കേരളം വിധിച്ചു; യുഡിഎഫ് 20/19

കേരളം വിധിച്ചു; യുഡിഎഫ് 20/19

ലിബിന്‍ ടി.എസ് “കേരളത്തില്‍ യുഡിഎഫ് കോട്ട; എല്‍ഡിഎഫിന് കനത്ത തിരിച്ചടി; ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല” കോട്ടയം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. മൊത്തം ഇരുപത് സീറ്റുകളില്‍ നടന്ന മത്സരത്തില്‍ പത്തൊമ്പതു സീറ്റും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് വിജയിക്കാനായത് ആലപ്പുഴയിലെ ഒരു സീറ്റ് മാത്രം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. അതേസമയം രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തി. കോണ്‍ഗ്രസ് കേരളത്തിലെ മിന്നും വിജയത്തില്‍ ഒതുങ്ങി. പ്രതീക്ഷകളും എക്സിറ്റ് പോള്‍ ഫലങ്ങളും അപ്രസക്തമാകും […]

ഏഴ് മണ്ഡലങ്ങളില്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം

ഏഴ് മണ്ഡലങ്ങളില്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത് അതിഗംഭീര വിജയം. ആകെയുള്ള ഇരുപത് സീറ്റുകളില്‍ 18 ഇടത്തും ആധികാരികമായ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ച മെച്ചപ്പെട്ട വിജയമാണ് നേടിയത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 2.37 ലക്ഷം […]

വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

വോട്ടെണ്ണലിൽ വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.  വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ  എണ്ണിയ ശേഷമേ വിവിപാറ്റ്  രസീതുകൾ എണ്ണുകയുള്ളൂവെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണുന്നത് പ്രായോഗികമല്ലെന്നും വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് ആദ്യം എണ്ണിയില്ലെങ്കിൽ ഫലം പുറത്തുവരാൻ ഏറെ വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിപാറ്റ് മെഷീനുകളിൽ ക്രമക്കേടുകൾ നടക്കുമെന്ന ആശങ്കയറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണുന്നതിന് മുൻപ് തന്നെ  ഓരോ […]

വിവിപാറ്റ് വിധി അന്തിമമെന്ന് ടിക്കാറാം മീണ; വോട്ടെണ്ണാൻ ക്രമീകരണങ്ങൾ പൂർത്തിയായി

വിവിപാറ്റ് വിധി അന്തിമമെന്ന് ടിക്കാറാം മീണ; വോട്ടെണ്ണാൻ ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: വോട്ടെണ്ണലിനിടെ വോട്ടിംഗ്‌ മെഷിനിലെ വോട്ടും വിവി പാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവി പാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതിൽ ആശയക്കുഴപ്പത്തിന്‍റെ കാര്യം ഇല്ല. വിവിപാറ്റ് വിധി സ്ഥാനാർത്ഥികൾ കണക്കിലെടുത്തെ തീരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും ടിക്കാറാം മീണ അറിയിച്ചു.140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ദിവസം 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം. വിവിപാറ്റുകൾ വരെ എണ്ണിത്തീർത്ത് വൈകിട്ട് 7 […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യമെണ്ണുക തപാൽ വോട്ടുകൾ. അക്രമ സംഭവങ്ങൾ തടയുന്നതിന് പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. നിരവധി മണ്ഡലങ്ങളിൽ അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഓരോ കൺട്രോൾ യൂണിറ്റിലെയും സീലുകൾ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പ് […]

തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിയോജിപ്പ് പരസ്യപ്പെടുത്തില്ല; അശോക് ലവാസയുടെ ആവശ്യം കമ്മീഷൻ തള്ളി

തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിയോജിപ്പ് പരസ്യപ്പെടുത്തില്ല; അശോക് ലവാസയുടെ ആവശ്യം കമ്മീഷൻ തള്ളി

വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയോടുള്ള തന്റെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗം കീഴ്‌വഴക്കങ്ങൾ പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് അംഗങ്ങളുടെ വിയോജിപ്പ് പരസ്യപ്പെടുത്തണമെന്ന ആവശ്യം തള്ളിയത്. ഭിന്നാഭിപ്രായം രേഖപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണാഘടനാപരമായ ബാധ്യതയാണെന്ന് ലവാസ വാദിച്ചെങ്കിലും ഇത് പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല. മൂന്നിൽ രണ്ട് പേരുടെ […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട പ്രചരണം നാളെ അവസാനിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട പ്രചരണം നാളെ അവസാനിക്കും

പതിനെഴാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണം നാളെ അവസാനിക്കും. എഴ് സംസ്ഥാനങ്ങളിലെ 59 ലോകസഭാ മണ്ഡലങ്ങളിലെ പ്രചരണമാണ് നാളെ അവസാനിക്കുക. അവസാന സാഹചര്യം അവലോകനം ചെയ്ത ബിജെപി ഇന്നും നാളയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടുതൽ റാലികൾ വിവിധ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ചു. അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊൺഗ്രസ്സിന് വേണ്ടിയും ഇന്നും നാളെയും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. പതിനെഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെയ്ക്ക്. 543 ൽ ശേഷിക്കുന്ന 59 മണ്ഡലങ്ങൾ ഞയറാഴ്ച വോട്ട് […]

പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം; കേന്ദ്ര സേന വിന്യാസം കൂടുതൽ ശക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം; കേന്ദ്ര സേന വിന്യാസം കൂടുതൽ ശക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെതുടർന്നും പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. സംസ്ഥാന വ്യാപകമായി ബിജെപി ത്യണമുൾ കോൺഗ്രസ് പ്രപർത്തകർ തമ്മിൽ ഇന്നലെ രാത്രിയിലും എറ്റുമുട്ടി. പരാജയ ഭീതി മമതയുടെയും ത്യണമുൾ കോൺഗ്രസ്സിന്റെയും സമനില തെറ്റിച്ചെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും പശ്ചിമ ബംഗാളിലെ രണ്ട് റാലികളിൽ പങ്കെടുക്കും. അതേസമയം കേന്ദ്രസേന വിന്യാസം കൂടുതൽ ശക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് നിർദേശിച്ചു. വ്യാപക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ […]

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളാ കോൺഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റൽ ബാലറ്റ് വിവാദവും കള്ളവോട്ടുമുൾപ്പെടെ യോഗത്തിൽ ചർച്ചയാകും. യുഡിഎഫിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ചുരുങ്ങിയത് 16 സീറ്റുകൾ ലഭിക്കുമെന്നതാണ് മുന്നണി നേതൃത്തിന്റെ കണക്കു കൂട്ടൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല അവലോകനം ഇന്നത്തെ യോഗത്തിലുണ്ടാകും. കെ.എം മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും. […]

മുൻ സൈനികന്റെ നോമിനേഷൻ തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

മുൻ സൈനികന്റെ നോമിനേഷൻ തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിർ സ്ഥാനാർത്ഥിയായി സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങിയ മുൻ സൈനികൻ തേജ് ബഹാദൂർ യാദവിന്റെ നോമിനേഷൻ തള്ളിയ നടപടിയിൽ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് സുപ്രീംകോടതി വിശദീകരണം തേടിയത്. നാമനിർദ്ദേശം തള്ളാനുള്ള കാരണങ്ങൾ നാളെത്തന്നെ അറിയിക്കാനാണ് സുപ്രീകോടതി നിർദ്ദേശിച്ചിരിക്കുന്നത്. 2017ൽ സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ പട്ടാളത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂർ യാദവ്. സൈനികവിഷയങ്ങൾ നിരന്തരമായി ചർച്ചയാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കെതിരെ […]

1 2 3 10