ഹൈദരാബാദ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി

ഹൈദരാബാദില്‍ ബലാത്സംഗ കൊലപാതകക്കേസ് പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി. അന്വേഷണത്തിന് മൂന്ന് അംഗം സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. റിട്ടയേര്‍ഡ് ജഡ്ജ് സിര്‍പുര്‍കര്‍ സമിതിക്ക് നേതൃത്വം നല്‍കും. റിപ്പോര്‍ട്ട് ആറു മാസത്തിനകം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം വേണ്ട എന്നാണ് തെലങ്കാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിലവില്‍ പ്രത്യേക സംഘം സംഭവം അന്വേഷിക്കുന്നുണ്ട്. അതിനാല്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് സുപ്രിംകോടതി അംഗീകരിച്ചില്ല. പൊലീസ് പ്രതികളെ വെടിവച്ചുകൊന്നതില്‍ സമഗ്ര […]

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

  ദില്ലി: ഹൈദരാബാദിലെ ദിശ കേസ് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നത് ഡിസംബർ 11ലേക്ക് മാറ്റി. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹർജി. അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മണിയാണ് ഹർജി നൽകിയത്. കേസ് ഡിസംബർ 11 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയാണ് അറിയിച്ചത്. ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലക്കേസിൽ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടംഗ പ്രത്യേക […]

‘നിയമം അതിന്റെ കടമ ചെയ്തു’; വിശദീകരണവുമായി വി സി സജ്ജനാര്‍

‘നിയമം അതിന്റെ കടമ ചെയ്തു’; വിശദീകരണവുമായി വി സി സജ്ജനാര്‍

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍. നിയമം അതിന്റെ കടമ ചെയ്‌തെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ അക്രമിച്ച സ്ഥലത്തു പ്രതികളെ എത്തിച്ചപ്പോള്‍ അവര്‍ പൊലീസിനു നേരെ തിരിയുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്തശേഷം പൊലീസിനു നേരെ തിരിഞ്ഞു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. ഇതോടെയാണ് എന്‍കൗണ്ടര്‍ ആവശ്യമായി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം […]

പ്രതികളെ വെടിവച്ച് കൊന്നത് ഡോക്ടർ കൊല്ലപ്പെട്ട അതേ സ്ഥലത്ത് കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുന്നതിനിടെ; ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം

പ്രതികളെ വെടിവച്ച് കൊന്നത് ഡോക്ടർ കൊല്ലപ്പെട്ട അതേ സ്ഥലത്ത് കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുന്നതിനിടെ; ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം

ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് കൊലപ്പെടുത്തിയത് ഡോക്ടർ കൊല്ലപ്പെട്ട അതേ ദേശീയ പാതയിൽ. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിവച്ചത്. ഹൈദരാബാദ് പൊലീസിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പെൺകുട്ടിയുടെ കുടുംബവും നടപടിയെ സ്വാഗതം ചെയ്തു. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ട […]

ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവച്ചിട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് നിർഭയയുടെ അമ്മ

ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവച്ചിട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് നിർഭയയുടെ അമ്മ

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസുകാർ വെടിവച്ചു കൊന്നതിൽ പ്രതികരിച്ച് ഡൽഹി നിർഭയ കേസിലെ പെൺകുട്ടിയുടെ അമ്മ. പ്രതികൾക്ക് കിട്ടിയ ശിക്ഷയിൽ താൻ സന്തോഷവതിയാണ്. പൊലീസുകാർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു. വെടിവച്ച പൊലീസുകാർക്കെതിരെ നടപടികളൊന്നും എടുക്കരുതെന്നും നിർഭയയുടെ അമ്മ ആശാ ദേവി എഎൻഐയോട് പറഞ്ഞു. പ്രതികൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. യുവതിയെ […]