ബംഗ്ലാദേശ് ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ ചെന്നു തകർത്ത് ഗോകുലം കേരള

ബംഗ്ലാദേശ് ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ ചെന്നു തകർത്ത് ഗോകുലം കേരള

ബംഗ്ലാദേശ് ഷെയ്ഖ് കമാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്സിക്ക് ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിൻ്റെ ജയം. ഡുറൻ്റ് കപ്പിൽ നടത്തിയ പ്രകടനം ഗോകുലം തുടരുന്നതാണ് മത്സരത്തിൽ കണ്ടത്. ക്യാപ്റ്റൻ മാർക്കസ് ജോസഫിൻ്റെ അഭാവത്തിലാണ് ഗോകുലം ഗംഭീര പ്രകടനം നടത്തിയത്. ഹെൻറി കിസേക്കയിലൂടെ ഗോകുലം 21ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. 27ആം മിനിട്ടിൽ രണ്ടാം ഗോൾ. നഥാനിയൽ […]

വിക്ടർ പുൾഗ വീണ്ടും ഐഎസ്എലിൽ; ഇത്തവണ സഹപരിശീലകനാവും

വിക്ടർ പുൾഗ വീണ്ടും ഐഎസ്എലിൽ; ഇത്തവണ സഹപരിശീലകനാവും

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ പുൾഗ വീണ്ടും ഐഎസ്എലിൽ. കളിക്കാരനായല്ല, സഹപരിശീലകനായാണ് ഇത്തവണ പുൾഗയുടെ വരവ്. ജംഷഡ്പൂർ എഫ്സിയുടെ സഹപരിശീലകനായാണ് സ്പാനിഷ് താരമായ പുൾഗയുടെ ഐഎസ്എൽ കരിയറിൻ്റെ രണ്ടാം പകുതി ആരംഭിക്കുക. ജംഷഡ്പൂരിൻ്റെ സ്പാനിഷ് പരിശീലകൻ അന്റോണിയോ ഇറിയോണ്ടോയുടെ സഹായി ആയാണ് പുൾഗ എത്തുക. മുൻ ഇന്ത്യൻ താരം സ്റ്റീവൻ ഡയസും ഇത്തവണ ജംഷദ്പൂർ എഫ്സിയുടെ സഹപരിശീലക സംഘത്തിലുണ്ട്. ആദ്യ രണ്ട് സീസണുകളിലും 2017-18 സീസണിലുമാണ് പുൾഗ ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. ആദ്യ സീസണിലെ തകർപ്പൻ പ്രകടനം […]

ഖത്തറിലെത്താൻ ഖത്തറിൽ; ഇന്ത്യയ്ക്കിന്ന് രണ്ടാം സന്നാഹ മത്സരം

ഖത്തറിലെത്താൻ ഖത്തറിൽ; ഇന്ത്യയ്ക്കിന്ന് രണ്ടാം സന്നാഹ മത്സരം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ഫിഫ റാങ്കിങ്ങിൽ 62ആം സ്ഥാനക്കാരും ആതിഥേയരുമായ ഖത്തറാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതു കൊണ്ട് തന്നെ ഈ പോരാട്ടം ഇന്ത്യക്ക് നിർണ്ണായകമാകും. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്കാണ് എന്നതാണ് ഇന്ത്യയെ അലട്ടുന്ന വിവരം. ഛേത്രിയുടെ പരുക്കിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ശനിയാഴ്ച ദോഹയിൽ എത്തിയതിനു ശേഷമുള്ള പരിശീലനത്തിൽ നിന്നു ഛേത്രി വിട്ടുനിൽ‌ക്കുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ, ഇന്ത്യയുടെ ഏറ്റവും കരുത്തരായ എതിരാളികളാണു ഖത്തർ. ഈ […]

ഇനി കളി സ്പെയിനിൽ; സ്പാനിഷ് ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരിയാവാൻ ബ്രിഷ്ടി ഒരുങ്ങുന്നു

ഇനി കളി സ്പെയിനിൽ; സ്പാനിഷ് ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരിയാവാൻ ബ്രിഷ്ടി ഒരുങ്ങുന്നു

സ്പാനിഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവാനൊരുങ്ങി കർണാടക സ്വദേശി ബ്രിഷ്ടി ബഗ്ചി. ലാലിഗ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്പാനിഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കിയ ബ്രിഷ്ടിക്ക് അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു ലാലിഗ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റ്. ഓഗസ്റ്റ് അഞ്ചിനാണ് ബ്രിഷ്ടി സ്പെയിനിലെത്തുക. അവിടെ സ്പാനിഷ് വിമൻസ് ലീഗിലെ ടോപ്പ് ഡിവിഷനിൽ കളിക്കുന്ന മാഡ്രിഡ് സിഎഫ്എഫ് ക്ലബിൻ്റെ റിസർവ് ടീമിൽ ചേരുന്ന ബ്രിഷ്ടി ആ മാസം 15ന് ആരംഭിക്കുന്ന […]

11 വർഷം നീണ്ട കരിയറിനു വിട; വിൻസന്റ് കോംപനി സിറ്റി വിട്ടു

11 വർഷം നീണ്ട കരിയറിനു വിട; വിൻസന്റ് കോംപനി സിറ്റി വിട്ടു

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി നായകൻ വിൻസൻ്റ് കോംപനി ക്ലബ് വിട്ടു. 11 വർഷം നീണ്ട കരിയറിനൊടുവിലാണ് സിറ്റിയും കോംപനിയുമായി വേർപിരിയുന്നത്. ഇന്ന‌ലെ എഫ്.എ ക‌പ്പ് കിരീട‌നേട്ട‌ത്തിന് പിന്നാലെയായിരുന്നു ക്യാപ്റ്റ‌ന്‍റെ വിട‌വാങ്ങ‌ല്‍ പ്ര‌ഖ്യാപ‌നം. സിറ്റി വിട്ട കോംപനി ഇനി ബെൽജിയം ക്ലബ് ആൻ്റെർലക്റ്റിനു വേണ്ടിയാണ് ബൂട്ടണിയുക. മാനേജർ കം പ്ലയർ റോളിലാണ് കോംപനിയുടെ ആൻ്റെർലക്റ്റ് കരിയർ ആരംഭിക്കുന്നത്. ഈ സീസണിൽ ട്രെബിൾ നേട്ടത്തോടെയാണ് കോംപനി ക്ലബ് വിടുന്നത്. പ്രീമിയ‌ര്‍ ലീഗ്, എഫ്.എ ക‌പ്പ്, ലീഗ് ക‌പ്പ് എന്നിവയാണ് […]

കളത്തിലെ ‘റോബറി’ യുഗം അവസാനിച്ചു; തുടർച്ചയായ ഏഴാം കിരീടമുയർത്തി ബയേൺ

കളത്തിലെ ‘റോബറി’ യുഗം അവസാനിച്ചു; തുടർച്ചയായ ഏഴാം കിരീടമുയർത്തി ബയേൺ

ബയേൺ മ്യൂണിക്കിന് തുടർച്ചയായ ഏഴാം തവണയും ബുണ്ടസ് ലീഗ കിരീടം സമ്മാനിച്ച് മൈതാനത്തു നിന്നും ‘റോബറി’ മടങ്ങി. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഓരോ  ഗോൾ വീതം നേടി ടീമിന് കിരീടവും സമ്മാനിച്ചാണ് ആര്യൻ റോബനും ഫ്രാങ്ക് റിബറിയും ബയേണിന്റെ പടിയിറങ്ങിയത്. അലയൻസ് അരീനയിൽ ഫ്രാങ്ക് ഫർട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തായിരുന്നു ഇതിഹാസ താരങ്ങളുടെ പടിയിറക്കം.   ഈ സീസണോടെ ബയേൺ മ്യൂണിക്കിനോട് വിടപറയുമെന്ന് താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ബയേണിന്റെ കുതിപ്പിന് കരുത്ത് പകർന്ന് കഴിഞ്ഞ […]

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തെത്തുടർന്ന് ഫുട്ബോൾ താരം മരിച്ചു

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തെത്തുടർന്ന് ഫുട്ബോൾ താരം മരിച്ചു

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ച ഫുട്ബോൾ താരം ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. പെറുവിലെ ഒരു ലോക്കൽ ടീം താരമായ ലുഡ്‌വിൻ ഫ്ലോറസ് നോൾ എന്ന 27കാരനാണ് മരണപ്പെട്ടത്. തൻ്റെ ടീം ലോസ് റേഞ്ചേഴ്സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട നോൾ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടനെ അദ്ദേഹം ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം കുടിച്ചുവെന്നും ഉടനെ നെഞ്ചു വേദനയനുഭവപ്പെട്ടെന്നും ഭാര്യ പറയുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ശരീരം ചൂടുപിടിച്ചിരിക്കെ തണുത്ത വെള്ളം കുടിച്ചതാണ് മരണകാരണമെന്ന് […]

ഇനി പകരക്കാരെ ഇറക്കി സമയം കൂട്ടാന്‍ കഴിയില്ല; ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍

ഇനി പകരക്കാരെ ഇറക്കി സമയം കൂട്ടാന്‍ കഴിയില്ല; ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍

ലണ്ടന്‍: ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍ ഫുട്‌ബോളിന്റെ രാജ്യാന്തര നിയമപരിഷ്‌കരണ സമിതിയായ ‘ഇഫാബ്’ അംഗീകാരം നല്‍കി. വരുന്ന ജൂണ്‍ ഒന്നുമുതല്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം പകരക്കാരെ ഇറക്കി സമയംകൂട്ടാന്‍ ഒരു ടീമിന് സാധ്യമല്ല. മോശമായി പെരുമാറുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് മഞ്ഞ ചുവപ്പു കാര്‍ഡുകള്‍ ആവശ്യംപോലെ ഉയര്‍ത്താമെന്നതാണു മറ്റൊരു നിയമം. ഇഫാബിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനത്തിന് അംഗീകാരമായത്. സ്‌കോട്ടിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫിഫ ഔദ്യോഗിക അംഗങ്ങള്‍, ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസോസിയേഷനുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. […]

ലോകകപ്പിലെ ആദ്യ മത്സരത്തിലെ വിജയിയെ പ്രവചിച്ച് അക്കില്ലെസ്‌

ലോകകപ്പിലെ ആദ്യ മത്സരത്തിലെ വിജയിയെ പ്രവചിച്ച് അക്കില്ലെസ്‌

മോസ്‌കോ: ലോക റാങ്കിംഗില്‍ സൗദിയേക്കാള്‍ പിന്നിലാണെങ്കിലും അദ്യദിനത്തെ മത്സരത്തില്‍ ആതിഥേയര്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ആരാധകര്‍ ഏറെ നിരാശയിലാണ്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് കഴിഞ്ഞില്ലെന്നതാണ് കാരണം. എന്നാല്‍, ഇതൊക്കെയാണെങഅകിലും ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിര്‍ക്കുകയാണ് അക്കില്ലെസ് എന്ന കുഞ്ഞന്‍ പൂച്ച. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും പ്രവചനം നടത്തിയിരിക്കുകയാണ്. റഷ്യയ്ക്ക് അനുകൂലമായാണ് അക്കില്ലെസിന്റെ ആദ്യത്തെ പ്രവചനം. കാഴ്ചയില്ലാത്ത അക്കില്ലെസ് ഏത് […]

കൊച്ചിയില്‍ കളി കാണാനെത്തുന്നവര്‍ക്ക് ഇനി മുതല്‍ കുടിവെള്ളം സൗജന്യം

കൊച്ചിയില്‍ കളി കാണാനെത്തുന്നവര്‍ക്ക് ഇനി മുതല്‍ കുടിവെള്ളം സൗജന്യം

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാനെത്തിയവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതില്‍ വീഴ്ച പറ്റിയിരുന്നു. ഇതിനെ തുടര്‍ന്നു സംഘാടകര്‍ക്കെതിരേ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധത്തിനു ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു. സംഭവം വലിയ വിവാദമായതോടെ അടുത്ത മല്‍സരം മുതല്‍ കാണികള്‍ക്ക് സൗജന്യമായി കുടിവെള്ളം എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. സ്‌റ്റേഡിയത്തിലെ കുടിവെള്ള വിതരണം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുമെന്നും വീഴ്ചകള്‍ പരിഹരിക്കുമെന്നും ലോകകപ്പിന്റെ നോഡല്‍ ഓഫീസറായ എപിഎം മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. കലൂര്‍ […]

1 2 3 4