ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ചാറ്റ് ചെയ്ത് യുവതിയെ കാണാന്‍ പതിനേഴുകാരന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടെത്തി; യുവാവ് വീടിനടുത്തെത്തിയെന്ന് അറിഞ്ഞ യുവതി മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ യുവാവിന് രക്ഷകരായത് പൊലീസ്

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ചാറ്റ് ചെയ്ത് യുവതിയെ കാണാന്‍ പതിനേഴുകാരന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടെത്തി; യുവാവ് വീടിനടുത്തെത്തിയെന്ന് അറിഞ്ഞ യുവതി മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ യുവാവിന് രക്ഷകരായത് പൊലീസ്

പാലക്കാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി തിരുവനന്തപുരത്ത് നിന്ന് പതിനേഴുകാരന്‍ പാലക്കാട് എത്തി. എന്നാല്‍ യുവതിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പതിനേഴുകാരന് രക്ഷകരായത് കേരള പൊലീസാണ്. വിഴിഞ്ഞത്ത് നിന്നാണ് യുവാവ് വടക്കഞ്ചേരിയിലെത്തിയത്. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴിയുള്ള പരിചയം മാത്രമേ ഇവര്‍ തമ്മിലുണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടിയുടെ വീടോ ഫോണ്‍ നമ്പറോ ഒന്നും തന്നെ യുവാവിന് അറിയില്ലായിരുന്നു. മെസഞ്ചറിലൂടെ ചാറ്റ് ചെയ്താണ് യുവാവ് യുവതിയെ തേടി വടക്കഞ്ചേരിയിലെത്തിയത്. തന്റെ വീട്ടീലേക്കുള്ള വഴി ചാറ്റിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന യുവതി ഒരു ഘട്ടമെത്തിയപ്പോള്‍ മൊബൈല്‍ ഡാറ്റ […]

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: ചോര്‍ച്ച സമ്മതിച്ച്  ഫെയ്‌സ്ബുക്ക് അധികൃതര്‍. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഗോഗന്‍ എന്ന അപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി. സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫെയ്​സ്ബു​ക്കി​ൽ​നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു. Cambridge Analytica ✔@CamAnalytica Following today’s announcement by Facebook, we […]

സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവ്

സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവ്

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതോടെയാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തിലും ഇടിവുണ്ടായത്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്. ഇതാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യം ഇടിയാന്‍ കാരണം. ഫെയ്‌സ്ബുക്കില്‍ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് 33കാരനായ സക്കര്‍ബര്‍ഗിന് […]

റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിലെ റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ ടൂള്‍ നിര്‍മ്മിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഉപഭോക്താക്കള്‍ ഇടപെടുന്ന പേജുകള്‍ റഷ്യന്‍ പ്രചരണോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണോ എന്ന് കാണാന്‍ കഴിയുന്ന സംവിധാനമാണ് ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തുക. ഇതുവഴി ഉപഭോക്താക്കള്‍ ലൈക്ക് ചെയ്ത പേജുകള്‍ റഷ്യന്‍ പിന്തുണയോടെയുള്ളതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയും. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വഴി റഷ്യന്‍ ഏജന്‍സികള്‍ സ്വാധീനം ചെലുത്തിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനായി റഷ്യന്‍ ഏജന്‍സികള്‍ […]

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്കില്‍ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി തയാറാക്കിയ പുതിയ പദ്ധതിയില്‍ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഇവര്‍ക്കായിരിക്കും ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്നതിനുള്ള ചുമതല. പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിന് അയച്ചുകൊടുക്കണം. അയക്കുന്ന ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് രൂപത്തിലേക്ക് ഫെയ്‌സ്ബുക്ക് മാറ്റും. ഈ ചിത്രങ്ങള്‍ പിന്നീട് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫെയ്‌സ്ബുക്ക് അത് […]

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടി; പുതിയ നീക്കവുമായി ഫെയ്‌സ്ബുക്ക്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടി; പുതിയ നീക്കവുമായി ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നീക്കവുമായി ഫെയ്‌സ്ബുക്ക്. സാധാരണയായി ഫെയ്‌സ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ ഒട്ടുമിക്ക മാധ്യമ വെബ്‌സൈറ്റുകളിലേയ്ക്കും വായനക്കാരെ ഉണ്ടാക്കുന്നത് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ്. ഉപഭോക്താക്കളുടെ ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ തെളിയാറുള്ള മാധ്യമ വാര്‍ത്തകളുടെ പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. പകരം അവയെ […]

ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചു; വെബ്‌സൈറ്റ് കോടികളുടെ നഷ്ടത്തില്‍

ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചു; വെബ്‌സൈറ്റ് കോടികളുടെ നഷ്ടത്തില്‍

ഫെയ്‌സ്ബുക്കിന്റെ നൂതന കണ്ടുപിടുത്തമായിരുന്ന ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ പണിമുടക്കി. വിവിധ വെബ്‌സൈറ്റ് ഉടമകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണിത്. കോടികളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുക. വെബ്‌സൈറ്റ് ലിങ്കുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ലോഡിങ് ടൈം ഇല്ലാതെ സെക്കന്റിനുള്ളില്‍ തന്നെ ആര്‍ട്ടിക്കിള്‍ തുറന്നു വരുന്ന ഫീച്ചറായിരുന്നു ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍. എന്നാല്‍ ഈ ഫീച്ചര്‍ ലഭ്യമല്ലാതായതോടെ വായനക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ തുറന്നുവരാനുള്ള സമയം വര്‍ദ്ധിക്കും. ഇത് കൂടുതല്‍ പേരെ വെബ്‌സൈറ്റില്‍ നിന്നും അകറ്റാന്‍ കാരണമാകും. ഒപ്പം കുറഞ്ഞ റീഡര്‍ഷിപ്പ് വരുന്നതോടെ പരസ്യത്തെയും അത് ബാധിക്കുന്നു. […]

ലൈഫ്‌സ്റ്റേജ് ആപ്പ് ഒാര്‍മ്മയായി; പ്രവര്‍ത്തനം ഫെയ്സ്ബുക്ക് നിർത്തലാക്കി

ലൈഫ്‌സ്റ്റേജ് ആപ്പ് ഒാര്‍മ്മയായി; പ്രവര്‍ത്തനം ഫെയ്സ്ബുക്ക് നിർത്തലാക്കി

ഫെയ്‌സ്ബുക്ക് കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആപ്ലിക്കേഷനാണ് ലൈഫ്‌സ്റ്റേജ് ആപ്പ്. മതിയായ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാത്തതു കൊണ്ട് ലൈഫ്‌സ്റ്റേജ് പ്രവര്‍ത്തനം നിര്‍ത്തി. 21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്‌മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് ശ്രദ്ധപിടിച്ചുപറ്റാനായിരുന്നില്ല. നിരവധി പ്രൈവസി പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ന്നു വന്നതോടെയാണ് ഫെയ്‌സ്ബുക്ക് ഈ ലൈഫ്‌സ്റ്റേജ് ആപ്പിന് താഴിട്ടത്.

സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ടെക് ഭീമന്‍മാരും; തട്ടിപ്പിന് ഇരയായത് ഗൂഗിളും ഫെയ്‌സ്ബുക്കും

സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ടെക് ഭീമന്‍മാരും; തട്ടിപ്പിന് ഇരയായത് ഗൂഗിളും ഫെയ്‌സ്ബുക്കും

കാലിഫോര്‍ണിയ: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ടെക് ലോകത്തെ ഭീമന്‍മാരും. കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗൂഗിളും ഫെയ്‌സ്ബുക്കുമാണ് സൈബര്‍ തട്ടിപ്പിനിരയായത്. ഇവാല്‍ഡസ് റിമാസോസ്‌കാസ് എന്ന ലിത്വാനിയക്കാരന്‍ ഒറ്റയ്ക്ക് 10 കോടി ഡോളറാണ് വമ്പന്‍മാരെ പറ്റിച്ച് കീശയിലാക്കിയത്. ഇന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 640 കോടിയലധികം വരും തട്ടിപ്പ് തുക. ഗൂഗിളിലെയും ഫെയ്‌സ്ബുക്കിലേയും ജീവനക്കാരെ പറ്റിച്ച് പണം തന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇവാല്‍ഡസ് ചെയ്തത്. ലാത്വിയ, സൈപ്രസ്, സ്ലൊവാക്യ, ലിത്വാനിയ, ഹംഗറി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിരുന്നു ഇവാല്‍ഡസിന്റെ […]

ഫെയ്‌സ്ബുക്ക് ലൈവിലൂടെ കൊലപാതകവും ആത്മഹത്യയും; തായ്‌ലാന്‍ഡില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഫെയ്‌സ്ബുക്ക് ലൈവിലൂടെ കൊലപാതകവും ആത്മഹത്യയും; തായ്‌ലാന്‍ഡില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഫുക്കേത്: ഫെയ്‌സ്ബുക്ക് ലൈവിലൂടെ കൊലപാതകവും ആത്മഹത്യയും. തായ്‌ലാന്‍ഡിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയശേഷം 21കാരനായ പിതാവ് ആത്മഹത്യ ചെയ്യുന്നതാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. തായ്‌ലന്‍ഡുകാരനായ വുട്ടിസാന്‍ വോങ്തലായ് ആണ് ഫെയ്‌സ്ബുക്ക് ലോകത്തെ നടുക്കിയ വിഡിയോ തത്സമയം കാണിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട് ഫുക്കേതിലെ ഒറ്റപ്പെട്ട സ്ഥലത്തെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു യുവാവിന്റെ കടുംകൈ. 11 മാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ കാണിച്ചതെന്നും യുവാവിന്റെ ആത്മഹത്യ ഫെയ്‌സ്ബുക്കില്‍ കാണിച്ചിട്ടില്ലെന്നും ‘ദ നേഷന്‍’ എന്ന തായ്‌ലന്‍ഡ് വെബ്‌സൈറ്റ് വെളിപ്പെടുത്തി. ഒരു […]

1 2 3 7