമ്മാനിച്ചത്. തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ടീസറില്‍ ആരാധകരുടെ കൈയ്യടി നേടുന്നുണ്ട്. പീറ്റര്‍ ഹെയ്‌ന്‍റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. 2007 ല്‍ തിയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ആണ് ജാക്ക് ഡാനിയല്‍സ്. തമീസ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സ് […]

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സ്റ്റേ

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സ്റ്റേ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്ക് സ്റ്റേ. നടിയുടെ ദൃശ്യങ്ങൾ ഉണ്ടെന്നു പറയുന്ന മെമ്മറി കാർഡ് തൊണ്ടിയാണോ തെളിവാണോ എന്നത് സംബന്ധിച്ച് കൃത്യമായ നിലപാട് അറിയിക്കാൻ പൊലീസ് സമയം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് വിചാരണ സ്റ്റേ ചെയ്തത്. ദിലീപ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. വേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ ഭാഗമായ മെമ്മറി കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പ്രതിസ്ഥാനത്തുള്ള തനിക്കു നൽകണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. […]

മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ?: സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി

മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ?: സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതനായ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി നീട്ടി. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന് അറിഞ്ഞ ശേഷമായിരിക്കും കോടതി കേസില്‍ വിധി പറയുക. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ […]

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന്റ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ജനുവരി 22 നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യങ്ങളുണ്ടെന്നു പറയുന്ന മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജിയും […]

ദിലീപ് പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും?

ദിലീപ് പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും?

കൊച്ചി:  മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. സിനിമയുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് പ്രിയദര്‍ശന്‍. മരക്കാറിന്‍റെ ജോലികള്‍ പൂര്‍ത്തിയായ ശേഷം ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത് മൂന്നാം തവണയാണ് ദിലീപ്-പ്രിയദര്‍ശന്‍ ടീമില്‍ നിന്ന് ഒരു സിനിമ ജനിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനായെത്തിയ മേഘത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം പ്രേക്ഷകരെ […]

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാനവാരത്തിലേക്കാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി മാറ്റിവെച്ചത്. ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ […]

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ഏത് ഏജൻസി അന്വേഷിക്കണമെന്നു പ്രതിക്ക് ആവശ്യപ്പെടാനാകില്ല. സിബിഐ അന്വേഷണം വേണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. പൊലീസ്‌ അന്വേഷണം പക്ഷപാതപരമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു തന്നെ കേസിൽ കുടുക്കിയതെന്ന് വാദവും കോടതി തള്ളി. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണു ദിലീപിന്റേതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ശരിയായ അന്വേഷണമാണു നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ അമ്മയും […]

1 2 3 14