കര്‍ഷക ആത്മഹത്യ; ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ്‌

കര്‍ഷക ആത്മഹത്യ; ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ്‌

ഇടുക്കി: ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ് കളക്ടറെ സമീപിച്ചു.ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് മാര്‍ച്ച് ഒന്‍പതിന് ഹര്‍ത്താല്‍ നടത്താനാണ് യുഡിഎഫിന്റെ നീക്കം. ഹൈക്കോടതി മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി അനുമതി തേടി് ഹര്‍ത്താല്‍ നടത്താനൊരുങ്ങുന്നത്. രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയവും ഇതേത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനവും നിമിത്തം ഹൈറേഞ്ചില്‍ കൃഷി പാടേ നശിച്ചു. എന്നാല്‍ കര്‍ഷകരെ സഹായിക്കാനും കാര്‍ഷിക കടങ്ങള്‍ എടുതിത്തള്ളാനും […]

പൊതുഗതാഗതം പുനഃസ്ഥാപിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി; ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി

പൊതുഗതാഗതം പുനഃസ്ഥാപിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി; ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നര്‍ ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഗതാഗതമുള്‍പ്പെടെ സാധാരണ ജനജീവിതം തടസപ്പെട്ടതും അര്‍ധരാത്രിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എസ്എസ്എല്‍സി മോഡല്‍, ഐസിഎസ്‌സി പരീക്ഷകള്‍ തടസപ്പെട്ടതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐസിഎസ്‌സി പരീക്ഷ ദേശീയതലത്തില്‍ നടക്കുന്നതാണെന്നും പരീക്ഷ മാറ്റി വെയ്ക്കുന്നത് അപ്രായോഗികമായതു കൊണ്ട് വിദ്യാര്‍ഥികളെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം […]

മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യം, ക്രിമിനല്‍ കുറ്റം; എല്ലാവര്‍ക്കും ഉത്തരവാദിത്തം വേണമെന്ന് ഹൈക്കോടതി; നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യം, ക്രിമിനല്‍ കുറ്റം; എല്ലാവര്‍ക്കും ഉത്തരവാദിത്തം വേണമെന്ന് ഹൈക്കോടതി; നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഇപ്പോള്‍ നടന്നത് ക്രിമിനല്‍ കുറ്റമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടിവരും. ആരെങ്കിലും ഹര്‍ത്താലിനാഹ്വാനം ചെയ്താല്‍ സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തരുതെന്നും വിദ്യാര്‍ഥികളടക്കം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. […]

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ […]

ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിന് സംഭാവന നല്‍കില്ല:വാണിജ്യ വ്യവസായ സംഘടകള്‍

ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിന് സംഭാവന നല്‍കില്ല:വാണിജ്യ വ്യവസായ സംഘടകള്‍

കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലില്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ ആലോചന. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കും.ലോക്‌സഭ തെരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വന്‍കിട വാണിജ്യ വ്യവസായ സംരംഭകര്‍ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം രാഷട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തുക സംഭവന നല്‍കുന്നത് തങ്ങളാണ്. […]

സംസ്ഥാനത്ത് അക്രമസംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 3,178 പേര്‍; 487 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സംസ്ഥാനത്ത് അക്രമസംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 3,178 പേര്‍; 487 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 3,178 പേര്‍ അറസ്റ്റിലായി. 487 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 2,191 പേര്‍ക്ക് ജാമ്യം ലഭിച്ചു. അതേസമയം കണ്ണൂരിന് പുറമേ മറ്റ് ജില്ലകളിലും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് അക്രമങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സിപിഐഎം- ബിജെപി നേതാക്കളുടെ വീടുകള്‍ പരസ്പരം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് […]

ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റില്‍; പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റില്‍; പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റില്‍. 717 പേര്‍ കരുതല്‍ തടങ്കലിലാണ്. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. കൂടുതല്‍ പേരെ കരുതല്‍ തടങ്കിലില്‍ വെക്കാനും നീക്കമുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ ജില്ലാ പോലീസ് മേധാവികളോട് ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയ്യാറാവുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും വ്യാപകമായ അക്രമങ്ങളെ തുടര്‍ന്ന് കടകള്‍ […]

പാലക്കാടും മഞ്ചേര്വത്തും ഇന്ന് ആറ് മണിവരെ നിരോധനാജ്ഞ

പാലക്കാടും മഞ്ചേര്വത്തും ഇന്ന് ആറ് മണിവരെ നിരോധനാജ്ഞ

പാലക്കാട്: ശബരിമല യുവതീപ്രവേശത്തിനെത്തുടർന്നുണ്ടായ സംഘർത്തിന് അയവില്ലാത്തതിനാൽ പാലക്കാട് നഗരത്തിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ. ഹർത്താലിൽ പാലക്കാട് നഗരത്തിലെമ്പാടും വ്യാപക അക്രമങ്ങളുണ്ടായിരുന്നു. നഗരത്തിലും മണ്ണാര്‍ക്കാടും പലതവണ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്താകെ ഇന്ന്  745 പേര്‍ അറസ്റ്റിലായി. 628പേര്‍  കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരത്ത് സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു ഹര്‍ത്താല്‍ സമയം കഴിഞ്ഞശേഷം തിരുവനന്തപുരത്ത് മൂന്നിടങ്ങളിലെ അക്രമ സംഭവങ്ങളില്‍ ശബരിമല തീര്‍ഥാടകന്‍ അടക്കം നാലുപേര്‍ക്ക് പരുക്ക്. കളിയിക്കാവിളയിലില്‍ ശബരിമലയിലേക്ക് […]

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വാഹനമിടിച്ച് പരിക്ക്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ചാണ് പരിക്കേറ്റത്. യുഡിഎഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പിന്നാലെയായിരുന്നു സംഭവം. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രവര്‍ത്തകരില്‍ ഒരാളുടെ മേല്‍ പൈലറ്റ് വാഹനം തട്ടിയത്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജീവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.

പന്തളത്ത് ഏഴ് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം; കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ സംഘടിച്ചെത്തി കടകള്‍ തുറന്നു

പന്തളത്ത് ഏഴ് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം; കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ സംഘടിച്ചെത്തി കടകള്‍ തുറന്നു

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം. ശബരിമല കര്‍മ്മസമിതി ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിലും പരക്കെ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്തളത്ത് ഏഴ് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. പൊന്നാനിയില്‍ കടകള്‍ അടപ്പിക്കാന്‍ എത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. വ്യാപാരികള്‍ സംഘടിച്ചെത്തിയാണ് കടകള്‍ തുറന്നത്. വ്യാപാരികള്‍ക്ക് പിന്തുണയര്‍പ്പിച്ച് മിഠായിത്തെരുവില്‍ ഡിവൈഎഫ്‌ഐയുടെ പ്രകടനം നടന്നു. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ കണ്ണൂരില്‍ പത്ത് പേര്‍ അറസ്റ്റിലായി. പറവൂരില്‍ സ്‌പെഷ്യല്‍ […]

1 2 3 8