രാജ്യാന്തര ചലച്ചിത്രമേള പുരോഗമിക്കുന്നു; ‘പാരസൈറ്റ്’ഉൾപ്പെടെ 63 ചിത്രങ്ങൾ പ്രദർശിപ്പിക്കും

രാജ്യാന്തര ചലച്ചിത്രമേള പുരോഗമിക്കുന്നു; ‘പാരസൈറ്റ്’ഉൾപ്പെടെ 63 ചിത്രങ്ങൾ പ്രദർശിപ്പിക്കും

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ‘പാരസൈറ്റ് ‘ ഉൾപ്പെടെ 63 ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ‘മായി ഘട്ട് : ക്രൈം നം.103/2005 ന്റെ ആദ്യ പ്രദർശനം ഇന്ന് നടക്കും. ഗീതുമോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തോൻ, ആർകെ കൃഷ്ണാന്ദിന്റെ മത്സര ചിത്രം ‘വൃത്താകൃതിയിലുള്ള ചതുരവും’ ഇന്ന് പ്രദർശിപ്പിക്കും. പാം ഡി ഓർ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി 15 ലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണ […]

നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ കൈയടി നേടി ‘പാസ്ഡ് ബൈ സെൻസർ’

നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ കൈയടി നേടി ‘പാസ്ഡ് ബൈ സെൻസർ’

വ്യവസ്ഥാപിത സംവിധാനങ്ങൾ പൗരന്റെ മനുഷ്യാവകാശങ്ങളിൽ ഇടപെടുന്നതിന്റെ നേർക്കാഴ്ചയായിരുന്നു ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ‘പാസ്ഡ് ബൈ സെൻസർ’. ജയിൽപുള്ളികളുടെയും ജീവനക്കാരുടെയും മാനസിക സംഘർഷങ്ങൾ പ്രമേയമായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മിഡ്നെറ്റ് സ്‌ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘ഡോർലോക്ക്’, മറഡോണയുടെ ജീവിത കഥ പറയുന്ന ‘ഡീഗോ മറഡോണ’ എന്നീ ചിത്രങ്ങൾ മേളയിലെ പ്രധാന ആകർഷണമാണ്. ഗോൾഡൻ ഓറഞ്ച്, അങ്കാറ ചലച്ചിത്രമേളകളിൽ നിരൂപക പ്രശംസകൾ വാരിക്കൂട്ടിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലെ സിനിമാ പ്രേമികൾ കാത്തിരുന്നത്. വിഖ്യാത ഹ്രസ്വചിത്ര […]

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരി തെളിയും

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരി തെളിയും

തലസ്ഥാനത്തെ അഭ്രപാളികളിലേക്ക് ലോകം ചുരുങ്ങുന്ന സിനിമകളുടെ ഉത്സവത്തിലേക്ക് ഇനി നാലുനാൾ കൂടി. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യപ്രദർശനത്തിന് വേദിയാകുന്നുവെന്ന പ്രത്യേകതകൂടി ഇക്കുറി മേളയ്ക്കുണ്ട്. ഉദ്ഘാടന ചിത്രം ടർക്കിഷ് സംവിധായകനായ സെർഹത്ത് കരാസ്ലാന്റെ പാസ്ഡ് ബൈ സെൻസർ അടക്കമുള്ളവയുടെ ആദ്യപ്രദർശനമാണ് ഐഎഫ്‌ഐഫ്‌കെയിൽ ആസ്വാദകരെ കാത്തിരിക്കുന്നത്. മൂന്നു ചിത്രങ്ങളുടേതാകട്ടെ ആഗോളതലത്തിലെ തന്നെ ആദ്യപ്രദർശനവും. മൽസര വിഭാഗത്തിലെ മലയാള സാന്നിധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം, മലയാള സിനിമ ഇന്ന് […]

ദേശീയഗാനത്തിന് മുന്‍പ് തീയറ്ററിനുള്ളില്‍ പ്രവേശിക്കണമെന്ന് ചലച്ചിത്ര അക്കാദമി

ദേശീയഗാനത്തിന് മുന്‍പ് തീയറ്ററിനുള്ളില്‍ പ്രവേശിക്കണമെന്ന് ചലച്ചിത്ര അക്കാദമി

ചലച്ചിത്രോത്സവത്തിലെത്തുന്നവര്‍ ദേശീയഗാനത്തിന് മുന്‍പ് തീയറ്ററിനുള്ളില്‍ പ്രവേശിക്കണമെന്ന് ചലച്ചിത്ര അക്കാദമിയുടെ നിര്‍ദ്ദേശം. സീറ്റ് മുന്‍കൂറായി റിസര്‍വ് ചെയ്തിട്ടുള്ളവരും ദേശീയഗാനത്തിന് മുമ്പ് തീയറ്ററിനുള്ളില്‍ പ്രവേശിക്കണം. സീറ്റ് റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് പ്രത്യേക പ്രവേശന സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്രോത്സവത്തിന്റെ രക്ഷാധികാരി, സഹ രക്ഷാധികാരി തുടങ്ങിയവര്‍ക്ക് പ്രവേശനത്തില്‍ പ്രത്യേക പരിഗണന അനുവദിക്കുമെന്നും അക്കാദമി സെക്രട്ടറി മഹേഷ് ബി അറിയിച്ചു. തീയറ്ററുകളില്‍ സിനിമ തുടങ്ങുംമുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കമമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ എല്ലാ സിനിമകള്‍ക്ക് മുമ്പും ദേശീയ […]