ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ കളക്ടീവ് ; അമ്മയുടെത് സ്ത്രീവിരുദ്ധ നിലപാടെന്ന് അംഗങ്ങള്‍

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ കളക്ടീവ് ; അമ്മയുടെത് സ്ത്രീവിരുദ്ധ നിലപാടെന്ന് അംഗങ്ങള്‍

മലയാള സിനിമ നടീ-നടന്മാരുടെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ്. സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും ഡബ്യുസിസി അംഗങ്ങള്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിമണ്‍ ഇന്‍ കളക്ടീവിന്റെ പ്രതികരണം. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഡബ്ലിയൂ.സി.സി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. വിചാരണപോലും തുടങ്ങുന്നതിന് മുമ്പ് തിരിച്ചടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പുറത്താക്കിയതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഡബ്യുസിസി ചോദിച്ചു. താരസംഘടനയായ […]

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി; സിബിഐ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി; സിബിഐ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ദിലീപിന്റെ ആരോപണങ്ങളില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കി. ജൂലൈ നാലിന് നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. ഇദ്ദേഹത്തിന്റെ […]

നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്; ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.  പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.  കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. ഇദ്ദേഹത്തിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2018 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്.  കേസിന്റെ വിചാരണ […]

എല്ലാ പ്രശ്‌നങ്ങളും മറന്ന് ദിലീപും മകളും മഞ്ജുവാര്യരുടെയും കുടുംബത്തിന്റെയും അരികിലെത്തി; അച്ഛന്റെ വിയോഗത്തില്‍ മഞ്ജുവിനെ ആശ്വസിപ്പിക്കാന്‍

എല്ലാ പ്രശ്‌നങ്ങളും മറന്ന് ദിലീപും മകളും മഞ്ജുവാര്യരുടെയും കുടുംബത്തിന്റെയും അരികിലെത്തി; അച്ഛന്റെ വിയോഗത്തില്‍ മഞ്ജുവിനെ ആശ്വസിപ്പിക്കാന്‍

എല്ലാ പ്രശ്‌നങ്ങളും മറന്ന് ദിലീപ് മഞ്ജുവാര്യരുടെയും കുടുംബത്തിന്റെയും അരികിലെത്തി. മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ വാര്യരുടെ വിയോഗ വേളയിലാണ് ദിലീപ് മകള്‍ മീനാക്ഷിയുമൊത്ത് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മഞ്ജുവിന്റെ പുള്ളിലെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കാന്‍സര്‍ രോഗബാധിതനായിരുന്നു മഞ്ജുവിന്റെ അച്ഛന്‍. വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണ്. […]

കമ്മാര സംഭവത്തിലെ ‘ഞാനോ രാവോ’ ഗാനം പുറത്തിറങ്ങി

കമ്മാര സംഭവത്തിലെ ‘ഞാനോ രാവോ’ ഗാനം പുറത്തിറങ്ങി

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നു ആലപിച്ചിരിക്കുന്ന ഞാനോ ഞാനോ രാവോ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്. മൂന്ന് വേഷങ്ങളിലായാണ് ദിലീപ് സിനിമയില്‍ എത്തുന്നത്. സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, മുരളി ഗോപി, ഇന്ദ്രന്‍സ്, ശ്വേത മേനോന്‍, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 14 […]

ദിലീപിനെ പ്രതിരോധത്തിലാക്കി പള്‍സര്‍ സുനിയുടെ നീക്കം; നടനുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറും; നേരത്തെ ബന്ധുവഴി സുനി നല്‍കിയത് നിര്‍ണായക തെളിവുകള്‍; കോടതിയില്‍ നേരിട്ട് ബോധിപ്പിക്കാനും തയാറാണെന്ന് സുനി; മഞ്ജുവിനും ശ്രീകുമാറിനും രമ്യാനമ്പീശനും ലാലിനുമെതിരെ മാര്‍ട്ടിന്‍ നടത്തിയ ആരോപണം കേസിന്റെ ഗതി മാറ്റാന്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ കുരുക്ക് മുറുകുന്നു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ദിലീപിന് അനുകൂലമായ നിലപാട് എടുത്തിരുന്നു. ഇതോടെ നായകന്റെ ആരാധകര്‍ ആവേശത്തിലായി. എല്ലാ കുറ്റവും മഞ്ജു വാര്യരിലും ശ്രീകുമാര്‍ മേനോനിലും രമ്യാ നമ്പീശനിലും എത്തിക്കാനായിരുന്നു മാര്‍ട്ടിന്റെ ശ്രമം. ദിലീപിനെ കേസില്‍ കുടുക്കിയതാണെന്നും മാര്‍ട്ടിന്‍ വിളിച്ചു പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമായി പ്രോസിക്യൂഷന്‍ ഇതിനെ കണ്ടു. അതിനിടെ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷ പ്രോസിക്യൂഷന് […]

ഡി സിനിമാസ് ഭൂമി കയ്യേറ്റക്കേസ്: ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ട് കോടതി തള്ളി

ഡി സിനിമാസ് ഭൂമി കയ്യേറ്റക്കേസ്: ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ട് കോടതി തള്ളി

തൃശൂര്‍: ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ഭൂമി കൈയേറിയെന്ന കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവ്. കയ്യേറ്റമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് തള്ളിയത്. ദിലീപിനെ അനുകൂലിച്ചായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുന്‍ ജില്ലാ കലക്ടറുടെ നടപടിയും നിയമപരമായിരുന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി കൈയേറ്റമില്ലെന്ന റിപ്പോര്‍ട്ടായിരുന്നു സര്‍വെ സൂപ്രണ്ടും […]

എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് പറയുന്നേ?; ദിലീപ് ജീവിതത്തില്‍ പറഞ്ഞ ഡയലോഗ് സിനിമയില്‍ ഗോകുല്‍ പറയുന്നു; വൈറലായി ഇരയുടെ ടീസര്‍ (വീഡിയോ)

എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് പറയുന്നേ?; ദിലീപ് ജീവിതത്തില്‍ പറഞ്ഞ ഡയലോഗ് സിനിമയില്‍ ഗോകുല്‍ പറയുന്നു; വൈറലായി ഇരയുടെ ടീസര്‍ (വീഡിയോ)

ജനപ്രിയ നായകന്‍ ദിലീപിന് തിരിച്ചടികളുടെ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ഇര എന്ന സിനിമ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഈ സംശയം ബലപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇറങ്ങിയ ടീസര്‍ അക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ‘എന്തിനാ ചേട്ടാ […]

നടിയുടെ ദൃശ്യങ്ങള്‍ കണ്ടവരില്‍ സുജ കാര്‍ത്തികയും; കേസില്‍ കാവ്യയുടെയും ദിലീപിന്റെയും അടുത്തസുഹൃത്തായ സുജയ്ക്കും പങ്ക്?; തെളിവുകള്‍ ലഭിച്ചെന്ന് പല്ലിശേരി

നടിയുടെ ദൃശ്യങ്ങള്‍ കണ്ടവരില്‍ സുജ കാര്‍ത്തികയും; കേസില്‍ കാവ്യയുടെയും ദിലീപിന്റെയും അടുത്തസുഹൃത്തായ സുജയ്ക്കും പങ്ക്?; തെളിവുകള്‍ ലഭിച്ചെന്ന് പല്ലിശേരി

കൊച്ചി: നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകുമെന്ന് പോലും പ്രചരണം ഉണ്ടായി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒടുവിലെത്തിയത് ഇങ്ങനെയൊരു മാഡം കഥയില്‍ ഇല്ലെന്നാണ്. ഇതോടെ ചര്‍ച്ചകള്‍ അപ്രസക്തമായി. ഇപ്പോഴും വമ്പന്‍ സ്രാവിനും മാഡത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് സിനിമാ മംഗളത്തിലെ പല്ലിശ്ശേരി. നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ […]

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തെളിവുകൾ കൈമാറി

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തെളിവുകൾ കൈമാറി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തെളിവുകള്‍ കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് നൽകിയത്. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി സുനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതത്തിന്‍റെ ശബ്ദരേഖയും കൂട്ടത്തിലുണ്ട്. കോടതി നിര്‍ദേശപ്രകാരമാണ് പ്രതിഭാഗത്തിന് പൊലീസ് തെളിവുകള്‍ കൈമാറിയത്. എന്നാൽ ദിലീപിന് തെളിവുകൾ കൈമാറരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. തെളിവ് പ്രതിഭാഗത്തിന് പരിശോധിക്കാൻ അവകാശമുണ്ടെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു.