സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് 26,800 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിച്ചുയരുകയാണ്. ഇന്ന് മാത്രം പവന് 200 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന് 26,800 രൂപയെന്ന സർവകാല റിക്കോർഡ് വിലയിലെത്തി. ഒരു മാസത്തിനിടെ പവന് 3500 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിലെ വില വർധനവും ആഭ്യന്തര വിപണിയിലെ പ്രത്യേക സാഹചര്യവുമാണ് വിലയിൽ പ്രതിഫലിക്കുന്നത്. […]

സ്വര്‍ണവില വര്‍ധിച്ചു; പവന് 21,920 രൂപ

സ്വര്‍ണവില വര്‍ധിച്ചു; പവന് 21,920 രൂപ

തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവില പവന് 80 രൂപ കൂടി 21,920 രൂപയായി. ഗ്രാമിന് പത്തു രൂപ കൂടി 2740 രൂപയായി. രാജ്യാന്തര വിപണിയിലെ വില  വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിനു ശേഷം ഇന്നലെയാണ് സ്വര്‍ണവില ഒരു പവന് 22,000ത്തില്‍ താഴുന്നത്. ഒരു പവന് 22,680 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്.

സ്വര്‍ണവില കൂടി; പവന് 22,520 രൂപ

സ്വര്‍ണവില കൂടി; പവന് 22,520 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന്‍വില 22,520 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,815 രൂപയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പവന്‍വില 22,320 രൂപയായി കുറഞ്ഞ് രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് തിരിച്ചുകയറിയത്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 2.50 ഡോളര്‍ താഴ്ന്ന് 1,315.10 ഡോളറാണ്.

സ്വര്‍ണവിലയില്‍ മൂന്നാംദിനവും മാറ്റമില്ല: പവന് 23,280 രൂപ

സ്വര്‍ണവിലയില്‍ മൂന്നാംദിനവും മാറ്റമില്ല: പവന് 23,280 രൂപ

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയാണ്. വ്യാഴാഴ്ച സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 23,280 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച സ്വര്‍ണവില 120 രൂപ കൂടി 23,120 രൂപയായിരുന്നു. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ രണ്ടിന് 21,520 രൂപയായി താഴ്ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 23,280 രൂപയിലെത്തിയിരിക്കുന്നത്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ രണ്ടിന് 21,520 രൂപയായി താഴ്ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ […]