ലൈംഗികാതിക്രമ കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമ കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമ കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി. അനാവശ്യമായി പ്രതി ചേർക്കപ്പെട്ടാൽ അവരാകും സംഭവത്തിലെ ഇരകളെന്നും കോടതി ചൂണ്ടികാട്ടി. കോട്ടയം പാമ്പാടിയിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. കോട്ടയം പാമ്പാടിയിൽ 13 കാരിയായ വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ടയാളാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീച്ചത്. പിൻസീറ്റിലിരുന്ന് അതിക്രമം നടത്തിയെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. തൊട്ടടുത്ത സീറ്റിലിരുന്ന രണ്ട് കുട്ടികളുടെ മൊഴിയിൽ ഇത്തരമൊരു സംഭവം നടന്നതായി കണ്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്ന് ഈ […]

റോഡ് പൊളിഞ്ഞാൽ എഞ്ചിനിയർമാർക്ക് എതിരെ നടപടി എടുക്കുമെന്ന് ഹൈക്കോടതി

റോഡ് പൊളിഞ്ഞാൽ എഞ്ചിനിയർമാർക്ക് എതിരെ നടപടി എടുക്കുമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് റോഡുകൾ പൊളിഞ്ഞാൽ ഉത്തരവാദികളായ എഞ്ചിനിയർമാർക്ക് നേരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. മുൻപും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളതായി ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോജുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ പരാമർശം. അതേസമയം, നഗരത്തിലെ ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായാതായി കൊച്ചി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. ശേഷിക്കുന്നവ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും നഗരസഭ അറിയിച്ചു. കലൂർ റോഡിന്റെ സ്ഥിതി മോശമാണെന്നും ദേശീയപാത 17ൽ നിറയെ കുണ്ടു കുഴിയുമാണെന്നും മറ്റു ഹർജി പരിഗണിക്കവേ മറ്റു ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കുഴികൾ നിറഞ്ഞ […]

കൊച്ചി നഗരത്തിലെ വെളളക്കെട്ട്; വീഴ്ചകൾ സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി നഗരത്തിലെ വെളളക്കെട്ട്; വീഴ്ചകൾ സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി നഗരത്തിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരായി വിശദീകരണം നൽകും. നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണം ആവശ്യപ്പെടുന്ന ഹർജിയിലായിരുന്നു കോടതി ഇന്നലെ കൊച്ചിൻ കോർപറേഷനെ രൂക്ഷമായി വിമർശിച്ചത്. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സർക്കാർ പിരിച്ചുവിടാത്തതെന്നും ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം […]

കൊച്ചി കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്ത്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്ത്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ ദുരിതക്കയത്തിലാണ്. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവസരം ഒരുക്കണം. കൊച്ചിന്‍ കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പറേഷന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇത്തരം നടപടി സര്‍ക്കാര്‍ ചെയ്യുന്നില്ല. നൂറുകണക്കിന് മനുഷ്യര്‍ ഇന്നും വെള്ളത്തില്‍ ജീവിക്കുന്ന ഒരു സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞു. കൊച്ചി നഗരമധ്യത്തില്‍ കൂടി പോകുന്ന പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെമുതല്‍ നിരവധി […]

എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, എംഎം മണി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയിക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് എസ് മണികുമാർ ചീഫ് ജസ്റ്റിസാകുന്നത്.1983ൽ അഭിഭാഷക ജോലിയിൽ പ്രവേശിച്ച ജസ്റ്റിസ് മണികുമാർ 22 വർഷത്തോളം മദ്രാസ് ഹൈക്കോടതിയിൽ […]

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. നിലവില്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്.  ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് എ.എം.ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് എ.എം.ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 30നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കി ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതി വിവരറിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. […]

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; എസ് രാജേന്ദ്രന്‍ എംഎല്‍എ എതിര്‍കക്ഷി

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; എസ് രാജേന്ദ്രന്‍ എംഎല്‍എ എതിര്‍കക്ഷി

എറണാകുളം: മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എജിയാണ് സര്‍ക്കാരിനായി ഹര്‍ജി സമര്‍പ്പിച്ചത്. മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമെന്ന് സര്‍ക്കാര്‍. എസ് രാജേന്ദ്രന്‍ എംഎല്‍എ അടക്കം അഞ്ച് പേരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. രേണു രാജിന്റെ റിപ്പോർട്ടിന്റെ കോപ്പിയും സർക്കാർ ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കു പുറമേ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് […]

കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു; ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം

കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു; ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം

കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കി. നാളെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യൂണിയനുകളോട് കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഇന്ന് അർധരാത്രി മുതലായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക്  തുടങ്ങാനിരുന്നത്. ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളോട് നിർദേശിച്ച ഹൈക്കോടതി നാളെ മുതൽ ചർച്ച വീണ്ടും നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ […]

തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. വിട്ടയച്ചവരെ എട്ട് വര്‍ഷത്തിന് ശേഷം കണ്ടെത്തുക തന്നെ ഏറെ പ്രയാസമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. 209 തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഒരു ഭരണഘടനാ പ്രശ്‌നംകൂടിയാണ് സംസ്ഥാനം ഉന്നയിക്കാന്‍ ഉദ്യേശിക്കുന്നത്. ക്രിമിനല്‍ ചട്ടപ്രകാരം ജീവപര്യന്ത ശിക്ഷിച്ച തടവുകാരന് 14 വര്‍ഷമെങ്കിലും ശിക്ഷ അനുഭവിച്ചാല്‍ മാത്രമേ വിടുതലിന് അര്‍ഹതയുള്ളൂ. ഹൈക്കോടതി വിധിയുടെ പൂര്‍ണരൂപം കൈവശം […]

209 തടവുകാരെ വിട്ടയച്ച 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടി വരും

209 തടവുകാരെ വിട്ടയച്ച 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടി വരും

കൊച്ചി: 209 തടവുകാരെ വിട്ടയച്ച 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 10 വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് അന്ന് വിട്ടയച്ചത്. പുറത്തിറങ്ങിയവരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം. ആറ് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കണം. യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടി വരും. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മഹാത്മാഗാന്ധിയുടെ 150 ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. കൊലപാതകക്കേസുകളില്‍  ഇരകളുടെ ബന്ധുക്കൾ […]

1 2 3 6