നവി മുംബൈയിലെ ഒഎൻജിസി സംഭരണശാലയിൽ തീപിടുത്തം; നാല് മരണം; എട്ട് പേർക്ക് പരുക്ക്

നവി മുംബൈയിലെ ഒഎൻജിസി സംഭരണശാലയിൽ തീപിടുത്തം; നാല് മരണം; എട്ട് പേർക്ക് പരുക്ക്

നവി മുംബൈയിലുള്ള ഒഎൻജിസി സംഭരണശാലയിൽ വൻ തീപിടുത്തം. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാല് പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. മുംബൈയിൽ നിന്ന് 45 കി.മി ദൂരത്തുള്ള ഒഎൻജിസിയുടെ ഉറാനിലെ ഗ്യാസ് പ്ലാന്റിൽ രാവിലെ ഏഴു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാന്റിലെ വാട്ടർ ഡ്രെയ്‌നേജിലാണ് തീ പടർന്നത്. രക്ഷാപ്രവർത്തനത്തിനെത്തിയ മൂന്ന് സിഐഎസ്എഫ് ജവാൻമാരും ഒരു തൊഴിലാളിയും മരിച്ചു. തീ നിയന്ത്രണ വിധേയമായെന്നും സംഭരണശാലയിലെ ഗ്യാസ് സുരക്ഷിതമായി ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. പൈപ്പ് ലൈനിൽ ഉണ്ടായ […]

പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ തീ പിടുത്തം; അഞ്ച് തൊഴിലാളികൾ മരിച്ചു

പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ തീ പിടുത്തം; അഞ്ച് തൊഴിലാളികൾ മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പൂനെയിലെ ഉരുളി ദേവാച്ചിയിലുള്ള ഗോഡൗണിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിനകത്തെ മുറിയിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ചിരഞ്ജീവിയുടെ സിനിമാ സെറ്റിൽ വൻ തീപിടുത്തം; മൂന്ന് കോടിയുടെ നഷ്ടം

ചിരഞ്ജീവിയുടെ സിനിമാ സെറ്റിൽ വൻ തീപിടുത്തം; മൂന്ന് കോടിയുടെ നഷ്ടം

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സിനിമാ സെറ്റിൽ വൻ തീപിടുത്തം. ചിത്രീകരണം നടക്കുന്ന ചരിത്ര യുദ്ധ സിനിമയായ ‘സേ രാ നരസിംഹറെഡ്ഡി’യുടെ സെറ്റിലാണ് തീപ്പിടുത്തമുണ്ടായത്. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് സിനിമാ അണിയറപ്രവർത്തകരെ വിവരം അറിയിച്ചത്. ഇതിനിടെ സെറ്റിലാകെ തീ പടർന്നിരുന്നു. സെറ്റിലെ ഉപകരണങ്ങളാകെ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചിരഞ്ജീവിയുടെ […]

മണ്‍വിള തീപിടിത്തത്തില്‍ അട്ടിമറി സ്ഥിരീകരിച്ചു; കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചു

മണ്‍വിള തീപിടിത്തത്തില്‍ അട്ടിമറി സ്ഥിരീകരിച്ചു; കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് യൂണിറ്റില്‍ തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് കുറ്റം സമ്മതിച്ചത്. ബിമല്‍ തീയിടുകയും ബിനു സഹായിക്കുകയുമാണ് ചെയ്തത്. പ്രതികളില്‍ ഒരാള്‍ക്ക് മനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാന്‍ അന്വേഷണം തുടരും. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തീവെച്ചത്. ഇക്കണോമിക്‌സ് സ്‌റ്റോറിലെ ജീവനക്കാരാണ് ഇവര്‍.സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ […]

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. തീപിടിത്തത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചത് പ്രകോപനത്തിന് കാരണമായെന്നാണ് നിഗമനം. പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച […]

മണ്‍വിള തീപിടിത്തം: ഗുരുതര വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

മണ്‍വിള തീപിടിത്തം: ഗുരുതര വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതര വീഴ്ചയെന്ന് മലിനീകരണം നിയന്ത്രണ ബോര്‍ഡ്. ഫാക്ടറിയില്‍ തീകെടുത്തുന്ന സംവിധാനങ്ങള്‍ അപര്യാപ്തമെന്ന് ബോര്‍ഡ് കണ്ടെത്തി. കത്തുന്ന വസ്തുക്കള്‍ ഫാക്ടറിയില്‍ കൂടുതലായി ഉപയോഗിച്ചിരുന്നുവെന്ന് പിസിബി ചെയര്‍മാന്‍ വ്യക്തമാക്കി. ഫാക്ടറിയുടെ സ്റ്റോക് പരിശോധിക്കുമെന്നും ചെയര്‍മാന്‍ സജീവന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ തീപിടിത്തം അറിയിക്കാതെ മൂടിവെച്ചതായും കണ്ടെത്തി. പ്ലാസ്റ്റിക് ഉല്‍പാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ അമിതമായി ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ആനുപാതികമായുള്ള അഗ്നിശമന സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല. ഇന്ധനവും തീപിടിക്കുന്ന രാസവസ്തുക്കളും അടക്കമുള്ളവ […]

ഒമാനില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പത്തുപേര്‍ മരിച്ചു; അപകടം വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍

ഒമാനില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പത്തുപേര്‍ മരിച്ചു; അപകടം വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍

മസ്‌കത്ത്: ബാത്തിന ഗവര്‍ണറേറ്റിലെ സഹം ഖോര്‍ അല്‍ ഹമ്മാം പ്രദേശത്ത് വീടിന് തീപിടിച്ച് സ്വദേശി കുടുംബത്തിലെ പത്തു പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പത്തു പേരും മരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. തീപിടിച്ച സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. താഴത്തെ നിലയിലെ മുറിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇത് മുകളിലെ നിലയിലേക്കുള്‍പ്പടെ പടര്‍ന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്ന […]

യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട്: യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെയായിരുന്നു സംഭവം. കൈതപ്പോയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള (52) ആണ് മരിച്ചത്. സ്ഥാപനത്തിലെത്തിയ ഒരു ഇടപാടുകാരന്‍ കുരുവിളയുടെ ദേഹത്ത് മുളക് പൊടി വിതറിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതോടെ സജി കുരുവിള കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ സജിയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ […]

കോട്ടയത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

കോട്ടയത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. ആളപായമില്ല.

ഭാര്യയെ തീകൊളുത്തി മുറി പൂട്ടിയിട്ട് ഭര്‍ത്താവ് മുങ്ങി

ഭാര്യയെ തീകൊളുത്തി മുറി പൂട്ടിയിട്ട് ഭര്‍ത്താവ് മുങ്ങി

ഹൈദരാബാദ്: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ഹൈദരാബാദിലാണ് സംഭവം. മാങ്കമ്മ(48) എന്ന സ്ത്രീയെയാണ് ഭര്‍ത്താവ്  തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മല്ലേഷ് ഗൗഡിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം മല്ലേഷ് മാങ്കമ്മയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. മാങ്കമ്മയെ ഒരു മുറിയിലാക്കിയ ശേഷം തീയിട്ടു. മുറി പൂട്ടി ഇയാള്‍ സ്ഥലംവിടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ അയല്‍വാസികളാണ് മാങ്കമ്മയെ ആശുപത്രിയിലെത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ മാങ്കമ്മയുടെ […]

1 2 3 5