സോളാര്‍ കേസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി തള്ളി

സോളാര്‍ കേസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി തള്ളി

സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീധരന്‍നായര്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ സത്യാവസ്ഥ അറിയാന്‍ ഓഫീസിലെ സുരക്ഷാ ക്യാമറാദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് ഹാരുണ്‍ അല്‍ റഷീദ് തള്ളിയത്. ശ്രീധരന്‍നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട സരിതയ്ക്ക് ബിസിനസ് താല്‍പര്യങ്ങളുണ്ടാകാം. ലഭ്യമായ വിവരങ്ങള്‍ വെച്ച് മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതാനാകില്ല. മുഖ്യമന്ത്രിക്കെതിരെ വഞ്ചനാകുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.അന്വേഷണം എങ്ങിനെ നടത്തണമെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാം. […]