ഹൈദരാബാദ് പീഡനക്കേസ്; ഞെട്ടൽ രേഖപ്പെടുത്തി പാർലമെന്റ്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം; അതിക്രമം തടയാൻ പുതിയ നിയമം കൊണ്ടുവരേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി

ഹൈദരാബാദ് പീഡനക്കേസ്; ഞെട്ടൽ രേഖപ്പെടുത്തി പാർലമെന്റ്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം; അതിക്രമം തടയാൻ പുതിയ നിയമം കൊണ്ടുവരേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്ത് പാർലമെന്റിലെ ഇരു സഭകളും. ലോകസഭയും രാജ്യസഭയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജ്യത്തെ ക്രമസമാധാന നില ശോചനീയമാണെന്നും അംഗങ്ങൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എൻസിപി, ജെഡിയു, ആം ആദ്മി പാർട്ടികൾ ആവശ്യപ്പെട്ടു. സമൂഹം മുഴുവൻ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഒരുമിക്കണമെന്ന് കോൺഗ്രസും വ്യക്തമാക്കി. കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം […]

ഹൈദരാബാദിന് രക്ഷയില്ല; വീണ്ടും തോൽവി

ഹൈദരാബാദിന് രക്ഷയില്ല; വീണ്ടും തോൽവി

ജംഷഡ്പൂർ എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് പരാജയം. ആദ്യ മത്സരത്തിൽ എടികെയോട് മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ട ഹൈദരാബാദ് ഈ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയം രുചിച്ചത്. ഫറുഖ് ചൗധരി, അനികേത് ജാദവ്, സെർജിയോ കാസ്റ്റെൽ എന്നിവരാണ് ജംഷഡ്പൂരിൻ്റെ സ്കോറർമാർ. മാഴ്സലീഞ്ഞോയാണ് ഹൈദരാബാദിൻ്റെ ആശ്വാസ ഗോൾ നേടിയത്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ജംഷഡ്പൂർ ഇതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിലുടനീളം ജംഷഡ്പൂർ തന്നെയാണ് ആധിപത്യം പുലർത്തിയത്. തട്ടിക്കൂട്ടിയുണ്ടാക്കിയ ടീമെന്ന ലേബൽ ആദ്യ മത്സരത്തിൽ […]

ഐപിഎല്ലില്‍ ഹൈദരാബാദും കൊല്‍ക്കത്തയും പ്ലേ ഓഫില്‍; ഗുജറാത്തിന് തോല്‍വി

ഐപിഎല്ലില്‍ ഹൈദരാബാദും കൊല്‍ക്കത്തയും പ്ലേ ഓഫില്‍; ഗുജറാത്തിന് തോല്‍വി

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പ്ലേ ഓഫില്‍ കടന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 154 റണ്‍സ് നേടിയപ്പോള്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ മികച്ച ബാറ്റിങ്ങാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ഗുജറാത്ത് മുന്നോട്ടുവച്ച 154 വിജയലക്ഷ്യം പതിനൊന്ന് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. സ്‌കോര്‍; […]

മകളുടെ ജീവന്‍ രക്ഷിക്കാന്‍ കുത്തിയൊഴുകുന്ന പുഴ കുറുകെ കടന്ന് അച്ഛന്‍ നടന്നത് അഞ്ച് കിലോമീറ്റര്‍

മകളുടെ ജീവന്‍ രക്ഷിക്കാന്‍ കുത്തിയൊഴുകുന്ന പുഴ കുറുകെ കടന്ന് അച്ഛന്‍ നടന്നത് അഞ്ച് കിലോമീറ്റര്‍

ഹൈദരാബാദ്: ആന്ധ്രയിലെ ചിന്താപളളിയിലെ കുദുംസാരെ ഗ്രാമത്തിലാണ് ഒരച്ഛന്‍ തന്റെ മകളുടെ ജീവന്‍ രക്ഷിക്കാനായി തോളറ്റം വെള്ളമുള്ള നദിയിലൂടെ ഇറങ്ങി നടന്നത്. ആന്ധ്രയില്‍ പലയിടത്തായി കനത്ത മഴ പെയ്യുകയാണ്. മഴയില്‍ ഒറ്റപ്പെട്ട് പോയ ഗ്രാമത്തില്‍ നിന്നും അകലെയുള്ള ആശുപത്രിയിലേക്ക് മകളെ എത്തിക്കാനാണ് പാങി സതിബാബു നദിയ്ക്ക് കുറുകെ നടന്നത്. സാഹസികമായി നദി മുറിച്ച് കടന്ന് അഞ്ച് കിലോ മീറ്റര്‍ നടന്നാണ് ആറ് മാസം മാത്രം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ അയല്‍ഗ്രാമങ്ങളുമായി കുദുംസാരെയെ ബന്ധിപ്പിക്കുന്ന […]

ഹൈദരാബാദില്‍ കനത്ത മഴ; 17 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടി

ഹൈദരാബാദില്‍ കനത്ത മഴ; 17 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടി

ഹൈദരാബാദ്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 17 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഹൈദരാബാദില്‍ നിലയ്ക്കാത്ത പേമാരി ദുരിതം വിതച്ചതോടെ സംസ്ഥാന സര്‍ക്കാരുകള്‍ സൈന്യത്തിന്റെ സഹായം തേടി. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ആന്ധ്രയും തെലങ്കാനയും വെള്ളപ്പൊക്കത്തില്‍ മുങ്ങി. റോഡ്‌,ട്രെയിന്‍ ഗതാഗതങ്ങള്‍ സ്തംഭിച്ചു. ഹൈദരാബാദില്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളോട് ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.ആന്ധ്രപ്രദേശില്‍ ഗുണ്ടൂര്‍ ജില്ലയാണ് കനത്ത […]

അടിയ്ക്കിടെ അടിപതറി ബാഗ്ലൂര്‍; സണ്‍റൈസേഴ്‌സിന് ഐപിഎല്ലില്‍ കന്നിക്കിരീടം

അടിയ്ക്കിടെ അടിപതറി ബാഗ്ലൂര്‍; സണ്‍റൈസേഴ്‌സിന് ഐപിഎല്ലില്‍ കന്നിക്കിരീടം

ബംഗളൂരു: ഐപിഎല്‍ കലാശപ്പോരില്‍ സ്വന്തം തട്ടകത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് അടിതെറ്റി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 8 റണ്‍സിന് തോല്‍പ്പിച്ച് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ഐപിഎല്ലിന്റെ ഒന്‍പതാം സീസണില്‍ കന്നി കിരീടം സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ കേവലം 8 റണ്‍സ് അകലെ കീഴടങ്ങി. ഓപ്പണിങ് കൂട്ടുകെട്ടില്‍ 114 റണ്‍സ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടും ബാംഗ്ലൂരിനെ നിര്‍ഭാഗ്യം തോല്‍വിയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. 38 പന്തില്‍ നിന്നു എട്ടു സിക്‌സറിന്റെ അകമ്പടിയോടെ 76 റണ്‍സ് അടിച്ചുകൂട്ടിയ ക്രിസ് […]

മാനസിക രോഗമായിരുന്നു രോഹിത് വെമൂലയ്‌ക്കെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

മാനസിക രോഗമായിരുന്നു രോഹിത് വെമൂലയ്‌ക്കെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ഹൈദരാബാദ് : രോഹിത് വെമൂലയ്ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രംഗത്ത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിതിന് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നും ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിവേചനമില്ലെന്നും ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ബന്ദാരു അദ്ദേഹത്തിന്റെ ജോലി മാത്രമാണ് ചെയ്തതെന്നും മുരളീധര്‍ റാവു പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രശസ്ത കവി അശോക് വാജ്‌പേയ് ബിരുദം […]

നിരോധനാജ്ഞയ്ക്കിടെ രാഹുല്‍ ഗാന്ധി ഹൈദരാബാദ് സര്‍വകലാശാലയില്‍

നിരോധനാജ്ഞയ്ക്കിടെ രാഹുല്‍ ഗാന്ധി ഹൈദരാബാദ് സര്‍വകലാശാലയില്‍

ഹൈദരാബാദില്‍ ദലിത് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വീടിനുമുന്നില്‍ തെലങ്കാന ജാഗ്രുതി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദലിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാലയില്‍. നിരോധനാജ്ഞയ്ക്കിടെ ക്യാംപസിലെത്തിയ രാഹുല്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും രാഹുലിനെ അനുഗമിക്കുന്നുണ്ട്. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണത്തില്‍ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ഹൈദരാബാദില്‍ ദലിത് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വീടിനുമുന്നില്‍ തെലങ്കാന ജാഗ്രുതി യുവ മോര്‍ച്ച […]