ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; കേന്ദ്രസര്‍ക്കാര്‍ നയം മാറ്റണമെന്ന് അന്താരാഷ്ട്ര നാണ്യ നിധി

ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; കേന്ദ്രസര്‍ക്കാര്‍ നയം മാറ്റണമെന്ന് അന്താരാഷ്ട്ര നാണ്യ നിധി

  ദില്ലി: ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യ നിധി.നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐഎംഎഫ് വിലയിരുത്തി. സാമ്പത്തിക നയങ്ങളിൽ ഇന്ത്യക്ക് കൂടുതൽ വ്യക്തത ആവശ്യമാണെന്നും  ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി അഭിപ്രായപ്പെട്ടു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി പാര്‍ലമെന്‍റിലടക്കം ആവ‌ർത്തിച്ച് നിലപാടെടുക്കുന്നതിനിടെയാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രസ്താവന. ലോകത്തെ ഏറ്റവും വേഗതയിൽ വളർന്നിരുന്ന രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന മാന്ദ്യം  പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് […]

പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയില്‍ ഗീത ഗോപിനാഥും വിനോദന്‍ തഴിക്കുനിയിലും

പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയില്‍ ഗീത ഗോപിനാഥും വിനോദന്‍ തഴിക്കുനിയിലും

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയില്‍ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും ഒമാനില്‍നിന്നുള്ള വിനോദന്‍ തഴിക്കുനിയിലും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫിലെ പദവി ലഭിച്ചതിനെത്തുടര്‍ന്നാണു സ്ഥാനമൊഴിഞ്ഞത്. പുരസ്‌കാരങ്ങള്‍ ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ‘പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. മൗറീഷ്യസ് […]