200 മില്യണ്‍ ഡോളര്‍ ബിസിനസുമായി ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി.

200 മില്യണ്‍ ഡോളര്‍ ബിസിനസുമായി ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി.

കൊച്ചി: ഇന്ത്യയിലെ മുന്‍നിരസ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ഗിഫ്റ്റ്സിറ്റിയിലുള്ള ഐ.എഫ്.എസ്.സി. ബാങ്കിങ് യൂണിറ്റിലെ ആകെ ബിസിനസ് 200 മില്യണ്‍ ഡോളര്‍കടന്നു. ഗുജറാത്തിലെ ഗിഫ്റ്റ്സിറ്റിയിലുള്ളഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്സെന്ററില്‍ 2015 നവംബറിലാണ് ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി. ബാങ്കിങ്യൂണിറ്റ് ആരംഭിച്ചത്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തികവും അല്ലാത്തതുമായ നിരവധി സേവനങ്ങളാണ് ഈ യൂണിറ്റ് ലഭ്യമാക്കുന്നത്. വിദേശ ബിസിനസിനായി പ്രവാസി ഇന്ത്യാക്കാര്‍ക്ക് ലഭ്യമാക്കുന്ന വായ്പകള്‍, ഇന്ത്യന്‍ ഇടപാടുകാര്‍ക്കുള്ളവ്യാപാര സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയും ഈ യൂണിറ്റിന്റെ സേവനങ്ങളില്‍ ചിലതാണ്. വൈവിധ്യങ്ങളായ […]

ഓണ്‍ലൈന്‍ വഴി ഫീസ്‌ശേഖരിക്കാന്‍ ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു

ഓണ്‍ലൈന്‍ വഴി ഫീസ്‌ശേഖരിക്കാന്‍  ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്തെ സി.എ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫീസ്ഓണ്‍ലൈനായി അടയ്ക്കുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്ഓഫ് ഇന്‍ഡ്യയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ ഫീസ് അടയ്ക്കാന്‍ ബാങ്കിന്റെ പേയ്‌മെന്റ്‌ഗേറ്റ്‌വേ വഴിസൗകര്യമൊരുക്കുകയാണ് ബാങ്ക് ചെയ്യുന്നത്. ഡെബിറ്റ്, ക്രെഡിറ്റ്കാര്‍ഡുകള്‍ വഴിയോ നെറ്റ് ബാങ്കിംഗ്‌വഴിയോ പണം അടയ്ക്കാം. ബാങ്കിന്റെ ഏറ്റവും പുതിയ യുപിഐ ആപ്ലിക്കേഷനായലോട്‌സ ഉള്‍പ്പെടെയുള്ളമൊബൈല്‍ ബാങ്കിംഗ്‌സൗകര്യങ്ങളും പണമടയ്ക്കാനായി ഉപയോഗിക്കാം. ഏതെങ്കിലും ബാങ്കുമായിചേര്‍ന്നുള്ള ഐസിഎഐയുടെ ആദ്യത്തെ സമഗ്ര പേയ്‌മെന്റ്‌ഗേറ്റ്‌വേ സേവനമാണിത്. പങ്കാളിത്തത്തിനുള്ള ധാരണാപത്രം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്കും ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ കൈമാറി. […]

ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

കൊച്ചി:ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ 201617 വര്‍ഷത്തേയ്‌ക്കുള്ള സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ്‌, എഞ്ചിനീയറിംഗ്‌, ബി എസ്‌ സി നഴ്‌സിംഗ്‌, ബി എസ്‌ സി അഗ്രികള്‍ച്ചര്‍, എം ബി എ എന്നീ കോഴ്‌സുകള്‍ക്ക്‌ 201617 വിദ്യാഭ്യാസവര്‍ഷത്തില്‍ പ്രവേശനം ലഭിച്ച കേരളം, തമിഴ്‌നാട്‌, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. അപേക്ഷകര്‍ക്ക്‌ 201617 കാലയളവില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും കോഴ്‌സിന്‌ ഗവണ്മെന്റ്‌ അഥവാ എയ്‌ഡ്‌ അല്ലെങ്കില്‍ അണ്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ […]

അറ്റാദായം 201.24 കോടിയിലെത്തി ഫെഡറല്‍ ബാങ്ക്

അറ്റാദായം 201.24 കോടിയിലെത്തി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 24.77 ശതമാനം വര്‍ധനയോടെ 201.24 കോടി രൂപയായി. 41.11 ശതമാനം വര്‍ധനയോടെ 474.93 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലങ്ങള്‍ അനുസരിച്ചുള്ള കണക്കാണിത്. ആകെ വരുമാനം 24.93 ശതമാനം വര്‍ധിച്ച് 987.73 കോടി രൂപയും പലിശ ഇനത്തിലുള്ള അറ്റവരുമാനം 19.22 ശതമാനം വര്‍ധിച്ച് 725.24 കോടി രൂപയുമായി. ആകെ ഇടപാട് വാര്‍ഷികാടിസ്ഥാനത്തില്‍ 21.13 ശതമാനം വളര്‍ച്ചയോടെ 1,50,986 കോടി രൂപയിലെത്തി. ആകെ വായ്പ 51,675.89 കോടിയില്‍നിന്ന് […]

ബാങ്കിലെത്താതെ തന്നെ വ്യക്തിഗത വായ്പ നേടാവുന്ന പദ്ധതിയുമായി ഫെഡറല്‍ബാങ്ക്

ബാങ്കിലെത്താതെ തന്നെ വ്യക്തിഗത വായ്പ നേടാവുന്ന പദ്ധതിയുമായി ഫെഡറല്‍ബാങ്ക്

കൊച്ചി: ഡിജിറ്റല്‍ രംഗത്തെ പുത്തന്‍ ചുവട്‌വെയ്പിന്റെ ഭാഗമായി ഡിജിറ്റല്‍ വ്യക്തിഗത വായ്പയെന്ന പുതിയ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് രൂപം നല്‍കി. ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. വായ്പ അനുവദിച്ചാലുടന്‍ അത് ഇടപാടുകാരുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകുകയും ചെയ്യും. ഇടപാടുകാരന്‍ ഇതിനായി ബാങ്കിന്റെ ശാഖയിലെത്തുകയോ ഏതെങ്കിലും രേഖകളില്‍ ഒപ്പിടുകയോ ചെയ്യേണ്ടതില്ല. ദിവസത്തില്‍ ഏതുസമയത്തും ഈ സൗകര്യം ലഭ്യവുമാണ്. ബാങ്ക് ആവിഷ്‌കരിച്ച ബിവൈഒഎം (ബീ യുവര്‍ ഓണ്‍ മാസ്റ്റര്‍) ഡിജിറ്റല്‍ റീട്ടെയില്‍ വായ്പകളുടെ നിരയില്‍ മൂന്നാമത്തേതാണ് […]

ഇന്ത്യന്‍ സ്വര്‍ണനാണയങ്ങളുടെ വിതരണവുമായി ഫെഡറല്‍ ബാങ്ക്

ഇന്ത്യന്‍ സ്വര്‍ണനാണയങ്ങളുടെ  വിതരണവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച, സര്‍ക്കാരിന്റെ ആദ്യത്തെ സ്വര്‍ണവാഗ്ദാനമായ ഇന്‍ഡ്യന്‍ ഗോള്‍ഡ് കോയിനുകള്‍ (ഐജിസി) വിതരണം ചെയ്യുന്നതിന് എംഎംടിസിയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ഇടപാടുകാര്‍ക്ക് ഈ ഉല്‍പന്നം ലഭ്യമാക്കുന്ന ആദ്യത്തെ സ്വകാര്യമേഖലാ ബാങ്കാണ് ഫെഡറല്‍ ബാങ്കെന്ന് റീട്ടെയ്ല്‍ ബിസിനസ് മേധാവി ജോസ് കെ. മാത്യു പറഞ്ഞു. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് അഞ്ച്, പത്ത്, ഇരുപത് ഗ്രാം വീതം തൂക്കങ്ങളില്‍ ഈ സ്വര്‍ണനാണയങ്ങള്‍ ലഭ്യമാണ്. 999 പരിശുദ്ധിയുള്ള 24 കാരറ്റ് ഇന്‍ഡ്യന്‍ സ്വര്‍ണ നാണയങ്ങളില്‍ ഒരു […]

ടെലഫോണ്‍ ബില്ലും വെള്ളക്കരവും അടയ്ക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ ഓട്ടോപേ സൗകര്യം

ടെലഫോണ്‍ ബില്ലും വെള്ളക്കരവും അടയ്ക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ ഓട്ടോപേ സൗകര്യം

കൊച്ചി: ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടുകളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ടെലിഫോണ്‍ ബില്ലും വെള്ളക്കരവും അടയ്ക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്ക് സൗകര്യമൊരുക്കുന്നു. ബിഎസ്എന്‍എല്‍ (കേരള)യുടെയും കേരള ജല അതോറിട്ടിയുടെയും ഉപയോക്താക്കളായ, ബാങ്കിന്റെ ഇടപാട് എസ്എംഎ സ് അധിഷ്ഠിത ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുക. ഒരുതവണ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ബിഎസ്എന്‍എല്ലില്‍ നിന്നും ജല അതോറിട്ടിയില്‍ നിന്നും ബില്ലുകള്‍ യഥാസമയം ബാങ്ക്തന്നെ ശേഖരിച്ച് ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്ന് തുക അടയ്ക്കുകയും അത് അക്കൗണ്ട് ബാലന്‍സില്‍ നിന്ന് കുറവുചെയ്യുകയും ചെയ്യും. ബാങ്കിന്റെ ഓട്ടോ […]

ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സ് എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു

ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സ് എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ രൂപയില്‍ ഇന്ത്യയിലേക്ക് ഓണ്‍ലൈനായി പണം ഇടപാടു നടത്തുന്നതിന് സഹായകരമാകുംവിധം ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സ് എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ലോകത്തെമ്പാടുമുള്ള ഇടപാടുകാര്‍ക്ക് മറ്റു രാജ്യത്തേക്ക് പണമടയ്ക്കല്‍ സാധ്യമാക്കുന്ന പ്രമുഖ ഓമ്‌നി ചാനല്‍ പ്രൊവൈഡറാണ് ട്രാന്‍സ്ഫാസ്റ്റ്. അമേരിക്ക, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ 120ല്‍പരംരാജ്യങ്ങളിലായി മികച്ച ശൃംഖലയാണ് കമ്പനിയുടെ കീഴിലുള്ളത്. ഈ സഹകരണത്തിലൂടെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാര്‍ക്ക് തങ്ങളുടെ അമേരിക്കയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന്് ഇന്ത്യയിലെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പെട്ടെന്നു […]

ഫെഡ്‌മൊ ബൈല്‍ ഇടപാടുകാര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഫെഡറല്‍ ബാങ്ക്

ഫെഡ്‌മൊ ബൈല്‍ ഇടപാടുകാര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഫെഡ്‌മൊ ബൈല്‍ ഇടപാടു കാര്‍ക്ക് ഫെഡറല്‍ ബാങ്ക് 200 രൂപയുടെ ക്യാഷ് ബാക് ഓഫര്‍ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ യുള്ള സമയത്ത് ഓരോ മണിക്കൂറിലും ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈല്‍ ഉപയോഗിച്ച് ഏറ്റവും അധി കം രൂപയ്ക്ക്് ഇടപാട് നടത്തുന്ന അഞ്ചു പേര്‍ക്ക് വീതമാണ് 200 രൂപ തിരികെ ലഭിക്കുക. തുക കൈമാറ്റം, മൊബൈല്‍ റീച്ചാര്‍ജ്, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി ഫെഡ്‌മൊ ബൈല്‍ വഴിയുള്ള ഏത് ഇടപാടിനും ഈ […]

ഫെഡറല്‍ ബാങ്കിന് മാസ്റ്റര്‍കാര്‍ഡ് ഇന്നൊവേഷന്‍ പുരസ്‌കാരം

ഫെഡറല്‍ ബാങ്കിന് മാസ്റ്റര്‍കാര്‍ഡ് ഇന്നൊവേഷന്‍ പുരസ്‌കാരം

കൊച്ചി: ഫെഡറല്‍ ബാങ്കിന് രണ്ട് വിഭാഗങ്ങളിലായി മാസ്റ്റര്‍ കാര്‍ഡ് ഇന്നൊവേഷന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡെബിറ്റ്കാര്‍ഡ് ഇനിഷ്യേറ്റീവ്‌സ്, അക്വയറിംഗ് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ബാങ്കിന്റെ ഇടപാടുകാര്‍ക്കായി ആരംഭിച്ച സോഫ്റ്റ് പിന്‍ സൗകര്യമാണ്‌ഡെബിറ്റ്കാര്‍ഡ് ഇനിഷ്യേറ്റീവ്‌സ്‌വിഭാഗത്തില്‍ പുരസ്‌കാരം നേടിക്കൊടുത്തത്. ശാഖകളില്‍ പോകാതെ തന്നെ ബാങ്കിന്റെ 1500ല്‍പരം എടിഎമ്മുകള്‍ വഴി പിന്‍ നമ്പര്‍ സജ്ജീകരിക്കാനും ഡെബിറ്റ്കാര്‍ഡുകള്‍ ആക്ടിവേറ്റ്‌ചെയ്യാനുമുള്ളസൗകര്യമാണിത്. ഫെഡറല്‍ ബാങ്കിന്റെ ഈസി പെയ്‌മെന്റ്‌സ് ഫീ പെയ്‌മെന്റ് പോര്‍ട്ടലിനാണ് അക്വയറിംഗ് ബിസിനസ് ഇനിഷ്യേറ്റീവ്‌വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചത്. ഈ സേവനം സബ്‌സ്‌ക്രൈബ് […]