മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

നല്ല ഉള്‍ക്കരുത്തും നീളവും ഉള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും ആഗ്രഹമാണ്. അതിന് വേണ്ടി ധാരാളം പണം ചിലവഴിക്കാനും അവര്‍ തയ്യാറാവും. എന്നാല്‍ ഇതാ വളരെ കുറഞ്ഞ ചിലവില്‍ മുടി തഴച്ച് വളരാന്‍ ചില മാര്‍ഗങ്ങള്‍.ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിച്ചാല്‍ തലമുടി ഇടതൂര്‍ന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഒഴിവാക്കാം. കുന്തിരിക്കം പുകച്ച് തലമുടിയില്‍ അതിന്റെ പുക കൊളളിക്കുന്നതു മുടി വളരാനും പേന്‍ ശല്യം കുറയ്ക്കാനും സഹായിക്കും. നെല്ലിയ്ക്ക […]

തലമുടിക്ക് വേണം ആയുര്‍വേദം

തലമുടിക്ക് വേണം ആയുര്‍വേദം

നീണ്ട് ചുരുളന്‍ മുടി പെണ്ണായാലും ആണായാലും മുടിയുടെ കാര്യത്തില്‍ ഒരു വീട്ടുവിഴ്ചയ്ക്കും തയ്യാറല്ല. പക്ഷേ ഇപ്പോഴത്തെ ഈ ഫാസ്റ്റ് ലൈഫില്‍ മുടി സംരക്ഷണം അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മുടിയുടെ പ്രശ്‌നങ്ങള്‍ വളരെ ഏറെയാണ്. വിഷമിക്കേണ്ട, വീട്ടില്‍ തന്നെ ഇരുന്നു ചെയ്യാവുന്ന ചില ആയുര്‍വേദ രഹസ്യം ഇതാ: മുടി കൊഴിച്ചില്‍ തന്നെയാണ് ഇന്ന് എല്ലാവരുടെയും പേടി സ്വപ്നം. ഈ കൊഴിച്ചില്‍ കഷണ്ടിയിലേക്കുള്ള പോക്കാണോ എന്നതാണ് ആശങ്ക. ശാസ്ത്രീയമായി പറഞ്ഞാല്‍ ഒരു ദിവസം 60 മുതല്‍ 100 വരെ […]

മുടി കൊഴിച്ചില്‍ കാരണവും പ്രതിവിധിയും

മുടി കൊഴിച്ചില്‍ കാരണവും പ്രതിവിധിയും

സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വലിയൊരു പങ്ക് കേശസംരക്ഷണത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എണ്ണ തേച്ച് കുളിച്ച്, മുടിയിഴകള്‍ പിന്നിയിട്ട് മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ചെറിയ […]

ദാ ഇതാണ് മുടി തഴച്ച് വളരാനുള്ള ഒറ്റമൂലി

ദാ ഇതാണ് മുടി തഴച്ച് വളരാനുള്ള ഒറ്റമൂലി

തലമുടി വളരാനുള്ള മികച്ച ഔഷധങ്ങളാണ് കോഴിമുട്ടയും മൈലാഞ്ചിനീരും. മൂന്നു സ്പൂണ്‍ മൈലാഞ്ചി നീര്, ഒരു ഗ്ലാസ് കട്ടന്‍ ചായയില്‍ ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. രാവിലെ അതില്‍ രണ്ട് മുട്ട, നാലു സ്പൂണ്‍ തൈര്, പകുതി നാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഇതു കഴുകിക്കളയാം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. കഴുകുമ്പോള്‍ കടുപ്പം കുറഞ്ഞ ഷാംപുവും ഉപയോഗിക്കാം. മുടിയുടെ വളര്‍ച്ചയ്ക്കു […]

മുടി കൊഴിച്ചിലിന് പരിഹാരമുണ്ട്; ഈ പൊടിക്കൈകള്‍ ഉപയോഗിക്കൂ

മുടി കൊഴിച്ചിലിന് പരിഹാരമുണ്ട്; ഈ പൊടിക്കൈകള്‍ ഉപയോഗിക്കൂ

മുടിയുടെ സംരക്ഷണത്തിനായി നാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ഗുണം ചെയ്യാറില്ലെന്ന് മാത്രമല്ല പ്രകൃതിദത്തമായ മുടിയുടേയും ചര്‍മ്മത്തിന്റേയും ഗുണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. മുടിയിലെ ബ്യൂട്ടീ ട്രീറ്റ്‌മെന്റുകള്‍ക്കൊടുവില്‍ മുടി കൊഴിച്ചില്‍ അലട്ടുന്നവരുണ്ട്. ഇത്തരക്കാര്‍ക്കും മുടി കൊഴിച്ചില്‍ അലട്ടുന്നവര്‍ക്കും വീട്ടില്‍ തന്നെ പ്രതിവിധികളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. നാരങ്ങാനീര് മുടിയില്‍ പുരട്ടുന്നത് താരനകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. നന്നായി വെള്ളത്തില്‍ നേര്‍പ്പിച്ച വിനാഗിരിയും മുടി സംരക്ഷണത്തിന് നല്ലതാണ്. […]

മുടി തഴച്ച് വളരാന്‍ നാടന്‍ ഒറ്റമൂലി

മുടി തഴച്ച് വളരാന്‍ നാടന്‍ ഒറ്റമൂലി

തലമുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്. മുടി കൊഴിച്ചില്‍ തടയുന്നതിനായി പല പരീക്ഷണങ്ങളും നടത്തുന്നവരുമാണ് നമ്മളില്‍ ഏറിയ പങ്ക് ആള്‍ക്കാരും. അതിനായി സമയം ചിലവഴിക്കുന്നതിനും കാശ് മുടക്കുന്നനതിനും നാം മടിക്കാറുമില്ലെന്നതാണ് സത്യം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന രീതിയാണ് നാം അവലംബിക്കാറുള്ളത്. മുടികൊഴിച്ചില്‍ ഫലപ്രദമായി തടയാനായി നമ്മുടെ നാടന്‍ വഴികള്‍ ധാരാളമാണ്. വിലകൂടിയ എണ്ണകളും പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങളുമെല്ലാം വാങ്ങി തേച്ച് ഉള്ള തലമുടി കളയാതെ പ്രകൃതിദത്തമായ ഈ വഴി […]