പിഎസ്ജിയെ ഗോളടിച്ച് ജയിപ്പിച്ച് നെയ്മറും എംബാപ്പയും(വീഡിയോ)

പിഎസ്ജിയെ ഗോളടിച്ച് ജയിപ്പിച്ച് നെയ്മറും എംബാപ്പയും(വീഡിയോ)

ലിഗാ വണ്ണില്‍ മെറ്റ്‌സിനെതിരെ പിഎസ്ജിക്ക് കൂറ്റന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് പിഎസ്ജി മെറ്റ്‌സിനെ തകര്‍ത്തത്. അരങ്ങേറ്റ മത്സരത്തില്‍ എംബാപ്പയും ഗോളടിച്ചു തിളങ്ങി. ഗോളടിപ്പിച്ചും സൂപ്പര്‍ താരം നെയ്മറും പിഎസ്ജിയ്ക്കായി കളം നിറഞ്ഞുകളിച്ചു. മത്സരത്തിന്റെ 31ാം മിനിറ്റില്‍ എഡിസണ്‍ കവാനിയുടെ ബൂട്ടില്‍ നിന്നാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍ പിറന്നത്. നെയ്മര്‍ നല്‍കിയ ലക്ഷണമൊത്തൊരു പാസ് കവാനി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ആറ് മിനിറ്റിന് ശേഷം മെറ്റ്‌സ് തിരിച്ചടിച്ചു. ഇമ്മാനുവേല്‍ റിവേറിയയുടെ വകയായിരുന്നു മെറ്റ്‌സിന്റെ ഈ ഗോള്‍. പിന്നീട് […]

മന്‍സൂകിച്ചിന്റെ കിടിലന്‍ ഗോള്‍! യുവന്റസിന് ഇത് എന്നും ഓര്‍ത്തുവെയ്ക്കാം(വീഡിയോ)

മന്‍സൂകിച്ചിന്റെ കിടിലന്‍ ഗോള്‍! യുവന്റസിന് ഇത് എന്നും ഓര്‍ത്തുവെയ്ക്കാം(വീഡിയോ)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മഡ്രിഡിനെതിരെ തോറ്റെങ്കിലും യുവന്റ്‌സിന്റെ ഒരോയോരു ഗോള്‍ എന്നൊന്നും ഓര്‍ത്തുവെക്കാം. യുവന്റസിന്റെ ക്രൊയേഷ്യന്‍ താരം മരിയോ മന്‍സൂകിച്ചാണ് ഈ മിന്നും ഗോള്‍ നേടിയത്. 27ാം മിനുറ്റിലായിരുന്നു ഗോള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ മുന്നിലെത്തിനില്‍ക്കുന്ന സമയം. തിരിച്ചടിക്കാനായി യുവന്റ്‌സ് താരങ്ങള്‍ പരക്കം പായുന്നു. യുവന്റസിനായി ഇടതുവിങ്ങില്‍ മിന്നിക്കളിക്കുന്ന അലക്‌സ് സാന്ദ്രോയില്‍ നിന്ന് പന്ത് നേരെ ബോക്‌സിനുള്ളിലെ ഹിഗ്വെയ്‌നിലേക്ക്. ഞൊടിയിടയില്‍ ഹിഗ്വെയ്ന്‍ മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന സഹതാരം മന്‍സൂകിച്ചിന് പന്ത് ചിപ്പ് ചെയ്തു നല്‍കുന്നു. […]

സുബ്രതാ പാലിനെ മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടില്ല, പരിശോധനാഫലം വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് നാഡ

സുബ്രതാ പാലിനെ മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടില്ല, പരിശോധനാഫലം വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് നാഡ

ഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ഗോള്‍ കീപ്പര്‍ സുബ്രതാ പാലിനെ ഇതുവരെ മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് നാഷനല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) അറിയിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് നാഡ ചീഫ് നവിന്‍ അഗര്‍വാള്‍ പറഞ്ഞു. സ്ഥിരമായി എല്ലാ കളിക്കാരുടെയും സാംപിളുകള്‍ നാഡ ശേഖരിക്കാറുണ്ട്. അതില്‍ ഒന്നില്‍ ഇത്തവണ ചില മരുന്നുപയോഗങ്ങളുടെ സൂചന കണ്ടിരുന്നുവെന്നും നവിന്‍ അഗര്‍വാള്‍ വ്യക്തമാക്കി എന്നാല്‍ ഏത് തരം […]

കൂടുമാറരുത്, മെസിയുടെ സ്ഥാനം ഏറ്റെടുക്കണം; നെയ്മറിന് റൊണാള്‍ഡോയുടെ ഉപദേശം

കൂടുമാറരുത്, മെസിയുടെ സ്ഥാനം ഏറ്റെടുക്കണം; നെയ്മറിന് റൊണാള്‍ഡോയുടെ ഉപദേശം

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് നെയ്മര്‍ കൂടുമാറുമെന്ന വാര്‍ത്തകള്‍ക്കിടെ ബ്രസീല്‍ താരത്തിന് ഉപദേശവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നെയ്മര്‍ യുണൈറ്റഡിലേക്കു പോകരുതെന്നും ബാഴ്‌സയില്‍ തുടരണമെന്നും റൊണാള്‍ഡോ പറഞ്ഞു. ബാഴ്‌സയില്‍ മെസിയുടെ കരിയര്‍ അവസാനിക്കുന്നതോടെ ആ സ്ഥാനം നെയ്മര്‍ ഏറ്റെടുക്കണമെന്നും യുണൈറ്റഡ് നെയ്മറെപ്പോലെ പ്രതിഭാധനനായ താരത്തിനു പറ്റിയ തട്ടകമല്ലെന്നും റൊണാള്‍ഡോയെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും മോഹവിലയുമായി ബ്രസീല്‍ താരത്തിനു പിന്നാലെയാണ്. ഇതിനിടെയാണ് യുണൈറ്റഡ് വേണ്ടെന്ന ഉപദേശവുമായി റൊണാള്‍ഡോ രംഗത്തു […]

ഇംഗ്ലീഷ് എഫ്എ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍

ഇംഗ്ലീഷ് എഫ്എ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍

മിഡില്‍സ്‌ബ്രോ : ഇംഗ്ലീഷ് എഫ്എ കപ്പില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍. മിഡില്‍സ് ബ്രോയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്. ഡേവിഡ് സില്‍വയും സെര്‍ജി അഗ്വേറോയും സിറ്റിക്കായി ഗോളുകള്‍ നേടി. 2013ന് ശേഷം ഇതാദ്യമായാണ് സിറ്റി എഫ്എ കപ്പ് സെമിയിലെത്തുന്നത്. മത്സരത്തില്‍ പൂര്‍ണസമയം ആധിപത്യം പുലര്‍ത്തിയ സിറ്റിക്ക് ഈ സെമി പ്രവേശം അനിവാര്യമായിരുന്നു. കാരണം പ്രീമിയര്‍ ലീഗില്‍ കിരീടം നേടാന്‍ ചെല്‍സിക്കൊപ്പം മത്സരിക്കുന്ന സിറ്റിക്ക് ഈ വിജയം ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. ഡെവിഡ് സില്‍വയെയും […]

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മാസത്തെ ഒരു സൂപ്പര്‍ ഗോള്‍ കാണാം(വീഡിയോ)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മാസത്തെ ഒരു സൂപ്പര്‍ ഗോള്‍ കാണാം(വീഡിയോ)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഒരു ഗോളായിരുന്നു ആഴ്‌സണലിനെതിരെ ഈഡന്‍ ഹസാര്‍ഡ് നേടിയ വിജയ ഗോള്‍. ഫെബ്രുവരിയിലായിരുന്നു ഈ മത്സരം.പന്ത് കാലില്‍ ഒട്ടിയതായി തോന്നിക്കും വിധമുള്ള മുന്നേറ്റമാണ് ഹസാര്‍ഡ് ലക്ഷ്യത്തിലെത്തിച്ചത്. ഡേവിഡ് ലൂയിസ് നല്‍കിയ പന്തുമായി അമ്പതുവാരയോളം ഹസാര്‍ഡ് ഒറ്റക്കു മുന്നേറി. ആഴ്‌സണല്‍ താരങ്ങളായ ലോറന്റ് കോഷില്‍നിയും ഫ്രാന്‍സിസ് കോഖ്വലിനും പന്ത് പിടിച്ചെടുക്കാന്‍ ശ്രമം നടത്തി. കോഷില്‍നിയുടെ രണ്ടാം ശ്രമവും മുസ്താഫിയുടെ നീക്കവും പരാജയപ്പെട്ടു. മൈതാനമധ്യത്തില്‍ നിന്ന് ആഴ്‌സണലിന്റെ ബോക്‌സിലേക്ക് ഒറ്റക്കെത്തുന്ന ഹസാര്‍ഡിന്റെ പുറകെ മൂന്നു […]

ഏഷ്യ കപ്പില്‍ തിളങ്ങാനുള്ള അവസരം ;യോഗ്യത റൗണ്ടില്‍ ടീം ഇന്ത്യ ദുര്‍ബലര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍

ഏഷ്യ കപ്പില്‍ തിളങ്ങാനുള്ള അവസരം ;യോഗ്യത റൗണ്ടില്‍ ടീം ഇന്ത്യ ദുര്‍ബലര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍

അബൂദാബി: 2019ല്‍ നടക്കുന്ന എഎഫ്‌സിഏഷ്യന്‍ കപ്പിനുളള യോഗ്യതാ മത്സരങ്ങള്‍ക്കുളള മത്സരക്രമം തയ്യാറായി. പൊതുവേ ദുര്‍ബ്ബലരായ എതിര്‍ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പിലാണെന്നതാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ മക്കാവു, മ്യാന്‍മാര്‍, കിര്‍ഗിസ് റിപ്പബ്ലിക്ക് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പമുളളത്. മാര്‍ച്ച് 28ന് മ്യാന്‍മറിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറ് ഗ്രൂപ്പുകളായി 24 ടീമുകളാണ് യോഗ്യത മത്സരത്തില്‍ മാറ്റുരക്കുന്നത്. ഹോംഎവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ കളിക്കും. 2019ല്‍ യുഎഇയിലാണ് എഎഫ്‌സി […]

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ഹള്‍സിറ്റിക്കെതിരെ ചെല്‍സിക്ക് 2-0 ന്റെ വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ഹള്‍സിറ്റിക്കെതിരെ ചെല്‍സിക്ക് 2-0 ന്റെ വിജയം

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. ഹള്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റയാന്‍ മേസണെ വീഴ്ത്തിയ ചെല്‍സിയുടെ ഗാരി കാഹിലാണ് 82 ാം മിനിറ്റിലെ ഗോളോടെ ചെല്‍സിക്കു 2-0 വിജയം സമാമനിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തു നീലപ്പടയ്ക്ക് എട്ടു പോയിന്റ് ലീഡ് ആയി. ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഡിയേഗോ കോസ്റ്റയാണ് ഇടവേളയ്ക്കു തൊട്ടുമുന്‍പു ചെല്‍സിയുടെ ആദ്യഗോള്‍ നേടിയത്. ഹള്‍ പ്രതിരോധ നിരയിലേക്ക് ഓടിക്കയറിയ വിങ് ബായ്ക്ക് വിക്ടര്‍ മോസസ് നല്‍കിയ ക്രോസ് കോസ്റ്റ ഗോളിലേക്കു […]

ഫുഡ്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി ക്രിസ്റ്റിയന്‍ ഗലാനോ

ഫുഡ്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി ക്രിസ്റ്റിയന്‍ ഗലാനോ

മിലാന്‍ :ഫുഡ്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി വിസെന്‍സ കളിക്കാരന്‍ ക്രിസ്റ്റിയന്‍ ഗലാനോ. ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിലാണ് റഫറി ഗ്രീന്‍ കാര്‍ഡ് പുറത്തെടുത്തത്. സത്യസന്ധമായി കളിക്കുന്ന കളിക്കാരനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. റഫറി വിന്‍സെയ്ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ച ശേഷം എതിര്‍ ടീം കളിക്കാരില്‍ ആരും പന്തില്‍ തൊട്ടില്ല എന്ന് സമ്മതിച്ചതിനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കിയത്. ഈ സീസണ്‍ മുതലാണ് ഗ്രീന്‍ കാര്‍ഡ് നടപ്പാക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗ്രീന്‍ […]

ലോകകപ്പ് യോഗ്യതാ മത്സരം:ഫ്രാന്‍സിനും,നെതര്‍ലന്റിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരം:ഫ്രാന്‍സിനും,നെതര്‍ലന്റിനും ജയം

ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ ഫ്രാന്‍സിനും നെതര്‍ലന്റിനും ബെല്‍ജിയത്തിനും പോര്‍ച്ചുഗലിനും ജയം. ബള്‍ഗേറിയയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രഞ്ച് സംഘം തകര്‍ത്ത്. കെവിന്‍ ഗെമൈറോയുടെ ഇരട്ടഗോളിനു പുറമെ ദിമിത്രി പായെറ്റും അന്റോണിയോ ഗ്രീസ്മാനും സ്‌കോര്‍ ചെയ്തു. ബോസ്‌നിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. അന്‍ഡോറയെ നേരിട്ട പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാലുഗോള്‍ മികവില്‍ 60ന് വിജയിച്ചു. ബെലാറസിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഡച്ച്‌സംഘം പരാജയപ്പെടുത്തിയത്.