ഏഷ്യാകപ്പില്‍ പാതിസ്താനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണം: ഗൗതം ഗംഭീര്‍

ഏഷ്യാകപ്പില്‍ പാതിസ്താനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണം: ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണം എന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ഇപ്പോള്‍ വീണ്ടും അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിബന്ധനകളോടെ നിരോധനം സാധ്യമല്ല. ഒന്നെങ്കില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കില്‍ എല്ലാ വഴികളും തുറക്കണം. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം അംഗീകരിക്കാനാവില്ല. ഐസിസി ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുന്നത് പ്രായോഗികമല്ല എന്നറിയാം. എന്നാല്‍ ഏഷ്യാകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ […]

ഇനി രാഷ്ട്രീയത്തിലേക്കോ?; നിലപാടിലുറച്ച് ഗൗതം ഗംഭീര്‍

ഇനി രാഷ്ട്രീയത്തിലേക്കോ?; നിലപാടിലുറച്ച് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി വീണ്ടും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ല. എല്ലാവരെയും പോലെ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്രജയത്തിനായി കാത്തിരിക്കുന്ന ഒരാള്‍ മാത്രമാണ് താനെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. Gautam Gambhir ✔@GautamGambhir There have been speculative stories that I am joining politics. Please allow me to clarify that there’s no truth in this. At the […]

ഗംഭീറിന് പകരക്കാരനായി കൊല്‍ക്കത്തയിലെത്തുന്ന ആ സൂപ്പര്‍താരമിതാണ്

ഗംഭീറിന് പകരക്കാരനായി കൊല്‍ക്കത്തയിലെത്തുന്ന ആ സൂപ്പര്‍താരമിതാണ്

മുംബൈ: ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുവാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിന് മുന്നോടിയായി താരങ്ങളുടെ ലേല വാര്‍ത്തകളും തകര്‍ക്കുകയാണ്. ഇതുവരെയുണ്ടായതിനേക്കാള്‍ ഏറ്റവും വലിയ ലേലമാണ് ഇത്തവണ നടക്കുന്നത്. നിയമ പ്രകാരം നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളെ എല്ലാ ടീമുകളും നിലനിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ള താരങ്ങളെ എന്തുവില കൊടുത്തും തങ്ങളുടെ ടീമിലെത്തിക്കാനുള്ള ശ്രമമായിരിക്കും ലേലത്തില്‍ നടക്കുക. രണ്ട് വട്ടം ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നായകന്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കി സുനില്‍ നരെയ്‌നയേും ആന്ദ്രേ റസലിനേയുമാണ് […]

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മക്കളുടെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കു മെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍’ വഴിയായിരിക്കും കുട്ടികള്‍ക്കുള്ള പഠന ചെലവ് നല്‍കുകയെന്നും, അതിനുള്ള എല്ലാ നടപടികളും തുടരുകയാണെന്നും ഗംഭീര്‍ അറിയിച്ചു. സൈനികര്‍ക്കെതിരെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങളും, അവരുടെ കുടുംബങ്ങളുടെ ചിത്രങ്ങളും പത്രങ്ങളില്‍ വന്നത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഗംഭീര്‍ ട്വീറ്റ് ചെയ്തത്.