പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു

പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. എഡിജിപി സുധേഷ് കുമാറിന്റെ മകളെ രക്ഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആക്ഷേപം. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും നീതി കിട്ടുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും ഗവാസ്‌കറും കുടുംബവും പറയുന്നു. കേസിലെ വിവാദങ്ങള്‍ കെട്ടടങ്ങി പ്രളയത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച സമയത്തായിരുന്നു കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സജീവമായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതെന്നാണ് ആക്ഷേപം. […]

എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്; പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും; ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കും

എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്; പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും; ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കും

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഇന്ന് ഹൈക്കോടതിയിലേക്ക്. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും. ഇന്ന് തന്നെ ബഞ്ചില്‍ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ എഡിജിപിയും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷം ഗവാസ്‌കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. സുധേഷ് കുമാറിനോടും ഭാര്യയോടും മകളോടും ക്രൈംബ്രാഞ്ച് […]