ചെല്‍സിയുടെ കൗമാരതാരം ഹഡ്‌സണ്‍ ഒഡോയിക്ക് ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നും വിളിയെത്തി

ചെല്‍സിയുടെ കൗമാരതാരം ഹഡ്‌സണ്‍ ഒഡോയിക്ക് ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നും വിളിയെത്തി

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ കൗമാരതാരം കല്ലം ഹഡ്‌സണ്‍ ഒഡോയിക്ക് ഇംഗ്ലണ്ടിന്റെ ദേശീയ ടീമില്‍ നിന്നും ആദ്യമായി വിളിയെത്തി. സതാംപ്ടണ്‍ താരം ജെയ്‌സ് വാര്‍ഡ് പ്രോവ്‌സിക്കും സൗത്ത് ഗേറ്റിന്റെ ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. 2020ലെ യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തിലേക്കാണ് ഇരുവര്‍ക്കും അവസരം ലഭിച്ചിരിക്കുന്നത്. പരിക്കുമൂലം ഒരുപിടി താരങ്ങള്‍ പുറത്തിരുന്നത് യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാനിടയായി. ഫാബിയന്‍ ഡെല്‍ഫ്, ലോഫ്റ്റസ് ചീക്ക്, ജോണ്‍ സ്‌റ്റോണ്‍സ്, ലൂക്ക് ഷാ എന്നിവര്‍ ചെക്ക് റിപ്പബ്ലിക്കും മോണ്ടിനെഗ്രോയ്ക്കും എതിരെയുള്ള മത്സരങ്ങളില്‍ പരിക്കുമൂലം കളിക്കില്ല. […]