മൊറട്ടോറിയം നീട്ടുന്നു; പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം

മൊറട്ടോറിയം നീട്ടുന്നു; പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം

പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതൽ ഒരുവർഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. പൂർണമായി കൃഷിനാശം സംഭവിച്ചവർക്ക് ഒരുവർഷത്തിലധികം മൊറട്ടോറിയം അനുവദിക്കുന്നതും പരിഗണിക്കും. ഇന്നു ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം. പ്രളയമേഖലകളിലെ കർഷകർക്ക് ആശ്വാസകരമായ നടപടിയാണ് സർക്കാരും ബാങ്കുകളും കൈക്കൊണ്ടിരിക്കുന്നത്. പ്രളയം ദുരന്തം വിതച്ച 1038 വില്ലേജുകളിലെ കർഷകരുടെ വായ്പകൾക്ക് 2019 ഓഗസ്റ്റ് 23 മുതൽ ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം […]

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. ഈ മാസം കേരളത്തിലുണ്ടായ മഴയുടേയും ഉരുള്‍പൊട്ടലിന്റേയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് പ്രളയ മണ്ണിടിച്ചില്‍ ബാധിത വില്ലേജുകളുടെ പട്ടിക പുറത്തിറക്കിയത്. 1038 വില്ലേജുകളാണ ഈ മാസമുണ്ടായ പ്രളയം ബാധിച്ചതെന്ന് ഇതില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ല ഒഴികെയുള്ള 13 ജില്ലകളിലേയും വിവിധ വില്ലേജുകള്‍ ഈ പട്ടികയിലുണ്ട്. ഏറ്റവും കുറവ് വില്ലേജുകള്‍ കൊല്ലം ജില്ലയിലാണ്അഞ്ച്. ഏറ്റവും കൂടുതല്‍ തൃശൂര്‍ ജില്ലയിലാണ്215 വില്ലേജുകള്‍. പത്തനംതിട്ട28, ആലപ്പുഴ59, ഇടുക്കി 38, […]

മഴക്കെടുതിയിൽ കേരളത്തെ തഴഞ്ഞ് കേന്ദ്രം; അടിയന്തര ധനസഹായമില്ല

മഴക്കെടുതിയിൽ കേരളത്തെ തഴഞ്ഞ് കേന്ദ്രം; അടിയന്തര ധനസഹായമില്ല

മഴക്കെടുതി നേരിടാൻ കേരളത്തിന് മാത്രം പ്രത്യേകം കേന്ദ്രസഹായമില്ല. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് പ്രത്യേകം സഹായമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി. 24 സംസ്ഥാനങ്ങൾക്കായി 6104 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിൽ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് കേരളത്തിനാണ്. മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസത്തിന് പണം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പ്രളയം നേരിട്ട സംസ്ഥാനങ്ങളിൽ സമിതി സന്ദർശനം നടത്തും. […]

കവളപ്പാറയില്‍ തെരച്ചില്‍ തുടരുന്നു; ഇന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കവളപ്പാറയില്‍ തെരച്ചില്‍ തുടരുന്നു; ഇന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മലപ്പുറം കവളപ്പാറയിലും മണ്ണിനടിയില്‍പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് ഇന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 36 ആയി. അവസാന ആളെയും കണ്ടത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കവളപ്പാറയില്‍ 59 പേര്‍ ദുരന്തത്തിന് ഇരയായന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകള്‍. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആറ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ഇതിന് പുറമെ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ ആളുകള്‍ തെറിച്ചു പോവാന്ള്ള സാധ്യത […]

രണ്ട് ദിവസം വെള്ളത്തിൽ കഴിഞ്ഞവർക്ക് മാത്രം സഹായം; മഹാരാഷ്ട്ര സർക്കാരിന്റെ പ്രളയ സഹായം വിവാദത്തിൽ

രണ്ട് ദിവസം വെള്ളത്തിൽ കഴിഞ്ഞവർക്ക് മാത്രം സഹായം; മഹാരാഷ്ട്ര സർക്കാരിന്റെ പ്രളയ സഹായം വിവാദത്തിൽ

മഹാരാഷ്ട്ര ബിജെപി സർക്കാരിന്റെ പ്രളയ സഹായം വിവാദത്തിൽ. രണ്ട് ദിവസം പ്രളയജലത്തിൽ കഴിഞ്ഞവർക്ക് മാത്രമേ സർക്കാർ സഹായം നൽകുകയുള്ളു എന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനം അതിഭീകരമായ പ്രളയം ഏറ്റുവാങ്ങിയ സന്ദർഭത്തിലാണ് പ്രളയത്തിലെ ഇരകൾക്കുള്ള സഹായം നൽകുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാരിന്റെ കുറിപ്പ് പുറത്തുവന്നത്. ആഗസ്റ്റ് എട്ടിനാണ് ബിജെപി സർക്കാർ പുതിയ തീരുമാനം പുറപ്പെടുവിച്ചത്. പുതിയ തീരമാനത്തിലൂടെ രണ്ട് ദിവസം പ്രളയത്തിൽ മുങ്ങികിടക്കുന്ന പ്രദേശത്തും മുഴുവനായി വീട് ഒലിച്ചുപോയവർക്കുമാണ് സർക്കാരിന്റെ സാമ്പത്തിക സഹായം അനുവദിക്കുന്നത്. ബിജെപി സർക്കാരിന്റെ […]

സംസ്ഥാനത്ത് മഴ ഒഴിയുന്നു; പുഴകളിലെ ജലനിരപ്പ് താഴുന്നു

സംസ്ഥാനത്ത് മഴ ഒഴിയുന്നു; പുഴകളിലെ ജലനിരപ്പ് താഴുന്നു

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴ ഒഴിയുന്നു. മഴ ഒഴിഞ്ഞതോടെ പുഴകളിലെ ജലനിരപ്പും താഴുന്നുണ്ട്. പൂർണ്ണമായും മഴ മാറിയിട്ടില്ലെങ്കിൽ പോലും സാവധാനത്തിൽ മഴ പെയ്തൊഴിയുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത്. വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ഏറെ നാശം വിതച്ച ജില്ലയാണ് വയനാട്. പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായിരുന്നു. ഇന്ന് മഴ മാറി നിൽക്കുന്നു എന്നത് ശുഭസൂചനയാണ്. മലപ്പുറത്തും മഴയ്ക്ക് ശമനമുണ്ട്. കവളപ്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായത് കഴിഞ്ഞ ദിവസങ്ങളിൽ […]

പ്രളയം, ഒരാണ്ട്

പ്രളയം, ഒരാണ്ട്

സനില്‍ രാഘവന്‍ കുഞ്ഞേ പാഠപുസ്തകങ്ങളെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയെങ്കിലെന്ത് തന്നില്ലേ പ്രകൃതി താളുകള്‍ക്കപ്പുറത്തുള്ള ജീവിത പാഠം പഠിച്ചില്ലേ ആദ്യ പാഠമിപ്പഴേ മനുഷ്യനാണീശ്വരനെന്നും സ്നേഹമാണ് പ്രതിരോധമെന്നും 2018 ആഗസ്റ്റ് 15 എന്നും ഓര്‍മ്മയായി നില്‍ക്കും. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടനില്‍ നിന്നും ഭാരതം സ്വാതന്ത്ര്യം നേടിയ ദിവസം രാജ്യമാകെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുമ്പോള്‍ കേരളം വിറങ്ങലോടെയാണ് സ്വാതന്ത്ര്യദിന പുലരിയെ വരവേറ്റത്. ഒരു പക്ഷെ ആ ദിവസം മലയാളിക്ക് ആഹ്ലാദത്തിനിടനല്‍കിയിട്ടില്ല. മറിച്ച് ഭയാനതയുടെ നിമിഷങ്ങളായിരുന്നു. 2018 ആഗസ്റ്റ് മാസം ചെങ്ങന്നൂരുകാര്‍ക്ക് മറക്കാന്‍ […]

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി, രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി, രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

മലപ്പുറം: രക്ഷാപ്രവർത്തനത്തിനിടെ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി. രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായത് 63 പേരെയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലുൾപ്പെട്ട കവളപ്പാറയിലുണ്ടായ വൻ ദുരന്തം പുറംലോകം അറിഞ്ഞത്. വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെട്ടു. കാസർകോടും മലപ്പുറത്തും കോഴിക്കോടും ശക്തമായ മഴ. പാലക്കാട് വീണ്ടും മഴ കനത്തു. ഇടുക്കി, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ദുരിതം വിതച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. ഗതാഗതം പലയിടത്തും […]

ബാണാസുരസാഗർ ഡാം തുറന്നു; ജനങ്ങൾക്ക് അതീവജാഗ്രതാ നിർദേശം

ബാണാസുരസാഗർ ഡാം തുറന്നു; ജനങ്ങൾക്ക് അതീവജാഗ്രതാ നിർദേശം

ബാണാസുരസാഗർ ഡാം തുറന്നു. വൈകീട്ട് മൂന്ന് മണിയോടെയാണ് ഡാം തുറന്നത്. മിതമായ അളവിലാണ് ജലം ഒഴുക്കിവിടുന്നത്. തീരപ്രദേശത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. പനമരം, മാനന്തവാടി, കബനി എന്നീ പുഴകളിൽ ജലനിരപ്പ് ഉയരും. അണക്കെട്ടിലെ ജലനിരപ്പ് 772.65 അടിയായി. ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് തുടരും. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ […]

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍

മലപ്പുറം: കവളപ്പാറ മുത്തപ്പന്‍കുന്നില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓടിമാറിയതിനാല്‍ വന്‍ ദുരന്തം വഴിമാറുകയായിരിന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇവിടെ വലിയ ഉരുള്‍പൊട്ടലുണ്ടായത്. 40 ഓളം പേരെയാണ് കാണാതായിരിക്കുന്നത്. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായിരിക്കുന്നത്. 24 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 19 വീടുകള്‍ നിലനിന്നിരുന്ന പ്രദേശം തരിശായി മാറി.

1 2 3 4