ഫയാസ്-മോഹനന്‍ കൂടിക്കാഴ്ച: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ഫയാസ്-മോഹനന്‍ കൂടിക്കാഴ്ച: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് ഉച്ചകഴിഞ്ഞ് പകര്‍ത്തിയ സിസി ടിവി ദൃശ്യങ്ങളാണ് ഇവ. 15 മിനിറ്റുനീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഫയാസും തൊട്ടുപിന്നാലെ പി.മോഹനനും വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങള്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന കാലത്താണ് പ്രതികളെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ താന്‍ […]

സ്വര്‍ണക്കടത്ത് കേസ്: ഫയാസിന്റെ ജാമ്യാപേക്ഷ തള്ളി

സ്വര്‍ണക്കടത്ത് കേസ്: ഫയാസിന്റെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. നാലു തവണയായി ഫയാസ് കടത്തിയത് 60 കിലോ സ്വര്‍ണമാണെന്ന് സി.ബി.ഐ ഹൈകോടതിയില്‍ അറിയിച്ചു. ഫയാസിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പ്രതികളെ കണ്ടത്തൊനാകുമെന്നും കോടതി ചുണ്ടിക്കാട്ടി. ഫയാസിന്റെ ഉന്നതതല ബന്ധങ്ങളെകുറിച്ച് അന്വേഷിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു.

സ്വര്‍ണക്കടത്ത് : ഫയസിന് ജാമ്യമില്ല

സ്വര്‍ണക്കടത്ത് : ഫയസിന് ജാമ്യമില്ല

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ഫയസിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഫയസിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. യുവതികളെ ഉപയോഗിച്ച് 20 കിലോ സ്വര്‍ണം വിമാനത്താവളം വഴി കടത്തിയ കേസിലാണ് ഫയസ് പിടിയിലായത്. ഫയസ് പലതവണ നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയതായും ഇയാള്‍ക്ക് അന്താരാഷ്ട്ര മാഫിയാബന്ധങ്ങളുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

സ്വര്‍ണം കടത്താന്‍ സ്ത്രീകള്‍ക്ക് ഫയാസിന്റെ പരിശീലനം

സ്വര്‍ണം കടത്താന്‍ സ്ത്രീകള്‍ക്ക് ഫയാസിന്റെ  പരിശീലനം

രാജ്യാന്തരവിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിനു പിടിയിലായ സ്ത്രീകള്‍ക്കു മുഖ്യപ്രതി ഫയാസ് ദുബായില്‍ പ്രത്യേക പരിശീലനം നല്‍കിയതായി കസ്റ്റംസ് കണ്ടെത്തി.  ദുബായിലെ ഫഌറ്റില്‍ വച്ചാണ് പരിശീലനം നല്‍കിയത്. കസ്റ്റംസിനും മറ്റും  സംശയം കൊടുക്കാതെ സ്വര്‍ണം കടത്താനായിരുന്നു പരിശീലനം. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി പോകുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ എന്തെക്കെ ചെയ്യണം എന്നായിരുന്നു ഫയാസ് ഇടനിലക്കാരായ സ്ത്രീകളെ പഠിപ്പിച്ചിരുന്നത്. ആരിഫ നാലുതവണയും ആസിഫ മൂന്നുതവണയും നെടുമ്പാശേരി, കരിപ്പൂര്‍, ചെന്നൈ വിമാനത്താവളങ്ങള്‍  വഴി സ്വര്‍ണക്കടത്ത് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പരിശീലനം […]

സ്വര്‍ണ്ണക്കടത്ത്: ഫായിസിനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സ്വര്‍ണ്ണക്കടത്ത്: ഫായിസിനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ ഫായിസിനായി സഹോദരന്‍ ഫൈസല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കള്ളക്കടത്ത് ഇടപാടില്‍ ഫൈസലിന് കസ്റ്റംസ് തിരയുന്നതിനിടെയാണ് ഇത്. അതുകൊണ്ട് ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ക്കും. അതേസമയം, മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരേ ആരോപണമുയര്‍ന്നതിനു തൊട്ടുപിന്നാലെ മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടേയും നേതാക്കള്‍ക്ക് ഫയാസുമായി അടുപ്പമുണ്ടെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ലീഗിന്റെ തലമുതിര്‍ന്ന നേതാക്കളായ ഇ. അഹമ്മദ്, കെ.സി. അബു എന്നിവരുമായി ഫയാസ് സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും പുറത്തായിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ […]

സുന്ദര വില്ലന്മാര്‍

സുന്ദര വില്ലന്മാര്‍

ലോക സിനിമയുടെ ചരിത്രമെടുത്താല്‍ നമുക്ക് ലഭിച്ചിരിക്കുന്ന നായക കഥാപാത്രങ്ങളൊക്കെ സുന്ദരന്‍മാരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളെടുത്താല്‍ സിനിമയിലെ സുന്ദരന്മാരായ നായക കഥാപാത്രങ്ങളെല്ലാം വെറും മിഥ്യയാണെന്ന് നമുക്ക് തോന്നി പോകും. വെളുത്തു തുടത്ത കവിളും അനന്ത സാഗരം അലയടിക്കുന്ന കണ്ണുകളും മനോഹരമായ മീശയുമൊക്കെയാണ്  നായകന്മാരുടെ സൗന്ദര്യം. വില്ലന്മാരാകട്ടെ മുഖം നിറയെ പുളളിക്കുത്തുകളും, കറുത്തിരുണ്ട നിറവുമൊക്കെയുളളവരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സുന്ദരന്മാരെല്ലാം വില്ലന്മാരാണ്. മനോഹരമായ അവരുടെ ചിരിക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നത് കാപട്യത്തിന്റെയും ക്രൂരതയുടേയും അഗ്നിസ്പുലിംഗങ്ങളാണ്. കേരളത്തില്‍ സമീപകാലത്തായി നടന്ന […]

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് : തലശ്ശേരിയില്‍ കസ്റ്റംസ് റെയ്ഡ്

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് : തലശ്ശേരിയില്‍ കസ്റ്റംസ് റെയ്ഡ്

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ റെയ്ഡ്. കേസിലെ മുഖ്യപ്രതി ഫയാസിന്റെ സുഹൃത്ത് അഷ്‌റഫിന്റെ ഫ്‌ലാറ്റിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്. അഷ്‌റഫിനും കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇതിനിടെ കേസില്‍ അറസ്റ്റിലായ ഫയാസിന് മനുഷ്യക്കടത്തുമുള്ളതായി വിവരം ലഭിച്ചു. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്ത്രീകളെ കടത്തുന്ന സംഘവുമായി ഫയാസിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍.  

സ്വര്‍ണ്ണക്കടത്ത്; പ്രതി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം

സ്വര്‍ണ്ണക്കടത്ത്; പ്രതി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകള്ളക്കടത്ത് നടത്തിയതിന് കസ്റ്റംസ് പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്ദുള്‍ഖാദറിന് ഉന്നതതലബന്ധങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍സ്റ്റാഫംഗവുമായി ഫയാസിനു അടുത്തബന്ധമുള്ളതായി കസ്റ്റംസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ പിടിയിലായ ഫയാസ് സ്വര്‍ണകടത്തില്‍ ഹവാല ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഇയാള്‍ വിമാനത്താവളങ്ങള്‍ വഴി 36 കിലോ സ്വര്‍ണ്ണം കടത്തിയതായി തെളിവെടുപ്പില്‍ വ്യക്തമായി. കഴിഞ്ഞദിവസം പിടിയിലായ മൂന്നംഗസംഘത്തില്‍ നിന്നും ലഭിച്ച […]