സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ കുറഞ്ഞ് 20,480 രൂപയിലെത്തി

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ കുറഞ്ഞ് 20,480 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 20,480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2560 രൂപയിലെത്തി. 11 മാസത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. വിപണിയിലെ സ്വര്‍ണ്ണത്തിന്റെ ആവശ്യം കുറഞ്ഞതോടെയാണിത്. 20,720 രൂപയായിരുന്നു മുമ്പത്തെ വില. വരും ദിവസങ്ങളിലും സ്വര്‍ണവില ഇത്തരത്തില്‍ കുറഞ്ഞേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയായി; ഒന്നരമാസത്തിനിടെ കുറഞ്ഞത് 2,760 രൂപ

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയായി; ഒന്നരമാസത്തിനിടെ കുറഞ്ഞത് 2,760 രൂപ

കൊച്ചി: സ്വര്‍ണവില പവന് വീണ്ടും 240 രൂപ കുറഞ്ഞ് 20,720 രൂപയായി. 2590 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയിലെത്തിയിരുന്നു.കഴിഞ്ഞ ഒന്നരമാസത്തിനിടെ പവന്‍വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. നവംബര്‍ ഒമ്പതിന് വില 23,480 രൂപയായിരുന്നു. 9 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപയ്ക്ക് താഴെ എത്തിയത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ […]

വിമാനത്താവളങ്ങളില്‍ പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോ സ്വര്‍ണവും

വിമാനത്താവളങ്ങളില്‍ പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോ സ്വര്‍ണവും

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സി.ഐ.എസ്.എഫ് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും. വിമാനത്താവളത്തിലെ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ നോട്ടുകളാണെന്നും സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് അറിയിച്ചു. കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് സി.ഐ.എസ്.എഫ് രാജ്യത്തെ വിമാനത്താവളങ്ങളില്ലൊം ശക്തമായ പരിശോധന നടത്തിയത്. സി.ഐ.എസ്.എഫിന്റെ നിര്‍ദേശ പ്രകാരം വിവിധ ഏജന്‍സികളായിരുന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നും […]

ഒരുമാസത്തിനിടെ സ്വര്‍ണവിലയില്‍ 2520 രൂപയുടെ ഇടിവ്

ഒരുമാസത്തിനിടെ സ്വര്‍ണവിലയില്‍ 2520 രൂപയുടെ ഇടിവ്

കൊച്ചി: സ്വര്‍ണവില കുറഞ്ഞ നിലവാരത്തില്‍ തുടരുന്നു. ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചയും ഈ നിലവാരത്തില്‍തന്നെയാണ് വ്യാപാരം നടക്കുന്നത്. ഒമ്പതു മാസത്തിനിടയിലെ താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപയ്ക്ക് താഴെ എത്തിയത്. രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതു മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ പവന്‍വിലയില്‍ 2,520 രൂപയുടെ ഇടിവാണ് ഉണ്ടായത്. നവംബര്‍ ഒമ്പതിന് വില 23,480 രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് […]

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ വിലയില്‍ വന്‍ കുറവ്.പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,620 രൂപയിലാണ് ഇന്ന് വ്യാപാരം.ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണിത്. 21,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുറയാന്‍ കാരണം.

സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം; അമിതസ്വര്‍ണം ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കാം

സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം; അമിതസ്വര്‍ണം ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കാം

ന്യൂഡല്‍ഹി: പണത്തിനു പിന്നാലെ സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം. കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകൾ ഒറ്റയടിക്ക് അസാധുവാക്കിയ നടപടിക്കു പിന്നാലെയാണ് പൗരൻമാരുടെ സ്വർണ സമ്പാദ്യത്തിൻമേലും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. നോട്ടുകൾ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാൻ ആളുകൾ സ്വർണ സമ്പാദ്യത്തെ കൂട്ടുപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവിന് പരിധി നിശ്ചയിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് പരമാവധി കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവ് 500 […]

സ്വര്‍ണവില പവന് 80 രൂപ കൂടി

സ്വര്‍ണവില പവന് 80 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 21,920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണ വില ഇന്ന് വര്‍ധിച്ചത്.

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 21,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 320 രൂപയുടെ കുറവുണ്ടായിരുന്നു.

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ കുറഞ്ഞു. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

സ്വര്‍ണവില പവന് 80 രൂപ കൂടി

സ്വര്‍ണവില പവന് 80 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവ് 80 രൂപ വര്‍ധിച്ച് 22,320 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.