നോട്ട് പ്രതിസന്ധി; എച്ച്പി ലാപ്‌ടോപ് വാങ്ങാന്‍ പണം നല്‍കേണ്ടതില്ല

നോട്ട് പ്രതിസന്ധി; എച്ച്പി ലാപ്‌ടോപ് വാങ്ങാന്‍ പണം നല്‍കേണ്ടതില്ല

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എച്ച്പി. ഉപഭോക്താക്കള്‍ക്ക് 50 ദിവസത്തെ സാവകാശം നല്‍കിയാണ് എച്ച്പി തങ്ങളുടെ നോട്ടുബുക്കുകള്‍ (ലാപ്‌ടോപ്) വില്‍ക്കാന്‍ ഒരുങ്ങുന്നത്. പുതിയ പദ്ധതി പ്രകാരം, ഉപഭോക്താക്കള്‍ക്ക് പ്രത്യേക പലിശ രഹിത ഇഎംഐ പദ്ധതിയിലാണ് നോട്ട്ബുക്കുകളെ എച്ച്പി ലഭ്യമാക്കുക. കൂടാതെ, ഉത്പന്നം വാങ്ങവെ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ പെയ്‌മെന്റ് നല്‍കേണ്ടതുമില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ എച്ച്പി അറിയിച്ചു. 2016 ല്‍ പുറത്തിറക്കിയ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് പുതിയ പദ്ധതി പ്രകാരം വാങ്ങാന്‍ സാധിക്കുക. അതേസമയം, ഉത്പന്നങ്ങളുടെ ഇഎംഐ […]

സാംസങ് ഇലക്ട്രോണിക്‌സിന്റെ പ്രിന്റര്‍ ബിസിനസ് വാങ്ങാനൊരുങ്ങി എച്ച്പി

സാംസങ് ഇലക്ട്രോണിക്‌സിന്റെ പ്രിന്റര്‍ ബിസിനസ് വാങ്ങാനൊരുങ്ങി എച്ച്പി

സാംസങ് ഇലക്ട്രോണിക്‌സിന്റെ പ്രിന്റര്‍ ബിസിനസ് എച്ച്പി വാങ്ങാനൊരുങ്ങുന്നു. 1.05 ബില്യണ്‍ ഡോളറിനാണ് ബിസിനസ് നടക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രിന്റ് ഏറ്റെടുക്കലാണിതെന്ന് എച്ച്പി ഇന്‍കോര്‍പ്പറേഷന്‍ പറഞ്ഞു. പരമ്പരാഗത രീതിയില്‍ കോപ്പിയെടുക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകളിലേക്ക് മാറാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 6,500ലധികം പ്രിന്റിംഗ് പാറ്റന്റ്‌സ് ഉള്‍പ്പെട്ടതാണ് സാംസങിന്റെ പ്രിന്റര്‍ ബിസിനസ്. ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഹാവ്‌ലെറ്റ് പാക്കാര്‍ഡ് എന്റര്‍പ്രൈസസ് കമ്പനി മൈക്രോ ഫോക്കസ് ഇന്റര്‍നാഷണല്‍ പിഎല്‍സിയുമായി 8.8 […]