നടുറോഡില്‍ ഫ്ലാഷ് മോബ്; കണ്ടുവന്ന വീട്ടമ്മ പെണ്‍കുട്ടിയുടെ കരണത്തടിച്ചു, വീഡിയോ

നടുറോഡില്‍ ഫ്ലാഷ് മോബ്; കണ്ടുവന്ന വീട്ടമ്മ പെണ്‍കുട്ടിയുടെ കരണത്തടിച്ചു, വീഡിയോ

നടുറോഡില്‍ ഫഌഷ് മോബ് കളിക്കുന്ന പെണ്‍കുട്ടിയെ വീട്ടമ്മ തല്ലുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. നടുറോഡില്‍ ഫഌഷ്‌മോബ് കളിക്കുന്നത് കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുള്ള സംഘം ഡാന്‍സ് കളിക്കുന്നതിനിടെയാണ് വീട്ടമ്മ കടന്നുവന്ന് പെണ്‍കുട്ടിയുടെ കരണത്തടിച്ചത്. ഫഌഷ്‌മോബ് കളിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ ദീര്‍ഘ സമയം ബസ് നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇത് കാണാനായി ട്രാഫിക് പോലീസും വന്‍ ജനക്കൂട്ടവുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ക്ക് തല്ലുകിട്ടിയതോടെ ഫഌഷ് മോബ് അവസാനിച്ചു. ഒരാള്‍ ഫേസ്ബുക്കില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് […]

യുവ മാസ്റ്റര്‍ മൈന്‍ഡ്; നഗരത്തെ ഇളക്കി കെജിയിലെ കുട്ടികളുടെ ഫ്‌ലാഷ് മോബ്

യുവ മാസ്റ്റര്‍ മൈന്‍ഡ്; നഗരത്തെ ഇളക്കി കെജിയിലെ കുട്ടികളുടെ ഫ്‌ലാഷ് മോബ്

കോട്ടയം: നഗരത്തില്‍ യുവ മാസ്റ്റര്‍ മൈന്‍ഡിന്റെ വരവറിയിച്ചു രണ്ടിടങ്ങളില്‍ ഫ്‌ലാഷ് മോബ്. പാമ്പാടി കെജി കോളജിലെ വിദ്യാര്‍ഥികളാണു യുവ മാസ്റ്റര്‍ മൈന്‍ഡിനു സ്വാഗതം നേര്‍ന്ന് ഫ്‌ലാഷ്‌മോബുമായെത്തിയത്. അപ്രതീക്ഷിതമായി ജനത്തിരക്കില്‍ ആവേശമായി ഫ്‌ലാഷ്‌മോബുമായി എത്തിയ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്യം തിരക്കി എത്തിയവരോട് അവര്‍ പറഞ്ഞു നാളെ 9.30നു മാമ്മന്‍ മാപ്പിള ഹാളിലേക്കു പോരൂ, യുവ മാസ്റ്റര്‍ മൈന്‍ഡിനു തുടക്കമാകുന്നു. തിരുനക്കര ഗാന്ധി സ്‌ക്വയറിനു മുന്നിലും നാഗമ്പടം സ്റ്റാന്‍ഡിനു മുന്നിലുമാണു കെജി കോളജിലെ വിദ്യാര്‍ഥികളുടെ ഫ്‌ലാഷ്‌മോബുകള്‍ അരങ്ങേറിയത്.