ബ്രസീല്‍ ലോകകപ്പ് പ്രൊമോഷണല്‍ വീഡിയോ തരംഗമാകുന്നു

ബ്രസീല്‍ ലോകകപ്പ് പ്രൊമോഷണല്‍ വീഡിയോ തരംഗമാകുന്നു

ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രൊമോഷണല്‍ വീഡിയോ തരംഗമാകുന്നു. ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ഇ.എസ്.പി.എന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് ഇ.എസ്.പി.എന്‍ തുടക്കമിട്ടു കഴിഞ്ഞു. ഒരു മിനിറ്റും 42 സെക്കന്റും ദൈര്‍ഘ്യമേറിയ പ്രൊമോഷണല്‍ വീഡിയോ പുറത്തിറങ്ങിയതോടെയാണ് കാല്‍പന്താരവത്തിന് കിക്കോഫ് ആയിരിക്കുന്നത്. പെലെ, മറഡോണ, ബാജിയോ, സിദാന്‍ ലോകകപ്പ് നായകരിലൂടെയും ചരിത്രത്തിലൂടെയും വീഡിയോ സഞ്ചരിക്കുന്നു. ബ്രസീലിയന്‍ ജനതയുടെ ഫുട്‌ബോള്‍ അഭിനിവേശവും സംസ്‌കാരവും മുഴുവന്‍ ഇതിലടങ്ങിയിട്ടുണ്ട്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷത്തിലേറെ പേരാണ് […]

ലോകകപ്പ് ഫുട്‌ബോള്‍ : സ്‌റ്റേഡിയം നിര്‍മ്മാണം കോടതി തടഞ്ഞു

ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുവേണ്ടി ബ്രസീലിലെ മനോസ് നഗരത്തില്‍ തയ്യാറാക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി താത്കാലികമായി തടഞ്ഞു. നിര്‍മ്മാണ തൊഴിലാളി സ്‌റ്റേഡിയത്തിന്റെ മുകള്‍ നിലയില്‍നിന്ന് വീണുമരിച്ചതിനെ തുടര്‍ന്നാണിത്. സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കരാറുകാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാവും തുടര്‍ നടപടികള്‍ . ലോകകപ്പ് മത്സരങ്ങള്‍ക്കുവേണ്ടിയുള്ള 12 സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. അതിനിടെയാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള കോടതി ഉത്തരവ്.

മിറോസ്ലാവ് ക്ലോസെ വിടവാങ്ങുന്നു

മിറോസ്ലാവ് ക്ലോസെ വിടവാങ്ങുന്നു

ബെര്‍ലിന്‍ : ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെ ഫുട്‌ബോളിനോട് വിടപറയുന്നു. 2014 ലെ ലോകകപ്പിനു ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കും. ഈ സീസണിലെ മത്സരങ്ങള്‍ക്ക് ശേഷം വിരമിക്കുമെന്ന് ജര്‍മനിയുടെ സ്റ്റാര്‍ സ്‌െ്രെടക്കര്‍ മിറോസ്ലാവ് ക്ലോസെ. ഒരു ജര്‍മന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ക്ലോസെ കളിക്കളത്തോട് വിടപറയുന്ന കാര്യം അറിയിച്ചത്. കാല്‍പന്തുകളിയിലാണെങ്കിലും മിറോസ്ലാവ് ക്ലോസെ കളിക്കുന്നത്. തലപ്പന്തുകളിയാണെന്നു പറയാം. കാരണം ഹെഡറുകളാണ് ക്ലോസെയുടെ പ്രധാന ആയുധം. 2002 ലോകകപ്പില്‍ നേടിയ അഞ്ചുഗോളും ക്ലോസെയുടെ തലയില്‍ നിന്നായിരുന്നു. ലോകകപ്പില്‍ […]

ബാസ്കറ്റ്-വോളിബോള്‍ ടൂര്‍ണമെന്റ് ഈ മാസം 16,17 തീയതികളില്‍

ബാസ്കറ്റ്-വോളിബോള്‍ ടൂര്‍ണമെന്റ് ഈ മാസം 16,17 തീയതികളില്‍

ഈ വര്‍ഷത്തെ വാര്‍ഷിക ഐ.പി.എഫ് സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മേരീലാന്റിലെ ഗയ്‌ത്തേഴ്‌സ്ബര്‍ഗില്‍ വെച്ച് ഈ മാസം 16,17 തീയതികളില്‍ നടത്തുന്നു. രണ്ട് ഇനങ്ങളിലായി ബാസ്കറ്റ് ബോള്‍, വോളിബോള്‍ മത്സരങ്ങളാണ് ഈ തീയതികളില്‍ നടക്കുക. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ടീമുകള്‍ ഈവര്‍ഷവും പങ്കെടുക്കുന്നു. 2003ല്‍ ടെക്‌സാസിലെ ഹൂസ്റ്റണില്‍ വെച്ച് അന്തരിച്ച ബഌന്‍ സാമുവേലിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ 11 വര്‍ഷങ്ങളായി നടന്നുവരുന്നത്. ഈവര്‍ഷവും ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗമായി ഐ.പി.എഫ് വോളിബോള്‍ ക്ലാസിക്കും ഉണ്ടായിരിക്കും.   […]