മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ എച്ച്ഡിഎഫ്‌സി ഒന്നാമത്

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ എച്ച്ഡിഎഫ്‌സി ഒന്നാമത്

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍  ഐസിഐസിഐ പ്രൂഡന്‍ഷ്യലിനെ  മറികടന്ന് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തി. രണ്ട് വര്‍ഷത്തിന് ശേഷമാണ് എച്ച്ഡിഎഫ്‌സി ഐസിഐസിഐയെ മറികടക്കുന്നത്. എച്ച്ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയും ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയുമാണ്. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി വര്‍ദ്ധിച്ചത് ഒന്‍പത് ശതമാനമാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു

എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് തുടര്‍ച്ചയായ രണ്ടാം ത്രൈമാസത്തിലും ജീവനക്കാരുടെ എണ്ണം കുറച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നത് കുറഞ്ഞതുമാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിലെ ജീവനക്കാരുടെ എണ്ണം ഏഴു ശതമാനം (6,096 പേര്‍) കുറഞ്ഞ് 84,325 ആയി. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 90,421 പേരായിരുന്നു അംഗസംഖ്യ. ഡിസംബറില്‍ 4,581 പേരെ ബാങ്ക് വെട്ടിക്കുറച്ചിരുന്നു. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ […]