ഇറക്കുമതി തീരുവ ഉയര്‍ത്തി; റബര്‍ വില വര്‍ധിച്ചു

ഇറക്കുമതി തീരുവ ഉയര്‍ത്തി; റബര്‍ വില വര്‍ധിച്ചു

കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്ന് റബര്‍ വില കൂടി. കിലോയ്ക്ക് നാലു മുതല്‍ അഞ്ചു രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.   റബറിന്റെ ഇറക്കുമതി തീരുവ   20 ശതമാനമോ അല്ലെങ്കില്‍ കിലോയ്ക്ക് മുപ്പത് രൂപയോ ആയി ഉയര്‍ത്തിയാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തരവിറക്കിയത്. ഇതിന്റെ ഉണര്‍വ് റബര്‍ വിപണിയില്‍ പ്രകടമാകുകയും ചെയ്തു. ആര്‍എസ്എസിന് 4 ന് നാലുരൂപ കൂടി 156ല്‍ നിന്നും 160 ആയി. തരം തിരിക്കാത്ത റബറിനും നാലു രൂപ വര്‍ധിച്ചിട്ടുണ്ട്. […]

റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചു. കിലോയ്ക്ക് 20 ശതമാനമോ 30 രൂപയോ ഇതില്‍ ഏതാണോ കുറവ് അത് നികുതിയായി ഈടാക്കാനാണ് വിജ്ഞാപനമിറങ്ങിയത്. ഇതോടെ റബറിന്റെ ഇറക്കുമതി കുറയുമെന്നും ആഭ്യന്തര വിപണിയില്‍ വില ചെറിയ തോതില്‍ ഉയരുമെന്നും സുചനയുണ്ട്. റബറിന്റെ തീരുവ 20 ശതമാനമായി ഉയര്‍ത്തുന്നതിനെ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതിനു പരിഹാരമായാണ് 30 രൂപയില്‍ താഴെ എന്ന നിര്‍ദേശവും വച്ചിരിക്കുന്നത്.