സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

ഇന്നലെയുണ്ടായ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും താഴ്ന്നു. പവന് 80 രൂപ താഴ്ന്ന് 22,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 22,400 രൂപയായിരുന്ന പവന്‍വില തിങ്കളാഴ്ച 22,320 രൂപയായി കുറഞ്ഞെങ്കിലും ചൊവ്വാഴ്ച 22,400 രൂപയില്‍ തിരിച്ചെത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് ബുധനാഴ്ച വീണ്ടും 22,320 രൂപയായി കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1313.50 ഡോളറാണ്.

സ്വര്‍ണവില ഉയര്‍ന്നു

സ്വര്‍ണവില ഉയര്‍ന്നു

തുടര്‍ച്ചയായ വിലയിടിവിനൊടുവില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഉയര്‍ച്ച. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന്‍വില 22,400 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്‍വിലയില്‍ 960 രൂപയുടെ ഇടിവുണ്ടായതിന് ശേഷമാണ് വില തിരിച്ചുകയറാന്‍ തുടങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കൂടിയിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,315.10 ഡോളറായാണ് വില ഉയര്‍ന്നത്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 22,400 രൂപയായി. ഗ്രാമിന് 20 രൂപ കുറവില്‍ 2,800 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 240 രൂപയാണ് കുറഞ്ഞ് 22,560 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലകുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ 1325.30 ഡോളറാണ് ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില വ്യാഴാഴ്ച പവന് 80 രൂപ താഴ്ന്നു. ഇതോടെ പവന്‍വില 22,960 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2870 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1338.90 ഡോളറായി താഴ്ന്നു.

സ്വര്‍ണവില കുറഞ്ഞു: പവന് 23,040 രൂപ

സ്വര്‍ണവില കുറഞ്ഞു: പവന് 23,040 രൂപ

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 23,040 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപ കുറഞ്ഞു 2,880 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി പവന് 23,200 രൂപയിലും ഗ്രാമിന് 2900 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.

സ്വര്‍ണവില പവന് 23,120 രൂപ

സ്വര്‍ണവില പവന് 23,120 രൂപ

കുറച്ചു ദിവസത്തെ സ്ഥിരതയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 23,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2890 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും വില കൂടാന്‍ കാരണമായത്. കഴിഞ്ഞ വെളളിയാഴ്ച മുതല്‍  23,000 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നു വില വര്‍ധിച്ചത്. പവന് 22,000 രൂപയിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. ഇടയ്ക്ക് 21,120 രൂപവരെ കുറഞ്ഞ ശേഷമാണ് വീണ്ടും വില കൂടി തുടങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി.  സിംഗപ്പൂരില്‍ നിന്നു വന്ന എട്ട് യാത്രക്കാരില്‍ നിന്നാണ് ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം പികൂടിയത്. തമിഴ്‌നാട്ടിലെ മധുര, തിരുച്ചിറപ്പള്ളി സ്വദേശികളാണിവര്‍ .

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

വെള്ളിയാഴ്ച മുതല്‍  സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 23,000 രൂപയിലും  ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 3.10 ഡോളറാണ് കുറഞ്ഞത്. ഇതോടെ വില 1,313.50 ഡോളറായി.

സ്വര്‍ണവില വീണ്ടും 23,000 തൊട്ടു

സ്വര്‍ണവില വീണ്ടും 23,000 തൊട്ടു

സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 23,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണു വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 2,875 രൂപ നിരക്കിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണു സ്വര്‍ണവില വര്‍ധിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 160 രൂപ വീതമാണ് പവന്‍ വിലയില്‍ വര്‍ധനവുണ്ടായത്. രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചു. ഒരു പവന് 22,000 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവ്യാപാരം ആരംഭിച്ചത്.  പവന് 24,240 രൂപയാണ് ഇതുവരെ സ്വര്‍ണവിലയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ […]

സ്വര്‍ണവില വീണ്ടും 160 രൂപ കൂടി

സ്വര്‍ണവില വീണ്ടും 160 രൂപ കൂടി

 സ്വര്‍ണവില വീണ്ടും പവന് 160 കൂടി 22,480  രൂപയായി. ഗ്രാമിന് 20 കൂടി 2810 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണു സ്വര്‍ണവില വര്‍ധിക്കുന്നത്. ഒരു പവന് 22,000 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവ്യാപാരം ആരംഭിച്ചത്. 21,480 രൂപ വരെ ഇടിഞ്ഞ ശേഷം വില വീണ്ടും കൂടുകയായിരുന്നു.