മമ്മൂട്ടിയുടെ വീട്ടില്‍ പാപ്പയുടെ കുടുംബം; ദുല്‍ക്കറിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ്‌

മമ്മൂട്ടിയുടെ വീട്ടില്‍ പാപ്പയുടെ കുടുംബം; ദുല്‍ക്കറിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ്‌

കൊച്ചി: മമ്മൂട്ടി ചിത്രം പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയക്കരുത്തില്‍ ശക്തമായ വേഷം കാഴ്ചവെയ്ക്കുന്ന സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷക കൈയടി നേടുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാധന നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിനൊപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. […]

അമാലിന്റെ മൊഞ്ചൊന്നും അങ്ങനെ പൊയ്‌പോകില്ല മക്കളേ; ദുല്‍ഖറിന്റെയും ഭാര്യയുടെയും ചിത്രം വൈറല്‍

അമാലിന്റെ മൊഞ്ചൊന്നും അങ്ങനെ പൊയ്‌പോകില്ല മക്കളേ; ദുല്‍ഖറിന്റെയും ഭാര്യയുടെയും ചിത്രം വൈറല്‍

കൊച്ചി:ദുല്‍ഖറിന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു ചടങ്ങിന് വേണ്ടി ഒരുങ്ങി നല്‍ക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ഗബാന.ലൈഫിന്റെ വസ്ത്രമാണ് ദുല്‍ഖര്‍ ധരിച്ചിരിക്കുന്നത്. അമാല്‍ ആകട്ടെ ക്രീം നിറത്തിലുള്ള ഗൗണ്‍ ആണ് ധരിച്ചിരിക്കുന്നത്. അമാലിന്റെ മുന്നില്‍ മലയാളത്തിലെ നടിമാര്‍ ഒന്നുമല്ലെന്നാണ് ഡിക്യു ആരാധകര്‍ പറയുന്നത്. ഗര്‍ഭിണിയായ സമയത്ത് അമാല്‍ തടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പഴയ ശരീരം തിരിച്ചുപിടിച്ചിരിക്കുകയാണ് അമല്‍.

ദുല്‍ഖറിന് ബംഗ്ലാദേശില്‍ നിന്നൊരു ആരാധകന്‍; ആരാധകന്‍ മകന് നല്‍കിയ പേരും ദുല്‍ഖര്‍ എന്ന്

ദുല്‍ഖറിന് ബംഗ്ലാദേശില്‍ നിന്നൊരു ആരാധകന്‍; ആരാധകന്‍ മകന് നല്‍കിയ പേരും ദുല്‍ഖര്‍ എന്ന്

കൊച്ചി: മലയാളികളുടെ കുഞ്ഞിക്ക മറുനാട്ടുകാര്‍ക്കും കുഞ്ഞിക്ക തന്നെയാണെന്ന് തെളിയിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരാധന കൂടി സ്വന്തം കുഞ്ഞിന് ദുല്‍ഖറിന്റെ പേര് നല്‍കിയ കഥയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് വരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ ആണ് തന്റെ നാട്ടില്‍ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ ഞങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്റെ ‘ചാര്‍ലി’ കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായി. മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്,’ എന്നായിരുന്നു […]

ആരാധകന്റെ ആവേശം അതിരുകടന്നു; ദുല്‍ഖര്‍ നിന്ന സ്‌റ്റേജില്‍ യുവാവ് ചാടിക്കയറി; പിന്നീട് സംഭവിച്ചത് (വീഡിയോ)

ആരാധകന്റെ ആവേശം അതിരുകടന്നു; ദുല്‍ഖര്‍ നിന്ന സ്‌റ്റേജില്‍ യുവാവ് ചാടിക്കയറി; പിന്നീട് സംഭവിച്ചത് (വീഡിയോ)

കൊട്ടാരക്കരയില്‍ സ്വകാര്യ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് റോഡില്‍ വെയിലത്ത് കാത്തിരുന്നത്. തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ദുല്‍ഖര്‍ നിന്ന വേദിക്ക് ചുറ്റും ആരാധകര്‍ തമ്പടിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് ദുല്‍ഖറിന്റെ അടുത്തേക്ക് ഒരു ആരാധകന്‍ എത്തി. പെട്ടെന്ന് വേദിയിലേക്ക് ചാടികയറിയ ഇയാളെ കണ്ട് ദുല്‍ഖര്‍ ഞെട്ടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് അയാളെ മാറ്റി. തുടര്‍ന്ന് ദുല്‍ഖറിനെ വേദിയില്‍ നിന്ന് മാള്‍ അധികൃതര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിനിര്‍ത്തി. […]

ദുല്‍ഖറിനെ ബോളിവുഡിലേക്ക് വരവേറ്റ് സെയ്ഫ്, വിദ്യ, കരണ്‍ തുടങ്ങിയവര്‍; വീഡിയോ വൈറലാകുന്നു

ദുല്‍ഖറിനെ ബോളിവുഡിലേക്ക് വരവേറ്റ് സെയ്ഫ്, വിദ്യ, കരണ്‍ തുടങ്ങിയവര്‍; വീഡിയോ വൈറലാകുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രീ റിലീസ് മുംബൈയില്‍ നടന്നിരുന്നു. പ്രത്യേക പാര്‍ട്ടിയും ഒരുക്കിയിരുന്നു. സെയ്ഫ് അലിഖാന്‍, കരണ്‍ ജോഹര്‍, വിദ്യ ബാലന്‍, കെയ്‌റ അദ്വാനി, യാമി ഗൗതം, കൊങ്കണ സെന്‍, സഞ്ജയ് കപൂര്‍, ജാവേദ് അക്തര്‍, ശബാന ആസ്മി തുടങ്ങിയ പ്രമുഖര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. കര്‍വാന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നീ യുവതാരങ്ങളുമായി ദുര്‍ഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ […]

ദുല്‍ഖറിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹായ് പറഞ്ഞ് മരിയം (വീഡിയോ)

ദുല്‍ഖറിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹായ് പറഞ്ഞ് മരിയം (വീഡിയോ)

കര്‍വാന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നിന്ന് ദുല്‍ഖര്‍ ആദ്യമായി ഇന്‍സ്റ്റഗ്രാം ലൈവ് ചെയ്തു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയ്ക്ക് ഒരാള്‍ ഹായ് പറഞ്ഞെത്തി. ദുല്‍ഖറിന്റെ മകള്‍ മരിയം ആയിരുന്നു. ഭാര്യ അമാലാണ് മരിയം പപ്പയ്ക്ക് ഹായ് പറയുന്നുണ്ടെന്ന് കുറിച്ചത്. മെസേജ് വായിച്ച ദുല്‍ഖര്‍ സന്തോഷം പുഞ്ചിരിച്ചുകൊണ്ട് ഹായ് പറഞ്ഞു. പിന്നീട് വന്ന കുറേ മെസേജുകള്‍ തന്റെ കുടുംബത്തില്‍ നിന്നുള്ളവരുടേതാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സൂര്യ […]

ഉപ്പൂപ്പയ്ക്ക് മാത്രമല്ല, എനിക്കുമുണ്ട് ബെന്‍സ്; കാറോടിച്ച് ദുല്‍ഖറിന്റെ മകള്‍; ഇനി കൂളിംഗ് ഗ്ലാസ് ഭ്രമവും കുട്ടിക്ക് ഉണ്ടോയെന്ന് ആരാധകര്‍

ഉപ്പൂപ്പയ്ക്ക് മാത്രമല്ല, എനിക്കുമുണ്ട് ബെന്‍സ്; കാറോടിച്ച് ദുല്‍ഖറിന്റെ മകള്‍; ഇനി കൂളിംഗ് ഗ്ലാസ് ഭ്രമവും കുട്ടിക്ക് ഉണ്ടോയെന്ന് ആരാധകര്‍

മമ്മൂട്ടിയുടെയും, ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമത്തെപ്പറ്റി ആരാധകര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇപ്പോഴിതാ ദുല്‍റിന്റെ മകള്‍ മറിയത്തിനും അതേ വാഹന കമ്പം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞുബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അമ്മ മഴവില്ലിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വാപ്പച്ചിയുടെ ഡാന്‍സ് കാണാന്‍ അമാലുവിനൊപ്പം മറിയം എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ താരങ്ങളും കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്തിരുന്നു.

ദുല്‍ഖറിനെ മറന്ന് രാകുല്‍ പ്രീത്; നിന്റെ സിനിമ കേരളത്തിലെത്തുമ്പോള്‍ കാണിച്ചു തരാമെന്ന് ആരാധകര്‍

ദുല്‍ഖറിനെ മറന്ന് രാകുല്‍ പ്രീത്; നിന്റെ സിനിമ കേരളത്തിലെത്തുമ്പോള്‍ കാണിച്ചു തരാമെന്ന് ആരാധകര്‍

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ മഹാനടി തിയേറ്ററുകളില്‍ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രം തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗും തിയേറ്ററില്‍ പോയി കണ്ടിരുന്നു. ചിത്രം ഇഷ്ടപ്പെട്ട രാകുല്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് ദുല്‍ഖര്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സാവിത്രിയെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെ മാത്രമാണ് പോസ്റ്റില്‍ നടി പുകഴ്ത്തിയത് എന്നതാണ് കാരണം. ചിത്രത്തിലെ നായകകഥാപാത്രമായ ദുല്‍ഖറിനെ പുകഴ്ത്തി ഒരു വാക്കു പോലും പോസ്റ്റിലില്ലാത്തതാണ് ആരാധകരോഷം നടിക്കെതിരെ തിരിയാന്‍ കാരണം. […]

ദുല്‍ഖര്‍ ഡാന്‍സ് ചെയ്തത് കാലില്‍ ഐസ് കെട്ടിവെച്ച്; അവാര്‍ഡ് പരിപാടിക്കെത്തിയതും വേദന സഹിച്ച്; ചിത്രങ്ങള്‍ വൈറല്‍

ദുല്‍ഖര്‍ ഡാന്‍സ് ചെയ്തത് കാലില്‍ ഐസ് കെട്ടിവെച്ച്; അവാര്‍ഡ് പരിപാടിക്കെത്തിയതും വേദന സഹിച്ച്; ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമാ സംഘടനയായ അമ്മ ഒരുക്കിയ അമ്മ മഴവില്ല് എന്ന മെഗാഷോയുടെ റിഹേഴ്‌സലിനിടെ ദുല്‍ഖറിന് പരിക്കേറ്റിരുന്നു. ഡാന്‍സ് കളിക്കുന്നതിനിടയ്ക്ക് കാലില്‍ പൊട്ടലുണ്ടായി. എന്നാല്‍ വിശ്രമത്തിന് നില്‍ക്കാതെ തന്റെ പരിപാടികളെല്ലാം ദുല്‍ഖര്‍ ഭംഗിയാക്കി.പരിപാടിയുടെ ആദ്യാവസാനം നിറഞ്ഞു നിന്ന സ്‌കിറ്റും ഒപ്പം രണ്ടു നൃത്തങ്ങളും അവതരിപ്പിച്ച ദുല്‍ക്കര്‍ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ വലുതാണ്. ഗ്രീന്‍ റൂമിലെ ആ കാഴ്ച സമൂഹമാധ്യമത്തിലൂടെ തുറന്നു പറഞ്ഞത് മമ്മൂട്ടിയുടെ പേഴ്‌സനല്‍ കോസ്റ്റ്യൂമറായ അഭിജിത്ത് നായരാണ്. ‘ഗ്രീന്‍ റൂമില്‍ അലാവുദീന്റെ ഡ്രെസ്സും ഇട്ടു […]

ഗാങ്സ്റ്റര്‍, ബുദ്ധി ജീവി, റോക്ക് സ്റ്റാര്‍, ആര്‍മി ഓഫീസര്‍; സോളോയിലെ ദുല്‍ഖറിന്റെ ഗെറ്റപ്പുകള്‍; ചിത്രങ്ങള്‍ കാണാം

ഗാങ്സ്റ്റര്‍, ബുദ്ധി ജീവി, റോക്ക് സ്റ്റാര്‍, ആര്‍മി ഓഫീസര്‍; സോളോയിലെ ദുല്‍ഖറിന്റെ ഗെറ്റപ്പുകള്‍; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ആദ്യ മലയാള ചിത്രം സോളോ സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം അഞ്ച് സിനിമകള്‍ കോര്‍ത്തിണക്കിയ ഒരു ആന്തോളജിയാണ്. അതുകൊണ്ട് തന്നെ സോളോയില്‍ ദുല്‍ഖറിന് അഞ്ച് വ്യത്യസ്തമായ ഗെറ്റപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാങ്സ്റ്റര്‍, ബുദ്ധി ജീവി, റോക്ക് സ്റ്റാര്‍, ആര്‍മി ഓഫീസര്‍ എന്നിങ്ങനെ പോകുന്നു ദുല്‍ഖറിന്റെ വേഷങ്ങള്‍. ഈ ഗെറ്റപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരാധകര്‍ ആവേശത്തിലാണ്. ബോളിവുഡിലെയും തമിഴിലെയും മലയാളത്തിലെയും ഒരു വലിയ താരനിര തന്നെ […]