ലൈംഗിക അതിക്രമം: ഗൂഗിള്‍ രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയത് 48 ഉന്നത ഉദ്യോഗസ്ഥരെ

ലൈംഗിക അതിക്രമം: ഗൂഗിള്‍ രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയത് 48 ഉന്നത ഉദ്യോഗസ്ഥരെ

കാലിഫോണിയ: തൊഴിടിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയില്‍ 48 ഉന്നത ഉദ്യോഗസ്ഥരെ ഗൂഗിള്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ ഗൂഗിള്‍ പുറത്താക്കിയത്. സ്വഭാവദൂഷ്യമുള്ളവരെ തുടരാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. സുരക്ഷിതമായ തൊഴിടിലം ഒരുക്കാന്‍ ഗൂഗില്‍ എപ്പോഴും സന്നദ്ധമാണെന്നും രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയ 48 പേര്‍ക്കും ഒരു ഡോളര്‍ പോലും നഷ്ടപരിഹാരമായി നല്‍കിയിട്ടില്ലെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആന്‍ഡ്രോയിഡിന്റെ […]

ഗൂഗിളിന്റെ പെയ്‌മെന്റ് ‘ടെസ്’ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഗൂഗിളിന്റെ പെയ്‌മെന്റ് ‘ടെസ്’ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂയോര്‍ക്ക്: ആഗോള സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ ‘ടെസ്’ എന്ന പേരില്‍ പെയ്‌മെന്റ്‌സ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഡിയോ ക്യുആര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ സ്മാര്‍ട്ട് ഫോണിലെ ക്യാഷ് മോഡ് ഓപ്ഷനുപയോഗിച്ച് രണ്ടു ഫോണുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഫോണ്‍ നമ്പറോ നല്‍കേണ്ടതില്ല. 30 കോടി വരുന്ന ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ പണമിടപാടുകള്‍ നടത്താന്‍ ആപ്പ് […]

പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയ്ക്ക് ഗൂഗിള്‍ അംഗീകാരം

പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയ്ക്ക് ഗൂഗിള്‍ അംഗീകാരം

സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാര്‍ഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിള്‍ അക്കൗണ്ട് ലോഗിനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്‍ ജയാറാമിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിള്‍ ലോഗിനിലെ പാസ്‌വേഡ് സുരക്ഷയാണ് അതുല്‍ കണ്ടെത്തിയത്. ഗൂഗിള്‍ അക്കൗണ്ടുകള്‍ സിംഗിള്‍ ക്യാരക്റ്റര്‍ പാസ്‌വേഡുകള്‍ ഉപയോഗിച്ചും ലോഗിന്‍ ചെയ്യാനാകുമെന്നത് വന്‍ സുരക്ഷാ വീഴ്ചയാണ്. നിലവില്‍ ലോഗിന്‍ പാസ്‌വേഡ് എട്ടു ക്യാരക്റ്ററുകളെങ്കിലും വേണമെന്നതാണ് ഗൂഗിള്‍ നിയമം. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് […]

പ്രതിമാസം 2800 കോടി സന്ദര്‍ശകരുമായി ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

പ്രതിമാസം 2800 കോടി സന്ദര്‍ശകരുമായി ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

ഇന്റര്‍നെറ്റിലെ 110 കോടി വെബ്‌സൈറ്റുകളെ പിന്നിലാക്കി ഈ വര്‍ഷവും ഗൂഗിള്‍ ഒന്നാമത്. ഗൂഗിളിന്റെ ഒരു മാസത്തെ സന്ദര്‍ശകരുടെ എണ്ണം 2800 കോടി. ലോകമെങ്ങും നിന്നുള്ള ആളുകള്‍ ഒരു മാസം ഗൂഗിള്‍ സേര്‍ച്ച് ഉപയോഗിക്കുന്നത് 2800 കോടി തവണ. രണ്ടാം സ്ഥാനം 2000 കോടി സന്ദര്‍ശകരുമായി ഗൂഗിള്‍ കമ്പനിയായ യു ട്യൂബിന്. ഹോസ്റ്റിങ് കമ്പനിയായ വൊദിയന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും പ്രചാരമുള്ള 100 വെബ്‌സൈറ്റുകളുടെ പട്ടികയിലെ വിവരങ്ങളാണിത്. മൂന്നാം സ്ഥാനം ഫെയ്‌സ്ബുക്കിന്. നാലാമത് ആമസോണും അഞ്ചാമത് യാഹൂവും ഉണ്ട്. […]

ഉപയോക്താക്കളെ വട്ടംകറക്കി ഗൂഗിള്‍

ഉപയോക്താക്കളെ വട്ടംകറക്കി ഗൂഗിള്‍

ജിമെയില്‍ തുറന്നു മെയില്‍ അയക്കാന്‍ നോക്കുമ്പോഴാണ് നിങ്ങളുടെ അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യൂ എന്ന നോട്ടിഫിക്കേഷന്‍ വരിക. ഇങ്ങനെ താനേ ലോഗൗട്ട് ആയിപ്പോവുന്നത് സ്വാഭാവികമാണ്. ഇതിനു പിന്നില്‍ എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ അല്ലെന്നും ‘ഫിഷിങ്’ പോലെയുള്ളവ ആക്രമണങ്ങളെ പേടിക്കേണ്ടതില്ലെന്നും ഗൂഗിള്‍. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഗൂഗിളിന്റെ പ്രോഡക്റ്റ് ഫോറത്തില്‍ ക്രൈസ്റ്റല്‍ സീ അറിയിച്ചു. ‘accounts.google.com ല്‍ വീണ്ടും സൈന്‍ ഇന്‍ ചെയ്യുക. പാസ്‌വേര്‍ഡ് ഓര്‍മയില്ലെങ്കില്‍ (g.co/recover) എന്ന ലിങ്ക് ഉപയോഗിക്കുക. വെരിഫിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ […]

ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആപ്പിളിനെ കീഴടക്കി ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആപ്പിളിനെ കീഴടക്കി ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

കാലിഫോര്‍ണിയ: അഞ്ച് വര്‍ഷം നീണ്ട മല്‍സരത്തിനൊടുവില്‍ ടെക് ലോകത്ത് ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആപ്പിളിനെ കീഴടക്കി ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്. ഫിനാന്‍സ് ഗ്ലോബല്‍ ബ്രാന്‍ഡ് പട്ടികയില്‍ ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011 മുതല്‍ ആപ്പിളായിരുന്നു ഒന്നാംസ്ഥാനത്ത്. പുതിയ പട്ടിക അനുസരിച്ച് ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം 109.6 ബില്യണ്‍ ഡോളറാണ് . ആപ്പിളിന്റേത് 107.141 ബില്യണ്‍ ഡോളറും. ആമസോണ്‍, സാംസങ്ങ്, വെറൈസന്‍, മൈക്രോസോഫ്റ്റ്, വാള്‍മാര്‍ട്ട്, ഫേസ്ബുക്ക്, തുടങ്ങിയ കമ്പനികളും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ […]

170 കോടി പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തതായി ഗൂഗിള്‍; നിരോധിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍

170 കോടി പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തതായി ഗൂഗിള്‍; നിരോധിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍

ന്യൂഡല്‍ഹി: 170 കോടി പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നീക്കം ചയ്തതായി ഗൂഗിള്‍. നിയമങ്ങള്‍ ലംഘിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പരസ്യങ്ങളാണ് നീക്കം ചെയ്തത്. വര്‍ഷാവര്‍ഷം ഗൂഗിള്‍ പുറത്തിറക്കുന്ന ‘ബെറ്റര്‍ ആഡ്‌സ് റിപ്പോര്‍ട്ടി’ലാണ് 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അമ്പരപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ച് നിയമവിരുദ്ധമായ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കമ്പനികളുടെ പരസ്യങ്ങളാണ് ഗൂഗിള്‍ നിരോധിച്ചത്. ഇത്തരം 680 ലക്ഷം പരസ്യങ്ങളാണ് ഗൂഗിള്‍ വിലക്കിയത്. നിയമവിരുദ്ധമായ ചൂതാട്ടങ്ങള്‍ നടത്തിയ 170 ലക്ഷം പരസ്യങ്ങളും […]

രാജ്യമൊട്ടാകെ ഓണ്‍ലൈന്‍ സുരക്ഷയുമായി ഗൂഗിള്‍

രാജ്യമൊട്ടാകെ ഓണ്‍ലൈന്‍ സുരക്ഷയുമായി ഗൂഗിള്‍

ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ച് വേണ്ട രീതിയിലുള്ള അവബോധനം നല്‍കാന്‍ ഉപഭോക്തൃ മന്ത്രാലയത്തിന്റെ സഹായത്തോടെ ഗൂഗിള്‍ ക്യാംപയിന്‍ നടത്തുവാന്‍ തീരുമാനിച്ചു. . എങ്ങനെയാണ് ഓണ്‍ലൈന്‍ കൂടുതല്‍ സുരക്ഷിതമായി ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് ദേശീയതലത്തില്‍ പരിപാടികള്‍ നടത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളായിരിക്കും ആവിഷ്‌കരിക്കുക. ഉപഭോക്തൃ സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കുക, ഇന്റര്‍നെറ്റ് സുരക്ഷ, ഡിജിറ്റല്‍ പ്രശ്‌നങ്ങള്‍ എന്നിവയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. എല്ലാ മേഖലകളിലും സാങ്കേതികത കടന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സുരക്ഷിതത്വം ദൈനംദിന […]

രാജ്യത്തെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ വൈഫൈ

രാജ്യത്തെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ വൈഫൈ

ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ വൈഫൈ നെറ്റ് വര്‍ക്കായ ഗൂഗിള്‍ വൈഫൈ തങ്ങളുടെ സേവനം ഇന്ത്യയിലെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന് മുമ്പ് രാജ്യത്തെ 52 റെയില്‍വേ സ്‌റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ ഗൂഗിള്‍ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് വൈഫൈ സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ തിരക്കേറിയ […]

അടുത്തുള്ള എടിഎം കണ്ടെത്താന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും

അടുത്തുള്ള എടിഎം കണ്ടെത്താന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും

അടുത്തുള്ള എടിഎം കണ്ടെത്താന്‍ ഇനി മുതല്‍ നിങ്ങളെ ഗൂഗിളും സഹായിക്കും. ഇതിനായി ഗൂഗിള്‍ പ്രത്യേക ലിങ്ക് തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സിന് താഴെയായാണ് ‘Find an ATM near you ‘ എന്ന ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ലൊക്കേഷന് അടുത്തുള്ള എടിഎമ്മുകളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി അറിയാനാകും. രാജ്യത്ത് കറന്‍സി നിരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ നിങ്ങള്‍ക്കടുത്തുള്ള എടിഎമ്മുകള്‍ […]

1 2 3 4