ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പ്: പ്രതിമാസം ഉപയോഗിക്കുന്നത് 80 കോടി ആളുകള്‍

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പ്: പ്രതിമാസം ഉപയോഗിക്കുന്നത് 80 കോടി ആളുകള്‍

ഫെയ്‌സ്ബുക്കിന്റെ സ്വതന്ത്ര മെസഞ്ചര്‍ ആപ്പ് പ്രതിമാസം ഉപയോഗിക്കുന്നത് 80 കോടി ആളുകള്‍. ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ പറയുന്ന കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ 2015ല്‍ ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടിയ ആപ്പ് ഫെയ്‌സ്ബുക്ക് മെസഞ്ചറാണ്. തങ്ങളുടെ പ്രതിമാസ യൂസര്‍ബേസ് 80 കോടിയിലേക്ക് എത്തിയെന്ന കണക്ക് പുറത്തു വിട്ടത് ഫെയ്‌സ്ബുക്ക് തന്നെയാണ്. സ്‌നാപ്ചാറ്റ്, വൈബര്‍ ഉള്‍പ്പെടെയുള്ള റൈവല്‍സിനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍. 2014ലാണ് മെസഞ്ചറിനെ സ്വതന്ത്ര ആപ്പായി മാറ്റാന്‍ ഫെയ്‌സ്ബുക്ക് തീരുമാനം എടുത്തത്. ഫെയ്‌സ്ബുക്കിന് ആകെ 1.5 ബില്യണ്‍ ഉപയോക്താക്കളാണുള്ളത്. […]