ഹ്യൂണ്ടായ് എലൈറ്റ് i 20: ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഹ്യൂണ്ടായ് എലൈറ്റ് i 20: ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

എലൈറ്റ് i20 ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഒരുക്കാനുള്ള തിരക്കിലാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. 2014 ല്‍ i20 യുടെ രണ്ടാം തലമുറയായാണ് എലൈറ്റ് i20 യെ ഹ്യുണ്ടായ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. വരവിന് മുന്നോടിയായി റോഡ് ടെസ്റ്റ് നടത്തുന്ന എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുമാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ്, ക്യാമറയില്‍ പകര്‍ത്തിയത്. കനത്ത രീതിയില്‍ ഫ്രണ്ട്, റിയര്‍ എന്‍ഡുകള്‍ മൂടപ്പെട്ട ഹ്യുണ്ടായ് എലൈറ്റ് i20 ഫെയ്‌സ് ലിഫ്റ്റ് […]

കിടിലന്‍ ലുക്കില്‍ ഹ്യൂണ്ടായ് കോന, രണ്ടാം ടീസര്‍ പുറത്തിറക്കി

കിടിലന്‍ ലുക്കില്‍ ഹ്യൂണ്ടായ് കോന, രണ്ടാം ടീസര്‍ പുറത്തിറക്കി

കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കോന. ഹ്യുണ്ടായ് അടിമുടി മാറി കിടിലന്‍ രൂപത്തില്‍ നിര്‍മിക്കുന്ന കോനയുടെ രണ്ടാം ടീസര്‍ ചിത്രവും കമ്പനി പുറത്തുവിട്ടു. കോനയുടെ മുന്‍ഭാഗം ദൃശ്യമാകുന്നത് ഗ്രാഫിക്കല്‍ രൂപേണയായിരിക്കും. മികച്ച വില്‍പ്പന തുടരുന്ന ക്രേറ്റയ്ക്കും ടക്‌സണിനും ഇടയിലായാണ് ഈ കോംപാകട് എസ്.യു.വിയുടെ സ്ഥാനം. ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് കോന ആദ്യമായി അവതരിപ്പിക്കുക. കഴിഞ്ഞ മാസം അള്‍ട്രാ സ്ലിം എല്‍ഇഡി ഹെഡ്‌ലാംമ്പ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടാണ് […]

ഹ്യുണ്ടായി എലൈറ്റ് ഐ 20 ഇനി ഇരട്ട നിറത്തില്‍

ഹ്യുണ്ടായി എലൈറ്റ് ഐ 20 ഇനി ഇരട്ട നിറത്തില്‍

ഹ്യുണ്ടായി ഹാച്ച്ബാക്ക് മോഡല്‍ എലൈറ്റ് ഐ 20 പുതിയ വേഷപ്പകര്‍ച്ചയില്‍. പഴയ മോഡലില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ള എലൈറ്റ് ഐ 20 യ്ക്കുള്ളത്. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ആറ് എയര്‍ ബാഗുകള്‍ പുതിയ എലൈറ്റ് ഐ 20 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്രയേറെ എയര്‍ ബാഗുകള്‍ ഉള്‍പ്പെടുത്തിയ ഏക വാഹനമാണ് എലൈറ്റ് ഐ 20. മറീന ബ്ലൂ നിറത്തിന് പുറമെ ഫാന്റം ബ്ലാക്ക് റൂഫിനൊപ്പം റെഡ് പാഷന്‍, പോളാര്‍ വൈറ്റ് എന്നീ പുതിയ രണ്ട് […]

ഹ്യൂണ്ടായ് ട്യുസോണ്‍ ഇന്ത്യയില്‍

ഹ്യൂണ്ടായ് ട്യുസോണ്‍ ഇന്ത്യയില്‍

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ എസ്യുവി ദി ഓള്‍ ന്യൂ ട്യുസോണ്‍ അവതരിപ്പിച്ചു. ‘ബോണ്‍ ഡൈനാമിക്’ എന്ന വിശേഷണമാണ് ഇതിന് നല്‍കിയിരിക്കുന്നത്.51% അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീലിലുള്ള ട്യുസോണ്‍ 2015ലെ യൂറോ എന്‍സിഎപി റേറ്റിംഗില്‍ അഞ്ച് സ്റ്റാറുകള്‍ നേടിയിട്ടുണ്ട്. പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അനുസരിച്ച് മൂന്നു വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്റര്‍ സൗജന്യ മെയിന്റനന്‍സ് ലഭിക്കും. 18.99 ലക്ഷം 24.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

ഹ്യുണ്ടായി ‘ഐ 30’ ഇന്ത്യന്‍ വിപണിയിലേയ്ക്കില്ല

ഹ്യുണ്ടായി ‘ഐ 30’ ഇന്ത്യന്‍ വിപണിയിലേയ്ക്കില്ല

ഹ്യുണ്ടായി ഐ 30 ഇന്ത്യന്‍ വിപണിയില്‍ എത്തില്ല. ഹാച്ച് ബാക്ക് വിഭാഗത്തില്‍ നിലവില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ എലൈറ്റ് i 20 യും i 20 യും ആക്ടീവും ഹ്യുണ്ടായിക്ക് ഇന്ത്യന്‍ വിപണിയില്‍ നല്ല മുന്നേറ്റമാണ് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ഹ്യുണ്ടായിയുടെ ഹാച്ച് ബാക്കായ മൂന്നാം തലമുറ ഐ 30 ഇന്ത്യന്‍ വിപണിക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന കമ്പനിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരതിലൊരു തീരുമാനം. ഐ 20 ആക്ടീവും, വെര്‍ണയും, എന്‍ട്രി ലെവല്‍ ക്രെറ്റയുമെല്ലാം വലിയ വില […]

ഹ്യുണ്ടായ് മോട്ടോര്‍ കോര്‍പറേഷനിലും പണിമുടക്കിന് ആഹ്വാനം

ഹ്യുണ്ടായ് മോട്ടോര്‍ കോര്‍പറേഷനിലും പണിമുടക്കിന് ആഹ്വാനം

സിയൂള്‍: വേതന വര്‍ധന സംബന്ധിച്ച ചര്‍ച്ച പൊളിഞ്ഞ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാണ കമ്പനിയായ ഹ്യുണ്ടായിയില്‍ പണിമുടക്കിന് ആലോചന. ഇക്കാര്യത്തില്‍ അടുത്ത ആഴ്ച തൊഴിലാളികള്‍ വോട്ടെടുപ്പുനടത്തും. ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടയില്‍ നിന്നു തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയതോടെയാണ് സമരത്തിനു വഴിതെളിഞ്ഞത്. സ്വരാജ്യത്തും അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യം മൂലം വില്‍പ്പന താഴ്ന്നിരിക്കുന്നതിനാല്‍ വേതന വര്‍ധന ഉടന്‍ സാധ്യമല്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. കഴിഞ്ഞ മേയ് 28 മുതല്‍ 18 റൗണ്ട് ചര്‍ച്ച നടത്തിയതായി യൂണിയനുകള്‍ പറയുന്നു. […]