സ്വര്‍ണവില കൂടി

സ്വര്‍ണവില കൂടി

സ്വര്‍ണ്ണവിലയില്‍ വര്‍ധന. സ്വര്‍ണം പവന് 160 രൂപ കൂടി 22,320 രൂപയായി.  ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 2790 രൂപയായി.

സ്വര്‍ണ്ണക്കള്ളക്കടത്ത്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് പരാതി

സ്വര്‍ണ്ണക്കള്ളക്കടത്ത്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് പരാതി

സ്വര്‍ണ്ണക്കള്ളക്കടത്ത് മാഫിയകളുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് യാത്രക്കാരന്റെ പരാതി. യാത്രക്കാര്‍ നിയമപരമായി കൊണ്ടുവരുന്ന സ്വര്‍ണ്ണം തട്ടിയെടുക്കുന്നുണ്ടെന്നും ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ അമ്പതു കിലോയോളം സ്വര്‍ണ്ണം കരിപ്പൂരില്‍ റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും പിടിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തിന് വിമാനത്താവളത്തില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്. നിയമപരമായി കൊണ്ടുവരുന്ന യാത്രക്കാരുടെ സ്വര്‍ണ്ണവും ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ വച്ച് തട്ടിയെടുക്കുന്നുണ്ടെന്നും പരാതിയുണ്ട്. പരാതിപ്പെട്ട യാത്രക്കാരനോട് കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന […]

കോഴിക്കോട് വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണം പിടിച്ചു

കോഴിക്കോട് വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണം പിടിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ശ്രമിച്ച 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബായില്‍നിന്ന് എമിറേറ്റ്‌സിന്റെ വിമാനത്തിലെത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശി സമീറിന്റെ (30) ബാഗേജില്‍നിന്നാണ് ഒരു കിലോ സ്വര്‍ണക്കട്ടി പിടിച്ചെടുത്തത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 30 ലക്ഷം രൂപ വിലവരും.ഗ്രീന്‍ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച ഇയാളെ സംശയം തോന്നി ഇന്റലിജന്‍സ് വിഭാഗം പിടികൂടുകയായിരുന്നു. തുടര്‍ന്ന് ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. ഇയാള്‍ കണ്ണൂര്‍ ആസ്ഥാനമായ ഒരു ജ്വല്ലറിയുടെ […]

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതി അഷ്‌റഫിനായി ലുക്ക്ഔട്ട് നോട്ടീസ്

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതി അഷ്‌റഫിനായി ലുക്ക്ഔട്ട് നോട്ടീസ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അഷ്‌റഫിനായി കസ്റ്റംസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതേസമയം,അഷ്‌റഫ് രാജ്യം വിട്ടതായി കരുതുന്നതായി അന്വേഷണ സംഘം അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് അഷ്‌റഫ്. ഫയാസ് അറസ്റ്റിലാകുന്ന ദിവസം അഷ്‌റഫ് രാജ്യത്തുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് മുംബൈയിലേക്ക് പോയ അഷ്‌റഫ് ചെന്നൈയില്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കോഴിക്കോട്ടെ ജ്വല്ലറി ഉടമ ഷാനവാസ് വഴിയായിരുന്നു കടത്തിയ സ്വര്‍ണ്ണം ഇവര്‍ വിറ്റഴിച്ചിരുന്നത്.

സ്വര്‍ണ്ണ വില 120 രൂപ വര്‍ധിച്ചു;പവന് 22,200 രൂപ

സ്വര്‍ണ്ണ വില 120 രൂപ വര്‍ധിച്ചു;പവന് 22,200 രൂപ

സ്വര്‍ണ്ണ വിലയില്‍ 120 രൂപയുടെ വര്‍ധന.ഇതോടെ പവന് 22,200 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2775 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായ സ്ഥിരതയ്ക്ക് ശേഷം ഇന്നലെയാണ് സ്വര്‍ണവില പവന് 240 രൂപ വര്‍ധിച്ചത്.ഈ മാസം തുടക്കം പവന് 22,400 രൂപയായിരുന്നു വില.    

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

നാലു ദിവസം ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ താഴ്ന്നു.പവന് 160 രൂപ കുറഞ്ഞ് വില 21,800 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2725 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 12.50 ഡോളര്‍ താഴ്ന്ന് 1,297.50 ഡോളറിലെത്തിയിട്ടുണ്ട്.

നാലാംദിനവും മാറ്റമില്ലാതെ സ്വര്‍ണവില

നാലാംദിനവും മാറ്റമില്ലാതെ സ്വര്‍ണവില

 നാലാംദിനവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 21,960 വും ഗ്രാമിന് 2745 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില 240 രൂപ കുറഞ്ഞാണ് ഈ നിലയില്‍ എത്തിയത്. അന്താരാഷ്ട്ര വിപണിയിലെ സ്ഥിരതയാണ് ആഭ്യന്തര വിപണിയിലും വില മാറ്റമില്ലാതെ തുടരാന്‍ കാരണം.

സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ ഇടിവ്.പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയായി.ഗ്രാമിന് 40 രൂപ കുറഞ്ഞ് 2745 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച മുതല്‍ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇടിഞ്ഞിരുന്നു.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു;വില വര്‍ധിക്കും

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു;വില വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചു. എട്ടു ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം സ്വര്‍ണക്കട്ടി, വെള്ളി, പ്ലാറ്റിനം എന്നിവയുടെ തീരുവയും ഉയര്‍ത്തിയിട്ടുണ്ട്.എട്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത്. ഏഴു ശതമാനമായിരുന്ന സ്വര്‍ണക്കട്ടിയുടെ ഇറക്കുമതി തീരുവ ഒന്‍പത് ശതമാനമായും ആറു ശതമാനമായിരുന്ന വെള്ളിയുടേത് പത്ത് ശതമാനവുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനത്തിന്റേത് എട്ടില്‍ നിന്ന് പത്തു ശതമാനമായും വര്‍ധിപ്പിച്ചു.ഇറക്കുമതി തീരുവ ഉയര്‍ത്തിയ സാഹചര്യത്തില്‍ വിപണിയില്‍ […]

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന്‍ 21,000 രൂപയില്‍

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന്‍ 21,000 രൂപയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച്  21,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണു വര്‍ധിച്ചത്. 2625 രൂപയിലാണ് ഒരു ഗ്രാം സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട്  പവന് 360 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വര്‍ണവില പവന് 20,800 രൂപയിലും ഗ്രാമിന് 20 കുറഞ്ഞ് 2600 രൂപയിലുമാണ് വ്യാപാരം നടന്നത്.