ബംഗളുരുവില്‍ നിന്ന് ഇഷാന്‍ പണ്ഡിത ഇനി സ്‌പെയിനിലെ ലാ ലിഗയില്‍

ബംഗളുരുവില്‍ നിന്ന് ഇഷാന്‍ പണ്ഡിത ഇനി സ്‌പെയിനിലെ ലാ ലിഗയില്‍

ബംഗളുരു: ബംഗളുരു സ്വദേശി ഇഷാന്‍ പണ്ഡിത സ്‌പെയിനിലെ ഒന്നാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പായ ലാ ലിഗയിലെ ക്ലബ് ലെഗാനെസുമായി കരാറൊപ്പിട്ടു. ലെഗാനെസിന്റെ യൂത്ത് ടീമിലേക്കാണ് ഇഷാന് സെലക്ഷന്‍ ലഭിച്ചത്. നിലവില്‍ ലാ ലിഗയില്‍ 11 ാം സ്ഥാനത്താണ് ലെഗാനെസിന്റെ യൂത്ത് ടീം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇഷാന്‍. ഫിലിപ്പീന്‍സില്‍ ജനിച്ച ഇഷാന്‍ കുടുംബത്തോടൊപ്പം 2009 ലാണ് ബംഗളുരുവിലേക്ക് താമസം മാറിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌പെയിനില്‍ താമസമാക്കിയ ഈ പതിനെട്ടുകാരന്‍ അവിടെ അല്‍മെയ്‌ര ക്ലബ്ബിന്റെ അക്കാദമിയില്‍ മൂന്ന് […]

‘ഫിഫ ബാലണ്‍ ഡി ഓര്‍’ പുരസ്‌കാരം ഇനിയില്ല

‘ഫിഫ ബാലണ്‍ ഡി ഓര്‍’ പുരസ്‌കാരം ഇനിയില്ല

പാരിസ്: ഫുട്ബാള്‍ താരങ്ങളുടെ സ്വപ്നമായ ‘ഫിഫ ബാലണ്‍ ഡി ഓര്‍’ പുരസ്‌കാരം ഇനിയില്ല. ബാലണ്‍ ഡി ഓറിന്റെ ഉടമകളായ ഫ്രഞ്ച് ഫുട്ബാള്‍ പ്രസിദ്ധീകരണം ഫ്രാന്‍സെ ഫുട്ബാളും ലോകഫുട്ബാള്‍ ഗവേണിങ് ബോഡിയായ ഫിഫയും തമ്മിലെ കരാര്‍ അവസാനിപ്പിച്ചതോടെയാണ് ‘ഫിഫ ബാലണ്‍ ഡി ഓര്‍’ എന്ന അഭിമാന പുരസ്‌കാരത്തിന് അന്ത്യം കുറിച്ചത്. ഏറ്റവും മികച്ച യൂറോപ്യന്‍ ഫുട്ബാള്‍ താരങ്ങള്‍ക്കുള്ള പുരസ്‌കാരമായി 1956ല്‍ ആരംഭിച്ച ബാലണ്‍ ഡി ഓര്‍ 2010ലാണ് ഫിഫയുമായി ചേര്‍ന്ന് ലോകഫുട്ബാളര്‍ അവാര്‍ഡായി മാറിയത്. ഫിഫ പ്രസിഡന്റ് സെപ് […]

വിജയത്തേരില്‍ ബ്രസീല്‍, ഉറുഗ്വായ്; സമനില വഴങ്ങി അര്‍ജന്റീന, ചിലെ

വിജയത്തേരില്‍ ബ്രസീല്‍, ഉറുഗ്വായ്; സമനില വഴങ്ങി അര്‍ജന്റീന, ചിലെ

മനൗസ് (ബ്രസീല്‍) : തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് യോഗ്യതാ മല്‍സരത്തിലും ബ്രസീല്‍ ജയിച്ചു കയറിയപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയേക്കൂടാതെയിറങ്ങിയ ബദ്ധവൈരികളായ അര്‍ജന്റീന വെനസ്വേലയോട് സമനിലയുമായി രക്ഷപ്പെട്ടു. അതേസമയം, കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലെ സ്വന്തം നാട്ടില്‍ ബൊളീവിയയോട് ഗോള്‍രഹിത സമനില വഴങ്ങി. കഴിഞ്ഞ മല്‍സരത്തില്‍ ചിലെ പാരഗ്വായോട് തോറ്റിരുന്നു. എഡിസന്‍ കവാനി ഇരട്ടഗോള്‍ (18, 54) നേടിയ മല്‍സരത്തില്‍ ഉറുഗ്വായ് പാരഗ്വായെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു. ക്രിസ്റ്റ്യന്‍ റോഡ്രിഗസ് (42), ലൂയി സ്വാരസ് (45) […]

സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്യൂര്‍ട്ടോ റിക്കോയെ തകര്‍ത്ത് ഇന്ത്യന്‍ പടയോട്ടം

സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്യൂര്‍ട്ടോ റിക്കോയെ തകര്‍ത്ത് ഇന്ത്യന്‍ പടയോട്ടം

മുംബൈ: സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്യൂര്‍ട്ടോ റിക്കോയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫിഫ റാങ്കിങ്ങില്‍ 114ാം സ്ഥാനത്തുള്ള പ്യൂര്‍ട്ടോ റിക്കോ, ഇന്ത്യയേക്കാള്‍ 38 സ്ഥാനം മുന്നിലുള്ള ടീമാണ്. എട്ടാം മിനിറ്റില്‍ത്തന്നെ ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ഇന്ത്യയുടെ ഉജ്വല തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഇന്ത്യ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഇന്ത്യയ്ക്കായി നാരായണ്‍ ദാസ് (18), സുനില്‍ ഛേത്രി (26), ജെ.ജെ.ലാല്‍പെഖുലെ (34), ജാക്കിചന്ദ് സിങ് (58) എന്നിവര്‍ ഗോളുകള്‍ […]

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ലൈംഗിക ചൂഷണത്തിനിരകളായിരുന്നതായി മുന്‍ ക്യാപ്റ്റന്‍

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ലൈംഗിക ചൂഷണത്തിനിരകളായിരുന്നതായി മുന്‍ ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സോനാ ചൗധരി രംഗത്ത്. ‘ഗെയിം ഇന്‍ ഗെയിം’ എന്ന പേരിലെഴുതിയ പുസ്തകത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സോന നടത്തിയത്. ടീമംഗങ്ങളായ വനിതാ താരങ്ങളെ പരിശീലകനും ടീം മാനേജ്‌മെന്റിലെ അംഗങ്ങളും സെക്രട്ടറിയും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി അടുത്തിടെ വരാണസിയില്‍ പുറത്തിറക്കിയ പുസ്‌കത്തിലാണ് സോന വെളിപ്പെടുത്തിയത്. ടീമില്‍ താന്‍ സ്ഥിരാംഗമായിരുന്ന കാലത്തെല്ലാം ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. […]

മത്സരത്തിനിടെ കുഴഞ്ഞുവീണ് കാമറൂണ്‍ ഫുട്‌ബോള്‍ താരം മരിച്ചു

മത്സരത്തിനിടെ കുഴഞ്ഞുവീണ് കാമറൂണ്‍ ഫുട്‌ബോള്‍ താരം മരിച്ചു

ബുക്കാറസ്റ്റ്: മത്സരത്തിനിടെ കുഴഞ്ഞു വീണ് കാമറൂണ്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം പാട്രിക് എകംഗ്(26) മരിച്ചു. ലീഗിലെ ആദ്യപാദ മത്സരത്തില്‍ റൊമാനിയന്‍ ക്ലബായ ഡൈനാമോ ബുക്കാറെസ്റ്റിനായി കളിക്കുകയായിരുന്നു എകംഗ്. മിഡില്‍ഫീല്‍ഡറായ എകംഗ് 63ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങി ഏഴു മിനുട്ടിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് കാമറൂണിനു വേണ്ടി എകംഗ് കളത്തിലിറങ്ങി തുടങ്ങിയത്. മുമ്പ് സ്പാനിഷ് ക്ലബായ കോര്‍ഡോബയ്ക്കായും കളിച്ചിരുന്നു. കാമറൂണില്‍ നേരത്തെയും കളിക്കളങ്ങളില്‍ താരങ്ങളുടെ ജീവന്‍ പൊലിഞ്ഞിരുന്നു. 2000ല്‍ സൗഹൃദ മത്സരത്തിനിടെ കറ്റാലിന്‍ ഹല്‍ദാന്‍ […]

കളിക്കിടെ ചുവപ്പുകാര്‍ഡ്; റഫറിയെ വെടിവെച്ചു കൊന്നു

കളിക്കിടെ ചുവപ്പുകാര്‍ഡ്; റഫറിയെ വെടിവെച്ചു കൊന്നു

ബ്യൂണോസ് എയേഴ്‌സ്: ഫുട്‌ബോള്‍ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കാണിച്ചതിന് റഫറിയെ കളിക്കാരന്‍ വെടിവച്ച് കൊന്നു. അര്‍ജന്റീനയിലാണ് ദാരുണസംഭവം. വെടിയേറ്റ 48കാരനായ സെസാര്‍ ഫ്‌ലോഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. എതിര്‍ ടീമിലെ ഒരു കളിക്കാരനെ തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തു പോയ കളിക്കാരന്‍ തോക്കുമായി തിരികെ വന്ന ശേഷം റഫറിക്കു നേരെ നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ട കളിക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സഹകരണ ഫുട്‌ബോള്‍ ക്ലബുകള്‍ കേരളത്തിലും വരുന്നു

സഹകരണ ഫുട്‌ബോള്‍ ക്ലബുകള്‍ കേരളത്തിലും വരുന്നു

ഓഹരി വില്‍പ്പനയിലൂടെയാണ് ധനസമാഹരണം. ഒരു ഓഹരിക്ക് 1000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരിവാങ്ങുന്നതിലൂടെ സംഘത്തില്‍ അംഗങ്ങളാകാം. കൊച്ചി: ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ബയേണ്‍ മ്യുണിക്ക്, ബറുഷ്യ ഡോര്‍ട്ട്മുണ്ട് മാതൃകയില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ക്ലബിന്റെ ഉടമസ്ഥാവകാശം നല്‍കുന്ന ഫുട്‌ബോള്‍ ക്ലബുകള്‍ കേരളത്തിലും എത്തുന്നു. ഏഷ്യയില്‍ തന്നെ ഇത്തരത്തില്‍ സഹകരണ മേഖലയിലുള്ള ഇത്തരം ഫുട്‌ബോള്‍ ക്ലബുകള്‍ ഉണ്ടാകുവാന്‍ പോകുന്നത് ആദ്യമായിട്ടാണ്. കേരള ഫുട്‌ബോള്‍ വികസന സഹകരണ സംഘം എന്ന പേരിലുള്ള സഹകരണ സംഘത്തിന്റെ രൂപീകരണ യോഗം […]

സാഫ് കപ്പ്; അഫ്ഗാന്‍ വല നിറയ്ക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

സാഫ് കപ്പ്; അഫ്ഗാന്‍ വല നിറയ്ക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

തിരുവനന്തപുരം: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് അഫ്ഗാനെ നേരിടും. സാഫ് ഫുട്‌ബോള്‍ ഫൈനലിന് വൈകിട്ട് 6.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്ന ഇന്ത്യക്ക് അനകൂല സാഹചര്യമാണുള്ളത്. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കൊത്ത തകര്‍പ്പന്‍ പ്രകടനവും ഒരുപിടി മികച്ച താരങ്ങളുമാണ് അഫ്ഗാന്റെ ആത്മവിശ്വാസം. അനുഭവസമ്പത്തും വിദേശ ക്‌ളബ്ബുകളില്‍ കളിക്കുന്ന താരങ്ങളും അഫ്ഗാന് മുന്‍തൂക്കം നല്‍കുന്നു. സാഫിലെ ഗോള്‍വേട്ടക്കാരനായ ഖൈബര്‍ അമാനി, ക്യാപ്റ്റന്‍ ഫൈസല്‍ ഷയസ്‌തെ, പൊപാല്‍സെ എന്നിവര്‍തന്നെയാകും അഫ്ഗാന്റെ തുറുപ്പുചീട്ടുകള്‍. നാലു ഗോളുമായി […]

ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പോര്‍ച്ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം. ഒരു വര്‍ഷമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു അദ്ദേഹം. 1966ലെ ലോകകപ്പില്‍ ടോപ്‌സ്‌കോററായി ടീമിനെ സെമിഫൈനലില്‍ എത്തിച്ചത് അദ്ദേഹമാണ്. 715 മത്സരങ്ങളില്‍ നിന്ന് 727 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 1965ലെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയറായിരുന്നു. പോര്‍ച്ചുഗീസ് കോളനിയായിരുന്ന മൊസാംബിക്കിലാണ് കറുത്ത പുലി, കറുത്ത മുത്ത് എന്ന പേരിലൊക്കെ അറിയപ്പെട്ടിരുന്ന യുസേബിയോ ജനിച്ചത്. 2004ല്‍ […]