തലശേരിയില്‍ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

തലശേരിയില്‍ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

തലശേരിയിലെ സ്വകാര്യ കോളജില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മുന്നൂറോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍  രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ വിദ്യര്‍ഥികളുടെ കായികമേളയ്ക്കിടെ കോളജ് കാന്റീനില്‍ നിന്ന് ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പതിനഞ്ച് വിദ്യാര്‍ത്ഥിനികളെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.