എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ തേടുന്ന ഉത്തരം ഇവനാണ്, വേണ്ടതു ക്യാപ്റ്റന്റെ പിന്തുണ; യുവതാരത്തെക്കുറിച്ച് ഗാംഗുലി

എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ തേടുന്ന ഉത്തരം ഇവനാണ്, വേണ്ടതു ക്യാപ്റ്റന്റെ പിന്തുണ; യുവതാരത്തെക്കുറിച്ച് ഗാംഗുലി

  ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. ഇപ്പോഴും നാലാം നമ്പറിനെ ചൊല്ലിയുള്ള ആശങ്കകള്‍ അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനു പിന്തുണയുമായി മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്. പന്തിന്റെ ഷോട്ട് സെലക്ഷന്‍ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമ്പോഴാണു ഗാംഗുലിയുടെ പിന്തുണ. ”പന്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്, അത് ന്യായവുമാണ്. പക്ഷെ എല്ലാവരും മനസിലാക്കേണ്ടത് അവന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നന്നാകുമെന്നാണ്” ഗാംഗുലി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20 യില്‍ 19, നാല് […]

കെഎൽ രാഹുലിന് സ്ഥിരതയില്ല; രോഹിതിനെ ടെസ്റ്റ് ഓപ്പണർ ആക്കണമെന്ന് സൗരവ് ഗാംഗുലി

കെഎൽ രാഹുലിന് സ്ഥിരതയില്ല; രോഹിതിനെ ടെസ്റ്റ് ഓപ്പണർ ആക്കണമെന്ന് സൗരവ് ഗാംഗുലി

കെഎല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ലഭിച്ച അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താന്‍ രാഹുലിനായില്ലെന്നും, രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരിഗണിക്കേണ്ട സമയം ഇതാണെന്നും ഗാംഗുലി പറഞ്ഞു. ‘രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞതാണ്. അത്രയും മികച്ച കളിക്കാരനാണ് രോഹിത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം, ടെസ്റ്റിലെ ഓപ്പണറായി ലഭിക്കുന്ന അവസരവും രോഹിത് നന്നായി ഉപയോഗിക്കും എന്നാണ് എന്റെ വിശ്വാസം. രഹാനേയും, ഹനുമാ […]

ഗാംഗുലിയുടെ ആ ത്യാഗം കാരണമാണ് ധോണി ഇന്ന് സൂപ്പര്‍താരമായത്: സേവാഗ്

ഗാംഗുലിയുടെ ആ ത്യാഗം കാരണമാണ് ധോണി ഇന്ന് സൂപ്പര്‍താരമായത്: സേവാഗ്

മുംബൈ: മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ത്യാഗമാണ് മഹേന്ദ്ര സിങ് ധോണിയെന്ന കളിക്കാരന്റെ വിജയത്തിനു പിന്നിലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ അന്ന് നായകനായിരുന്ന ഗാംഗുലി തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ ധോണി എന്ന മികച്ച ബാറ്റ്‌സ്മാന്‍ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം വ്യക്തമാക്കിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി ഞങ്ങള്‍ അന്ന് പരീക്ഷണം നടത്തുമായിരുന്നു. നല്ലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായാല്‍ മൂന്നാമനായി ഗാംഗുലിക്ക് ഇറങ്ങാന്‍ […]

മിഡ്‌നാപൂര്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശനം: സൗരവ് ഗാംഗുലിക്ക് വധഭീഷണി

മിഡ്‌നാപൂര്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശനം: സൗരവ് ഗാംഗുലിക്ക് വധഭീഷണി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി. ഗാംഗുലി മിഡ്‌നാപുര്‍ യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഭീഷണി.ഈ മാസം അഞ്ചിനാണ് വധ ഭീഷണി ഉണ്ടായത്. സംഭവം കൊല്‍ക്കത്ത പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. ജനുവരി 19ന് ഗാംഗുലി മിഡ്‌നാപുര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നുണ്ട്. ഇതേക്കുറിച്ച് യൂണിവേഴ്‌സിറ്റി അധികൃതരേയും മിഡ്‌നാപുര്‍ പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നും ഭീഷണിയുടെ അടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ലോധ കമ്മറ്റി […]

ഇന്ത്യയെ മറികടക്കാന്‍ ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമിന് കഴിയില്ല;ഗാംഗുലി

ഇന്ത്യയെ മറികടക്കാന്‍ ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമിന് കഴിയില്ല;ഗാംഗുലി

ഡല്‍ഹി :ശക്തമായ നിലയില്‍  മുന്നേറുന്ന ഇന്ത്യന്‍ ടീമിനെ മറികടക്കാന്‍ ഇംഗ്ലണ്ടിനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 30 അല്ലെങ്കില്‍ 40 എന്ന നിലയില്‍ ജയിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയെ മറികടക്കണമെങ്കില്‍ 2012ല്‍ മൂന്ന് ടെസ്റ്റുകളില്‍ ശതകം കുറിച്ച അലിസ്റ്റര്‍ കുക്കിന്റെ പോലുള്ള പ്രകടനം ഇംഗ്ലണ്ട് നടത്തേണ്ടി വരുമെന്നും ഗാംഗുലി പറഞ്ഞു. 2012 ലെ മത്സരത്തില്‍ മുംബൈയില്‍ അവിശ്വസനീയമായ ഒരു ഇന്നിങ്‌സാണ് കെവിന്‍ പീറ്റേഴ്‌സണ്‍ നടത്തിയത്. ഇയാന്‍ ബെല്ലും ജോനാഥന്‍ ട്രോട്ടും […]

ധോണിക്ക് ഉപദേശം,കൊഹ്‌ലിയ്ക്ക് പ്രശംസ;ഗാംഗുലി നിലപാട് വ്യക്തമാക്കുന്നു

ധോണിക്ക് ഉപദേശം,കൊഹ്‌ലിയ്ക്ക് പ്രശംസ;ഗാംഗുലി നിലപാട് വ്യക്തമാക്കുന്നു

ഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാഗംലി രംഗത്ത്.കൊഹ്‌ലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും ഏകദിന ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഫോം അനുസരിച്ച് ബെസ്റ്റ് ഫിനിഷര്‍ കൊഹ്്‌ലിയാണെന്നും ഗാംഗുലി പറയുന്നു. കൊഹ്‌ലിയുടെ ബാറ്റിംഗ് അവിശ്വസനീയമാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ സന്തോഷം നല്‍കുന്നു, ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറാണ് കൊഹ്‌ലി എന്നതില്‍ ഒരു സംശയവും ഇല്ല, മൂന്നാം നമ്പറില്‍ ഇറങ്ങി മാത്രമല്ല അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നത്, എല്ലാ സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന […]

ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ കൊഹ്‌ലിയെന്ന് ഗാംഗുലി

ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ കൊഹ്‌ലിയെന്ന് ഗാംഗുലി

”ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് കൊഹ്‌ലി ”.പറയുന്നത് മറ്റാരുമല്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് .കൊല്‍ക്കത്തിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഗാംഗുലി കൊഹ്‌ലിയെ പുകഴ്ത്തി സംസാരിച്ചത്. ‘ചെറിയ കരിയറിനുള്ളില്‍ രാജ്യത്തിനായി അദ്ഭുതങ്ങള്‍ കാണിച്ച താരമാണ് കൊഹ്‌ലി. പോരാടാനുള്ള ആര്‍ജവം കൊണ്ടും വിജയദാഹം കൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്താന്‍ പോകുന്ന ഏതോ ഒരു താരമായാണ് കോലിയുടെ കളി കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത്. ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ […]

രവി ശാസ്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്തില്‍; മുന്‍കൂട്ടി നിശ്ചയിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അഭിമുഖത്തില്‍ നിന്ന് വിട്ടു നിന്നതെന്ന് ഗാംഗുലി

രവി ശാസ്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്തില്‍; മുന്‍കൂട്ടി നിശ്ചയിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അഭിമുഖത്തില്‍ നിന്ന് വിട്ടു നിന്നതെന്ന് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി വന്ന രവി ശാസ്ത്രിയ്ക്ക് സൗരവ് ഗാംഗുലിയുടെ മറുപടി. ശാസ്ത്രിയ്ക്ക് പരിശീലകസ്ഥാനം നഷ്ടപ്പെടുത്തിയത് താനാണെന്ന പരാമര്‍ശം അത്ഭുതപ്പെടുത്തുന്നതും ദുഖകരവുമാണെന്ന് പറഞ്ഞ ഗാംഗുലി ശാസ്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് വിമര്‍ശിച്ചു. ‘ഞാന്‍ മൂലമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ലഭിക്കാത്തതെന്ന് രവി ശാസ്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് അദ്ദേഹം നടത്തിയത്. അത് എന്നെ വളരെയധികം വേദനിപ്പിക്കുന്നതായിരുന്നു.’ ഗാംഗുലി പറഞ്ഞു. […]

ജസ്റ്റിസ് ഗാംഗുലി രാജിവച്ചു

ജസ്റ്റിസ് ഗാംഗുലി രാജിവച്ചു

ലൈംഗികാരോപണ വിധേയനായ ജസ്റ്റിസ് എ.കെ. ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ എം.കെ. നാരായണന് കൈമാറി. ഗാംഗുലിയെ നീക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ഗാംഗുലി സുപ്രീം കോടതി ജഡ്ജിയായിരിക്കെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നിയമവിദ്യാര്‍ഥിനിയാണ് പരാതി ഉന്നയിച്ചത്. രാജിക്കാര്യം മുന്‍ അറ്റോര്‍ണി ജനറല്‍ സോറി സൊറാബ്ജിയുമായി ഗാംഗുലി ചര്‍ച്ച നടത്തിയിരുന്നു