നിയമസഭാ തെരഞ്ഞെടുപ്പ്: ഐ.സി.എസ്.സി, ഐ.എസ്.സി പരീക്ഷകള്‍ മാറ്റി

നിയമസഭാ തെരഞ്ഞെടുപ്പ്: ഐ.സി.എസ്.സി, ഐ.എസ്.സി പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐ.സി.എസ്.സി, ഐ.എസ്.സി.ഇ പരീക്ഷകളുടെ തീയതികളില്‍ മാറ്റം. പുതുക്കിയ തീയതി അനുസരിച്ച് ഐ.എസ്.സി.ഇ പരീക്ഷകള്‍ ഫെബ്രുവരി ആറിനും ഐ.സി.എസ്.സി പരീക്ഷകള്‍ ഫെബ്രുവരി 27നും തുടങ്ങും. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടു ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് മാറ്റമെന്ന് സി.ഐ.എസ്.സി ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരാതൂണ്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ യു.പി അടക്കം അഞ്ച് […]

‘സോഫ്റ്റ്‌വേര്‍ റോബോട്ടുകള്‍’ ഇനി ബാങ്കിലും

‘സോഫ്റ്റ്‌വേര്‍ റോബോട്ടുകള്‍’ ഇനി ബാങ്കിലും

മുംബൈ: രാജ്യത്തിനി ‘സോഫ്റ്റ്‌വേര്‍ റോബോട്ടു’കളുടെ സേവനവും ലഭ്യമാകും. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ് ‘സോഫ്റ്റ്‌വേര്‍ റോബോട്ടിക്‌സു’കളെ വിന്യസിക്കുന്നത്. ഓരോ പ്രവൃത്തി ദിനത്തിലും പത്ത് ലക്ഷം ബാങ്കിങ് ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സോഫ്റ്റ്‌വേര്‍ റോബോട്ടിക്‌സിന് സാധിക്കും. റോബോട്ടിക്‌സ് ഉപയോഗിക്കുന്നതു വഴി ഐസിഐസിഐ ബാങ്കില്‍ ഇടപാടുകാരുടെ സമയം 60 ശതമാനം കുറയ്ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും കഴിയും. ബാങ്കിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും അവയെ വിശകലനം ചെയ്യാനും ഡാറ്റ എന്‍ട്രി, വാലിഡേഷന്‍, […]