ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേട്; അപകടം മനപ്പൂര്‍വ്വമാണെന്ന് സംശയിക്കുന്നതായി ഹനാന്‍

ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേട്; അപകടം മനപ്പൂര്‍വ്വമാണെന്ന് സംശയിക്കുന്നതായി ഹനാന്‍

കൊച്ചി: തന്നെ മനപ്പൂര്‍വ്വം അപകടപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങളുമായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ രംഗത്ത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ വ്യക്തമാക്കി. അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു, എക്‌സ്‌ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്റെ വീഡിയോ എടുത്തു. ആരാണ് അവരെ വിവരം അറിയിച്ചതെന്ന് പോലും അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന സ്ഥലത്തെത്തി. എന്നോട് ചോദിക്കാതെ അവിടെ […]

ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലം: ഉപജീവനത്തിനായി മീൻ വിറ്റ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പിടികൂടിയത്. കേസിൽ ഗുരുവായൂർ സ്വദേശിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറായിയിലെ പയ്യനാട്ടയിൽ വിശ്വനാഥന്‍ (42) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.  ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വനാഥൻ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചതെന്നു പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, വിദ്യാർഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. […]

ഹനാനെതിരായ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍; പിടിയിലായത് വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ഖ്

ഹനാനെതിരായ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍; പിടിയിലായത് വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ഖ്

കൊച്ചി: തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍ . വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ഖാണ് പിടിയിലായത്. യൂണിഫോമില്‍ മീന്‍ വിറ്റതിനെതിരെയായിരുന്നു നൂറുദ്ദീന്റെ അധിക്ഷേപം. കൊച്ചിയില്‍ നിന്ന് പിടികൂടിയ നൂറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതല്‍ പേരെ പൊലീസ് കണ്ടെത്തി. കൊച്ചിയിൽ താമസക്കാരനാണ് നൂറുദ്ദീൻ ഷെയ്ഖ്. ഇയാള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഹനാനിനെതിരെ സോഷ്യൽ ലോകത്തെ തിരിച്ചതെന്നാണ്  ആക്ഷേപം. ഈ ലൈവിന് താഴെ രൂക്ഷ വിമര്‍ശനവുമായി […]

ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ്

ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ്

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് മുന്നോട്ടുവരണമെന്നും വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു. ഹനാനെതിരെ സംഘടിതമായാണ് സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടന്നത്. ഇതിനെതിരെ കര്‍ശന നടപടി എടുക്കണം. അതിജീവനത്തിനു വേണ്ടിയുള്ള ഹനാന്റെ പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ തൊടുപുഴ […]

കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞത്; പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേള്‍ക്കുന്നതില്‍ ദു:ഖമുണ്ട്: അരുണ്‍ ഗോപി

കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞത്; പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേള്‍ക്കുന്നതില്‍ ദു:ഖമുണ്ട്: അരുണ്‍ ഗോപി

കൊച്ചി:പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയത്തു തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ അരുണ്‍ ഗോപി പെണ്‍കുട്ടിക്ക് വേഷം നല്‍കുന്നുണ്ടെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ ഹനാന്റെ മീന്‍ കച്ചവടം വ്യാജമാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതോടെ താന്‍ നല്‍കിയ ഓഫര്‍ പിന്‍വലിക്കുകയാണെന്ന് അരുണ്‍ ഗോപി പറഞ്ഞു. എന്നാല്‍ അരുണ്‍ഗോപിയുടെ പുതിയ സിനിമയുടെ പബ്ലിസിറ്റി ആണെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നു. രൂക്ഷ വിമര്‍ശനമാണ് നടനെതിരെ […]

ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടു; കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി; അതിന് ശേഷമാണ് മീന്‍ കച്ചവടത്തിന് ഇറങ്ങിയത്; എന്റെ ജീവിതം ഇല്ലാതാക്കരുത്: ഹനാന്‍ (വീഡിയോ)

ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടു; കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി; അതിന് ശേഷമാണ് മീന്‍ കച്ചവടത്തിന് ഇറങ്ങിയത്; എന്റെ ജീവിതം ഇല്ലാതാക്കരുത്: ഹനാന്‍ (വീഡിയോ)

കൊച്ചി: പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. എന്നെ ട്രോളുകള്‍ കൊണ്ട് വേട്ടയാടരുത്. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്ന് ഹനാന്‍ വ്യക്തമാക്കി. സിനിമയുടെ പ്രചരണത്തിനായി മീന്‍ വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ […]