ശമ്പളവും ഭക്ഷണവുമില്ല; ഏജന്റിന്റെ ചതിയില്‍ ഖത്തറില്‍ എത്തിയ മലയാളികള്‍ ദുരിതത്തില്‍

ശമ്പളവും ഭക്ഷണവുമില്ല; ഏജന്റിന്റെ ചതിയില്‍ ഖത്തറില്‍ എത്തിയ മലയാളികള്‍ ദുരിതത്തില്‍

ഖത്തറില്‍ റിക്രൂട്ടിങ് ഏജന്റിന്റെ വഞ്ചനക്കിരയായ മലയാളികള്‍ ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തില്‍. സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ക്ക് പിന്നീട് സ്ഥിരം വിസ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടന്നില്ല. മലയാളികളുള്‍പ്പെടെ മുപ്പതോളം പേരാണ് ദോഹയില്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പത്രപ്പരസ്യം കണ്ട് ജോലിക്ക് ശ്രമിച്ചവരാണ് ഭൂരിഭാഗവും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കായംകുളം സ്വദേശികളാണ് ദോഹയിലെത്തി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരു മാസത്തെ ബിസിനസ് സന്ദര്‍ശക വിസയിലാണ് എല്ലാവരെയും ഖത്തറിലെത്തിച്ചത്. ഖത്തറിലെത്തിയ ശേഷം സ്ഥിരം വിസയിലേക്ക് മാറ്റുമെന്നാണ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ ദോഹയിലെത്തിയപ്പോള്‍ വാഗ്ദാനം ചെയ്ത […]