അങ്കം നിശ്ചയിച്ചു; കേരളത്തില്‍ തിരഞ്ഞെടുപ്പ് മേയ് 16ന്, ഫലപ്രഖ്യാപനം 19ന്

അങ്കം നിശ്ചയിച്ചു; കേരളത്തില്‍ തിരഞ്ഞെടുപ്പ് മേയ് 16ന്, ഫലപ്രഖ്യാപനം 19ന്

കേരളത്തില്‍ 2.56 കോടി വോട്ടര്‍മാരാണുള്ളത്. 21,498 പോളിങ് ബൂത്തുകള്‍ തയാറാക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. വോട്ടിന് രസീത് കിട്ടുന്ന 18,000 മെഷീനുകള്‍ ഉപയോഗിക്കും. ന്യൂഡല്‍ഹി: കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 16ന്, ഫലപ്രഖ്യാപനം 19ന്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികളാണ് പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ 77 ദിവസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. […]