സ്വര്‍ണവില കൂടി

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി. 22,600 രൂപയാണ് സ്വര്‍ണത്തിന് ഇപ്പോള്‍. 2825 രൂപയാണ് ഗ്രാമിന്റെ വില. 22,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍നിന്നാണ് വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായത്. ഒക്ടോബര്‍ ഒന്നിന് 23,120 രൂപയായിരുന്നു പവന്റെ വില.

സ്വര്‍ണ വില ഇടിയുന്നു; പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണ വില ഇടിയുന്നു; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 22,480 രൂപയാണ് പവന്റെ വില. പവന് 120 രൂപയാണ് ഇന്ന് താഴ്ന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ കുറവുണ്ടാകുന്നത്.

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന

കോഴിക്കോട്: സ്വര്‍ണ വില പവന് 240 രൂപ കൂടി 23,480 രൂപയായി. 2935 രൂപയാണ് ഗ്രാമിന്റെ വില. 23,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഗ്രാമിന് 2905 രൂപയുമായിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണം.

സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യയെ പിന്‍തള്ളി ചൈന ഒന്നാമതെത്തി

സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യയെ പിന്‍തള്ളി ചൈന ഒന്നാമതെത്തി

സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യയെ പിന്‍തള്ളി ചൈന ഒന്നാമതെത്തി. ഈ വര്‍ഷം ഇതുവരെ 1006 ടണ്‍ സ്വര്‍ണമാണ് ചൈന ഇറക്കുമതി ചെയ്തത്. ഇന്ത്യയുടെ ഇറക്കുമതി 600 ടണ്‍ മാത്രമാണ്. അതേസമയം, ചൈനയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന സ്വര്‍ണം നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍ സാമ്പത്തികവളര്‍ച്ച താഴ്ന്നത് നിക്ഷേപകരെ സ്വര്‍ണത്തിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചു. കറന്റ അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകരിച്ച നയങ്ങളാണ് ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവുണ്ടാകാന്‍ കാരണം. ഇതേസമയം, അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും,ബംഗ്ലാദേശിലും സ്വര്‍ണഇറക്കുമതി വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.പാക്കിസ്ഥാനിന്റെ […]

സ്വര്‍ണ വില പവന് 240 രൂപ കൂടി

സ്വര്‍ണ വില പവന് 240 രൂപ കൂടി

സ്വര്‍ണ വില പവന് 240 രൂപ കൂടി 22240 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2780 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന്‍ വില 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും വില വര്‍ധിക്കാന്‍ കാരണം.

സ്വര്‍ണം വില വീണ്ടും കുറഞ്ഞു

സ്വര്‍ണം വില വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ 2750 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

 സ്വര്‍ണത്തിന്റെ വില പവന് 240 രൂപ കുറഞ്ഞ് 22160 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2770 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്ത വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും വിലയിടിവിന് കാരണമായത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 7.10 ഡോളര്‍ കുറഞ്ഞ് 1257.20 ഡോളറായി.

മാറ്റമില്ലാതെ സ്വര്‍ണവില

മാറ്റമില്ലാതെ സ്വര്‍ണവില

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2790 രൂപയും ഗ്രാമിന് 22320 രൂപയും.വെള്ളിയാഴ്ച മുതല്‍ ഈ വില തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,229.60 ഡോളറായിട്ടുണ്ട്.   എന്നാല്‍ രൂപയടെ മൂല്യം ഉയര്‍ന്നിട്ടുള്ളത് ആശ്വാസ ജനകമാണ് .

സ്വര്‍ണവില കുറഞ്ഞു; പവന് 22,600

സ്വര്‍ണവില കുറഞ്ഞു; പവന് 22,600

സ്വര്‍ണവില പവന് 80 രൂപ താഴ്ന്നു  22,600 രൂപയായി.അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 6.40 ഡോളറാണ് കുറഞ്ഞത്. ഇതോടെ വില 1,237.30 ഡോളറായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,825 രൂപയിലെത്തി.