കൊച്ചിയിലെ കൂടുതൽ ഫ്‌ളാറ്റുകൾക്കെതിരെ തീരദേശ നിയമം ലംഘിച്ചെന്നുകാട്ടി പരാതി

കൊച്ചിയിലെ കൂടുതൽ ഫ്‌ളാറ്റുകൾക്കെതിരെ തീരദേശ നിയമം ലംഘിച്ചെന്നുകാട്ടി പരാതി

കൊച്ചിയിലെ കൂടുതൽ ഫ്‌ളാറ്റുകൾക്കെതിരെ തീരദേശ നിയമം ലംഘിച്ചെന്നുകാട്ടി പരാതി. 40 ഫ്‌ളാറ്റുകൾക്കെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കോസ്റ്റൽ സോൺ അതോറിറ്റിക്കും അടക്കമാണ് പരാതി നൽകിയത്. സുപ്രിം കോടതി പൊളിച്ച് കളയാൻ ഉത്തരവിട്ട് ആൽഫാ ഫ്‌ളാറ്റിലെ താമസക്കാരനാണ് പരാതി നൽകിയത്. മറൈൻ ഡ്രൈവിലെ അബാദ് മറീന , ലിങ്ക് ഹോറിസോൺ, ഡിഡി സമുദ്ര ദർശൻ മറീന മജസ്റ്റിക് തുടങ്ങിയ ഫ്‌ളാറ്റുകൾക്ക് എതിരെയാണ് പരാതി.

മരട് ഫ്‌ളാറ്റ് വിഷയം; ചീഫ് സെക്രട്ടറി ഇന്ന് സുപ്രിംകോടതിയിൽ നേരിട്ട് ഹാജരാകും

മരട് ഫ്‌ളാറ്റ് വിഷയം; ചീഫ് സെക്രട്ടറി ഇന്ന് സുപ്രിംകോടതിയിൽ നേരിട്ട് ഹാജരാകും

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് ഡൽഹിയിൽ എത്തും. ചീഫ് സെക്രട്ടറിയോട് 23ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയിലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സുപ്രിംകോടതി അഭിഭാഷകരുമായി ചീഫ് സെക്രട്ടറി ഇന്ന് കൂടികാഴ്ച നടത്തും. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടി തുടങ്ങിയതായും ഫ്‌ളാറ്റ് പൊളിക്കാനുള്ള ടെൻഡർ […]

നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കി മരട് ഫ്ലാറ്റുടമകൾ 

നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കി മരട് ഫ്ലാറ്റുടമകൾ 

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഫ്ലാറ്റുടമകൾ സമരം ശക്തമാക്കി. എത്ര ദിവസം തന്നാലും ഫ്ലാറ്റുകൾ ഒഴിയില്ലെന്ന ശക്തമായ നിലപാടിലാണ് ഫ്ലാറ്റുടമകൾ. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫ്‌ളാറ്റുകളില്‍ നിന്നായി 357 കുടുംബങ്ങളാണ് നോട്ടീസ് പ്രകാരം ഒഴിഞ്ഞുകൊടുക്കേണ്ടത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലെ സമരപ്പന്തലിൽ രാവിലെ 9.30ന് തന്നെ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നത് തടയാൻ തുടർ സമരപരിപാടികളുമായി […]

ഫ്‌ളാറ്റുകളുടെ മുറ്റത്ത് ഇത്തവണ സദ്യയും ആർപ്പുവിളികളുമില്ല; മരടിലെ 159 കുടുംബങ്ങൾക്കിത് കണ്ണീരോണം

ഫ്‌ളാറ്റുകളുടെ മുറ്റത്ത് ഇത്തവണ സദ്യയും ആർപ്പുവിളികളുമില്ല; മരടിലെ 159 കുടുംബങ്ങൾക്കിത് കണ്ണീരോണം

‘നാളെ തിരുവോണമാണ്. കുട്ടികളെല്ലാം ഓണാഘോഷത്തെക്കുറിച്ചാണ് പറയുന്നത്. പൂക്കളവും സദ്യയുമൊന്നുമില്ലേയെന്ന് ചോദിക്കുന്നു. എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഞങ്ങളെല്ലാവരും. മരണവീട് പോലെയാണ് ഇപ്പോൾ ഇവിടുത്തെ ഓരോ ഫ്‌ളാറ്റുകളും.’ ഉത്രാട നാളിൽ മരടിലെ ഒരു ഫ്‌ളാറ്റുടമയുടെ കണ്ണീരണിഞ്ഞ വാക്കുകളാണിത്. ഇത്തവണ ഈ ഫ്‌ളാറ്റ് സമുച്ചയങ്ങൾക്ക് മുന്നിൽ ഓണാഘോഷങ്ങളും സദ്യയും വടംവലി മത്സരവുമൊന്നുമില്ല. ഇതുവരെ ഓണക്കാലത്ത് ആഘോഷങ്ങളുടെ  ആരവമുയർന്നിരുന്ന ഫ്‌ളാറ്റുകളുടെ ഇടനാഴികളിൽ ഇത്തവണ ആശങ്കയുടെ നിശബ്ദതയാണ്. ഇവർക്കിത് കണ്ണീരിന്റെ ഓണമാണ്. ജീവിതത്തിൽ ഇതുവരെയുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയും ലോണെടുത്തും വാങ്ങിയ കിടപ്പാടം […]

ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കോടതിവിധി; മരട് നഗരസഭാ ഓഫീസിന് മുന്നിൽ ഫ്ലാറ്റ് ഉടമകളുടെ ധര്‍ണ

ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കോടതിവിധി; മരട് നഗരസഭാ ഓഫീസിന് മുന്നിൽ ഫ്ലാറ്റ് ഉടമകളുടെ ധര്‍ണ

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്  നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നിൽ ഫ്ലാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. സെബാസ്റ്റ്യന്‍ പോൾ, കെ.ബാബു, സൗബിൻ ഷാഹിർ ,മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. തീരദേശ പരിപാലന നിയമം ലംഘിച്ച്  നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ  പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെൻച്വെർസ് […]

മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവ്; രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി

മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവ്; രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി

മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റ് ഉടമകൾ സമർപ്പിച്ച റിട്ട് ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജസ്റ്റിസ് അരുൺ മിശ്രയാണ് റിട്ട് ഹർജിയും പരിഗണിക്കുന്നത്. കെട്ടിട നിർമാതാക്കൾ അടക്കം സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ നേരത്തെ തള്ളിയിരുന്നു. മരടിലെ ജെയിൻ ഹൗസിങ് ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസക്കാരനായ മനോജ് കൊടിയൻ സമർപ്പിച്ച റിട്ട് ഹർജിയാണ് […]

കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റും; സർക്കാരിന്റെ സഹായം തേടിയെന്ന് നഗരസഭ

കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റും; സർക്കാരിന്റെ സഹായം തേടിയെന്ന് നഗരസഭ

കൊച്ചി മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന കോടതി വിധി നടപ്പാക്കുമെന്ന് മരട് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്‌  ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനായി നഗരസഭ തയ്യാറെടുക്കുന്നത്. ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. […]

പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 മരണം

പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 മരണം

പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 പേർ മരിച്ചു. കോന്ദ്വ മേഖലയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ പ്രദേശത്തെ ഫ്‌ളാറ്റിന്റെ 40 അടിയിലേറെ ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു. താഴെ കെട്ടിടനിർമ്മാണ തൊഴിലാളികൾക്കായി നിർമ്മിച്ചിരുന്ന താൽക്കാലിക കുടിലുകളുടെ മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്. മരിച്ചവർ ബിഹാർ,ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളാണെന്നാണ് വിവരം.മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.വലിയ ശബ്ദത്തോടെ മതിൽ നിലം പൊത്തിയതിന് പിന്നാലെ മണ്ണിടിഞ്ഞ്, ഫ്‌ളാറ്റിന്റെ പാർക്കിങ് […]

ഗുരുവായൂരപ്പന് കാണിക്കയായി 51 ഫ്‌ളാറ്റുകള്‍

ഗുരുവായൂരപ്പന് കാണിക്കയായി 51 ഫ്‌ളാറ്റുകള്‍

ഗുരുവായൂര്‍: ഗുരുവായൂരപ്പന് തന്റെ ഭക്തന്റെ കാണിക്കയായി ലഭിച്ചത് 51 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെട്ട നാല് നിലക്കെട്ടിടം. 40 സെന്റിലാണ് ഈ കെട്ടിടങ്ങള്‍. ദുബൈയില്‍ സ്ഥിരതാമസമാക്കിയ ബിസിനസുകാരന്‍ വെങ്കിട്ടരാമന്‍ സുബ്രഹ്മണ്യന്‍ (മോഹന്‍) ആണ് ഗുരുവായൂരപ്പന് ഈ കാണിക്ക വഴിപാടായി നല്‍കിയത്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള ഗുരുവായൂര്‍ റിസോര്‍ട്‌സിന്റെ ഉടമയാണ് മോഹന്‍. താക്കോലുകളും ധാരണാപത്രവും ഉടമയില്‍നിന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ എം.ബി.ഗിരീഷ് എന്നിവര്‍ ഏറ്റുവാങ്ങി. ഗുരുവായൂരപ്പനു വഴിപാട് നല്‍കണമെന്ന ഏറെക്കാലത്തെ ആഗ്രഹത്തിന്റെ ഫലമായാണ് ഫ്‌ളാറ്റുകള്‍ സമര്‍പ്പിക്കുന്നതെന്നു മോഹന്‍ പറഞ്ഞു.ചൊവ്വാഴ്ച […]